ആര്‍ക്കും ആരെയും എന്തും ചെയ്യാം എന്ന അവസ്ഥയില്‍ മാറ്റമുണ്ടാക്കിയ വിധി: നമ്പി നാരായണന്‍

ആര്‍ക്കും ആരെയും എന്തും ചെയ്യാം എ്ന്ന അവസ്ഥയില്‍ മാറ്റമുണ്ടാക്കിയ വിധി: നമ്പി നാരായണന്‍
ആര്‍ക്കും ആരെയും എന്തും ചെയ്യാം എന്ന അവസ്ഥയില്‍ മാറ്റമുണ്ടാക്കിയ വിധി: നമ്പി നാരായണന്‍

തിരുവനന്തപുരം: ആര്‍ക്കും ആരെയും എന്തും ചെയ്യാം എന്ന അവസ്ഥയില്‍ മാറ്റം വരുത്തിയ വിധിയാണ് ചാരക്കേസില്‍ സുപ്രിം കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്ന്, ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. സിബിഐ അന്വഷണമാണ് ആഗ്രഹിച്ചിരുന്നതെങ്കിലും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച വിധിയില്‍ സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. 

നഷ്ടപരിഹാരമായ അന്‍പതു ലക്ഷം രൂപ ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാനാണ് സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. ഇതു നല്ല തീരുമാനമായാണ് കാണുന്നത്. ആര്‍ക്കും ആരെയും എന്തും ചെയ്യാം എന്ന അവസ്ഥയില്‍ മാറ്റമുണ്ടാക്കുന്ന വിധിയാണിത്. ഇതിനു മുമ്പും  ഇത്തരം പീഡനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായിട്ടില്ലെന്ന് നമ്പി നാരായണന്‍ പറഞ്ഞു.

നഷ്ടപരിഹാരമല്ല, തന്നെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയാണ് പ്രധാനമായും അഗ്രഹിക്കുന്നത്. സിബിഐ അന്വേഷണമാണ് അതിന് ആഗ്രഹിച്ചിരുന്നത്. ആഗ്രഹിക്കുന്ന എല്ലാം കോടതിയില്‍നിന്നു കിട്ടണമെന്നില്ല. ജുഡീഷ്യല്‍ ്അന്വേഷണത്തിന്റെ വിവരങ്ങള്‍ അറിയില്ല. എത്ര കാലം കൊണ്ടു പൂര്‍ത്തിയാക്കുമെന്നോ എന്തൊക്കെയാണ് വ്യവസ്ഥകളെന്നോ അറിയില്ല. അതെല്ലാം അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് നമ്പി നാരായണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com