കൊച്ചിയില്‍ മണ്ണുമാന്തി യന്ത്രം പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറി; ഒരാൾ മരിച്ചു

പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട മണ്ണുമാന്തി യന്ത്രം കയറി ഒരാൾ മരിച്ചു.
കൊച്ചിയില്‍ മണ്ണുമാന്തി യന്ത്രം പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറി; ഒരാൾ മരിച്ചു

കൊച്ചി: പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട മണ്ണുമാന്തി യന്ത്രം കയറി ഒരാൾ മരിച്ചു. എറണാകുളം കലൂർ നോർത്ത് പാലത്തിന് സമീപമാണ് അപകടം.അരൂർ സ്വദേശി റിയാസ് ഇബ്രാഹിം ആണ് മരിച്ചത്. ഇരുപത്തൊന്ന് വയസ്സായിരുന്നു. 

ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ ഒരാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാസും സുഹൃത്തും പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച്കൊണ്ടിരിക്കുമ്പോൾ  നിയന്ത്രണം വിട്ട മണ്ണ് മാന്തി യന്ത്രം പമ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com