'ഫ്രാങ്കോയുടെ പണത്തിനു മീതെ ഒരു പിതാവും അനങ്ങുന്നില്ല'; കന്യാസ്ത്രീയുടെ സഹോദരി ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും 

കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ രാവിലെ 11മണിമുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും
'ഫ്രാങ്കോയുടെ പണത്തിനു മീതെ ഒരു പിതാവും അനങ്ങുന്നില്ല'; കന്യാസ്ത്രീയുടെ സഹോദരി ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും 

കൊച്ചി: ജലന്ധര്‍ ബിഷപ്പിന് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി ഇന്ന് മുതല്‍ നിരാഹാര സമരമാരംഭിക്കും. കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ രാവിലെ 11മണിമുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.

പരാതിയില്‍ സഭാപിതാക്കന്‍മാരുടെ നിസംഗത വേദനിപ്പിക്കുന്നുവെന്നു കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. ബിഷപ് ഫ്രാങ്കോയുടെ പീഡനത്തേക്കാള്‍ വലിയ പീഡനമാണ് സഭയില്‍നിന്ന് ഏല്‍ക്കേണ്ടിവരുന്നതെന്നും ഫ്രാങ്കോയുടെ പണത്തിനു മീതെ ഒരു പിതാവും അനങ്ങുന്നില്ലെന്നും സഹോദരി ആരോപിച്ചു. ഓരോ പ്രാര്‍ഥനയിലും തങ്ങള്‍ പിന്തുണയ്ക്കുന്ന പിതാക്കന്മാരാണ് ഇന്നു തങ്ങളെ തള്ളിപ്പറയുന്നതെന്നും അവര്‍ പറഞ്ഞു. 

എറണാകുളത്ത് നടന്നുകൊണ്ടിരിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ജില്ലാതലങ്ങളില്‍ പ്രക്ഷോഭം ആരംഭിക്കാന്‍ ഇന്നലെ ഹൈക്കോടതി ജംക്ഷനിലെ സരപ്പന്തലില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇന്നും നാളെയുമായി ജില്ലാതല സമര കേന്ദ്രങ്ങള്‍ തുറക്കും. കുറവിലങ്ങാട്ട് ബഹുജന കൂട്ടായ്മ ഇന്ന് കോഴിക്കോട്ട് 24 മണിക്കൂര്‍ ഉണര്‍ന്നിരിപ്പ് സമരവും നടത്തും. നാളെ വൈകിട്ട് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനവും ഉണ്ടാകും. ജലന്ധര്‍ രൂപതയുടെ ഭരണചുമതലയില്‍ നിന്ന് ബിഷപ് ഫ്രാങ്കോ പിന്‍മാറിയെങ്കിലും അറസ്റ്റുണ്ടാകുന്നതുവരെ സമരം തുടരാനാണു സമരസമിതിയുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com