കാലവര്‍ഷത്തിന്റെ അവസാന ഘട്ടം ഉടന്‍ ; 21 മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

രണ്ടുദിവസത്തിനകം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും
കാലവര്‍ഷത്തിന്റെ അവസാന ഘട്ടം ഉടന്‍ ; 21 മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത


തിരുവനന്തപുരം : പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് ഈ ആഴ്ചയോടെ വീണ്ടും കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 21 ന് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ തുടങ്ങും. തുലാവര്‍ഷത്തില്‍ മിതമായ മഴ ലഭിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവാ കാലവര്‍ഷത്തിന്റെ അവസാന ഘട്ടം ഈ ആഴ്ചയോടെ എത്തുമെന്നാണ് നിഗമനം. ഈ മാസം 21 ന് ശേഷം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. 

രണ്ടുദിവസത്തിനകം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. എന്നാല്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. സംസ്ഥാനത്തെ കടുത്ത ചൂടിന് പ്രളയവുമായി ബന്ധമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കുറഞ്ഞതാണ് ചൂട് വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ ആഴ്ചയിലെ കണക്ക് അനുസരിച്ച് 96 ശതമാനമാണ് മഴ കുറഞ്ഞത്. തീരത്തുനിന്നുള്ള കാറ്റിന്റെ ഗതി മാറ്റവും ചൂട് വര്‍ധിക്കാന്‍ കാരണമായി. 

തുലാവര്‍ഷത്തിന്റെ ആരംഭവും ശക്തിയും സംബന്ധിച്ച് ഈ മാസം അവസാനത്തോടെയോ, അടുത്തമാസം തുടക്കത്തിലോ മാത്രമേ കൃത്യമായ പ്രവചനം നടത്താനാകൂ. മിതമായ മഴ ലഭിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ശൈകത്യകാലം ആരംഭിക്കുന്നതോടെ,  എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് വരള്‍ച്ച രൂക്ഷമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com