'അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ ? '

പൊന്നും പണ്ടോം ബാങ്കില്‍ പൂട്ടി വെക്കുന്ന പോലെ സുരക്ഷിതമാക്കി വെക്കലാണെന്ന് ചിലര്‍ക്കെങ്കിലും ധാരണയുണ്ടെന്ന് മനസ്സിലായി
'അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ ? '

കോഴിക്കോട് :  കോട്ടയം മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ സന്ധ്യയ്ക്ക് മുറിയില്‍ കയറണമെന്ന ഉത്തരവിനെതിരെ നടത്തുന്ന സമരത്തിന് പിന്തുണയുമായി കളക്ടര്‍ ബ്രോ. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങളല്ലേ? അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ എന്ന് പ്രശാന്ത് നായര്‍ ഐ.എ.എസ് ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കളക്ടര്‍ ബ്രോയുടെ വിമര്‍ശനം. 

പെണ്‍കുട്ടികള്‍ ഏഴരക്ക് ഹോസ്റ്റലില്‍ കയറി വാതിലടച്ച് സാക്ഷയിടണമെന്നായിരുന്നു ഉത്തരവ്. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. പൊന്നും പണ്ടോം ബാങ്കില്‍ പൂട്ടി വയ്ക്കുന്ന പോലെ സുരക്ഷിതമാക്കി സൂക്ഷിക്കലാണ് സത്രീസുരക്ഷയെന്ന് കരുതുന്നവരുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 

പെണ്‍കുട്ടികള്‍ തിരികെ എത്തേണ്ട സമയം രാത്രി 9.30 ആയി നിജപ്പെടുത്തിയതോടെ മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റലിലെ സമരം ഒത്തുതീര്‍പ്പിലേക്കെത്തിയതായാണ് റിപ്പോര്‍ട്ട്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങളല്ലേ? അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ? സ്ത്രീസുരക്ഷയെന്നാല്‍ പൊന്നും പണ്ടോം ബാങ്കില്‍ പൂട്ടി വെക്കുന്ന പോലെ സുരക്ഷിതമാക്കി വെക്കലാണെന്ന് ചിലര്‍ക്കെങ്കിലും ധാരണയുണ്ടെന്ന് മനസ്സിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com