ജേക്കബ് വടക്കഞ്ചേരിയുടേത് മനുഷ്യജീവന് ഭീഷണിയാകുന്ന പ്രചാരണം; അറസ്റ്റ് ചെയ്തതില്‍ തെറ്റില്ല: വിഎസിന് മറുപടിയുമായി ആരോഗ്യമന്ത്രി

വ്യാജ ഡോക്ടര്‍ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
ജേക്കബ് വടക്കഞ്ചേരിയുടേത് മനുഷ്യജീവന് ഭീഷണിയാകുന്ന പ്രചാരണം; അറസ്റ്റ് ചെയ്തതില്‍ തെറ്റില്ല: വിഎസിന് മറുപടിയുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വ്യാജ ഡോക്ടര്‍ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മനുഷ്യജീവന് ഭീഷണിയാകുന്ന പ്രചാരണമാണ് ജേക്കബ് വടക്കുംചേരിയുടേതെന്ന് മന്ത്രി പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിഎസ് അച്യുതാനന്ദന്റെ വിമര്‍ശനത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. ആരോഗ്യവകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിരോധ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്ന പ്രചാരണത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. 

ജേക്കബിനെ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് വിഎസ് നേരത്തെ പറഞ്ഞിരുന്നു. വടക്കഞ്ചേരിയുടെ പ്രചാരണങ്ങള്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഹാനികരമാണെന്നുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാവും ഉചിതമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. വടക്കഞ്ചേരി പറയുന്നതെല്ലാം ശരിയാണെന്നോ ശാസ്ത്രീയമാണെന്നോ അഭിപ്രായമില്ല. എന്നാല്‍, തന്റെ അഭിപ്രായം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്ന നടപടിയായിപ്പോയി. അദ്ദേഹം പ്രചരിപ്പിച്ച കാര്യങ്ങളുടെ ശരിതെറ്റുകള്‍ ശാസ്ത്രീയമായി പരിശോധിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കാവുന്നതാണെന്നും വിഎസ് വ്യക്തമാക്കി.

എലിപ്പനി പ്രതിരോധമരുന്നിനെതിരേ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിലാണ് ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സെപ്റ്റംബര്‍ 21 വരെ റിമാന്‍ഡുചെയ്യുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com