ഫ്രാങ്കോ മുളക്കലിനെതിരെ വത്തിക്കാന്‍: ബിഷപ് സ്ഥാനം നഷ്ടപ്പെട്ടേക്കും

ബിഷപിനോട് തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കും.
ഫ്രാങ്കോ മുളക്കലിനെതിരെ വത്തിക്കാന്‍: ബിഷപ് സ്ഥാനം നഷ്ടപ്പെട്ടേക്കും

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാന്‍. സംഭവത്തില്‍ കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തിരമായി വിവരങ്ങള്‍ തേടി. രണ്ട് ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് സൂചന. ബിഷപിനോട് തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കും.

അതേസമയം പീഡനപരാതിയില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന് സീറോ മലബാര്‍ സഭയിലെ വൈദികര്‍ കന്യാസ്ത്രീകള്‍ക്ക്  പിന്തുണയുമായി സമരപ്പന്തലില്‍ എത്തും. വൈകിട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നില്‍പ്പ് സമരവും ഉണ്ടാകും.

ജനകീയ സമരനേതാക്കളെ ഉള്‍പ്പെടുത്തി നാളെ ജനകീയ മുന്നണി രൂപീകരിക്കുമെന്നും സേവ് സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൌണ്‍സില്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി നാളെ കൊച്ചിയില്‍ യോഗം ചേരും. അതോടൊപ്പം തിങ്കളാഴ്ച മുതല്‍ ജില്ലകള്‍ കേന്ദ്രീകരിച്ചു നിരാഹാര സമരം തുടങ്ങും എന്ന് എഎംടിയും അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com