അന്നയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞ രണ്ടു പേരുകളാണ് പേരറിവാളനും നമ്പി നാരായണനും, പൊലീസ് അങ്ങ് തീരുമാനിച്ചാല്‍ അത്രേയുള്ളൂ; ഐജി ശ്രീജിത്തിനെതിരെ രശ്മി നായര്‍ 

മാധ്യമങ്ങള്‍ മൈക്കുമായി വരുമ്പോള്‍ ചില വാക്കുകള്‍ ചില പേരുകള്‍ പറയണമെന്നും അതിനായി  സ്വതന്ത്രയായി ജീവിക്കുന്ന ഒരാളെ പോലും മോഹിപ്പിക്കുന രീതിയില്‍ പ്രതിഫലം വാഗ്ദാനം ചെയ്യുമെന്നും രശ്മി പറയുന്നു
അന്നയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞ രണ്ടു പേരുകളാണ് പേരറിവാളനും നമ്പി നാരായണനും, പൊലീസ് അങ്ങ് തീരുമാനിച്ചാല്‍ അത്രേയുള്ളൂ; ഐജി ശ്രീജിത്തിനെതിരെ രശ്മി നായര്‍ 

പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഏഴു ദിവസങ്ങളിലെ അനുഭവങ്ങള്‍ പങ്കുവച്ച് ഐജി ശ്രീജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രശ്മി നായര്‍. വനിതാ സെല്ലിന് കൈമാറുന്നതിനിടെയുള്ള മണിക്കൂറുകളില്‍ ഐജി ശ്രീജിത്ത് പറഞ്ഞ കാര്യങ്ങളാണ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ രശ്മി നായര്‍ വിവരിക്കുന്നത്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനോട് പൊലീസ് കാണിച്ചത് അലസമായ സമീപനമാണെന്നും ഒരാളെ അപകീര്‍ത്തിയുടെ ദുരിതത്തിലേക്ക് തള്ളിവിട്ട കേസാണിതെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് കുറിപ്പ്. 

മാധ്യമങ്ങള്‍ മൈക്കുമായി വരുമ്പോള്‍ ചില വാക്കുകള്‍ ചില പേരുകള്‍ പറയണമെന്നും അതിനായി  സ്വതന്ത്രയായി ജീവിക്കുന്ന ഒരാളെ പോലും മോഹിപ്പിക്കുന രീതിയില്‍ പ്രതിഫലം വാഗ്ദാനം ചെയ്യുമെന്നും രശ്മി പറയുന്നു. ദിവസങ്ങള്‍ കഴിയുമ്പോള്‍ പ്രലോഭനം ഭീഷണി ആയി മാറുമെന്നും പോസ്റ്റില്‍ പറയുന്നു. ഇതിനെല്ലാം നിങ്ങള്‍ മറുപടി പറയേണ്ടി വരുന്ന ഒരു ദിവസം വരുമെന്ന് പറഞ്ഞപ്പോള്‍ ഐജി ശ്രീജിത്ത് ചിരിച്ചുകൊണ്ട പറഞ്ഞ രണ്ടു പേരുകള്‍ ആണ് പേരറിവാളനും നമ്പി നാരായണനെന്നും രശ്മി പറയുന്നു. 

രശ്മി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രലോഭനങ്ങളില്‍ ഞാന്‍ വീഴാതെ നിന്നു എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന നിമിഷങ്ങള്‍ നടന്നിട്ടുള്ളത് റിമാന്‍ഡില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഏഴു ദിവസങ്ങള്‍ ആയിരുന്നു. രാവിലെ മുതല്‍ രാത്രി വനിതാ സെല്ലിന് കൈമാറുന്നത് വരെ ഉള്ള പത്തു പന്ത്രണ്ടു മണിക്കൂര്‍ IG ഓഫീസിലെ ഒരു ഇടുങ്ങിയ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് അടച്ചിടും പച്ച വെള്ളം കുടിക്കാന്‍ കിട്ടില്ല. രാത്രി എട്ടു മണി ആകുമ്പോള്‍ IGശ്രീജിത്തിനു മുന്നില്‍ കൊണ്ട് പോകും ഒരു രാത്രിയും പകലും വെള്ളം പോലും കുടിക്കാതെ നില്‍ക്കുന്ന ഒരാളുടെ മുന്നില്‍ അത്യാവശ്യം കൊതി തോന്നുന്ന ഭക്ഷണ സാധനങ്ങള്‍ ഒക്കെ നിരത്തി വയ്ക്കും വളരെ ഔപചാരികമായി പുള്ളി ഇരിക്കാന്‍ ഒക്കെ ക്ഷണിക്കും. എന്നിട്ട് ചില ഡീലുകള്‍ മുന്നോട്ടു വയ്ക്കും.

പിറ്റേ ദിവസം മാധ്യമങ്ങള്‍ മൈക്കുമായി വരുമ്പോള്‍ ഏതാനും ചില വാക്കുകള്‍ ചില പേരുകള്‍ പറയണം അത്ര മാത്രമാണു ആവശ്യം പ്രതിഫലം സാധാരണ സ്വതന്ത്രയായി ജീവിക്കുന്ന ഒരാളെ പോലും മോഹിപ്പിക്കുന രീതിയില്‍ ഉണ്ട് പിന്നേ കേസില്‍ നിന്നും പതിയെ ഒഴിവാക്കാം എന്ന വാഗ്ദാനവും. ഏഴു ദിവസം ഇത് ആവര്‍ത്തിച്ചു ശരിക്കും പകല്‍ വെളിച്ചം പോലും കാണാതെ ഞാന്‍ മാനസികമായി അങ്ങേയറ്റം തകര്‍ന്നിരുന്നു. ദിവസങ്ങള്‍ കഴിയുമ്പോള്‍ പ്രലോഭനം ഭീഷണി ആയൊക്കെ മാറുന്നുണ്ടായിരുന്നു. ഭീഷണിപെടുത്തിയ പോലെ അതേ കേസ് വേറൊരു സംസ്ഥാനത്ത് ചാര്‍ജ് ചെയ്യുകയും ചെയ്തു എന്നത് അതിന്റെ ബാക്കി പത്രം. 'ഇതിനെല്ലാം നിങ്ങള്‍ മറുപടി പറയേണ്ടി വരുന്ന ഒരു ദിവസം വരും 'എന്ന് ഒരുതവണ അയാളോട് പറഞ്ഞു . അന്നയാള്‍ ചിരിച്ചുകൊണ്ട പറഞ്ഞ രണ്ടു പേരുകള്‍ ആണ് പേരറിവാളനും നമ്പി നാരായണനും. 'പൊലീസ് അങ്ങ് തീരുമാനിച്ചാല്‍ അത്രേയുള്ളൂ പിന്നെ നടന്നു ഒരു മൈരും പുടുങ്ങാന്‍ പറ്റില്ല' എന്നാണു ശ്രീജിത്ത് പറഞ്ഞ വാചകം.

ശ്രീജിത്ത് ഇത് വായിക്കും എന്നത് എനിക്കുറപ്പാണ്. ശ്രീജിത്ത് അറിഞ്ഞു കാണും എന്ന് കരുതുന്നു നമ്പി നാരായണന്‍ മൈര് പുടുങ്ങി. എനിക്ക് പുടുങ്ങാനും അത്രയും കാലം നിന്റെ കഷണ്ടി തലയില്‍ ശേഷിക്കുന്ന മൈരു നീ സൂക്ഷിച്ചു വളര്‍ത്തും എന്ന് ഞാനും കരുതുന്നു.

എഡിറ്റ് : ഇങ്ങനെ ഭക്ഷണം തരാതെ ഇരുട്ട്മുറിയില്‍ അടച്ചിടുകയാണ് എന്ന് ഞാന്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പറഞ്ഞിരുന്നു അത് മോനോരമ ന്യൂസ് അന്ന് റിപ്പോര്‍ട്ട് ചെയ്തത് 'ജയിലില്‍ സൌകര്യങ്ങള്‍ പോരെന്നു രശ്മീ നായര്‍' എന്നാണു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com