തുലാവര്‍ഷത്തിലും ഉരുള്‍പൊട്ടലിന് സാധ്യത; തുലാമഴ സംഭരിച്ചില്ലെങ്കില്‍ വലിയ വരള്‍ച്ചയെന്നും മുന്നറിയിപ്പ്‌

ഓഗസ്റ്റിലെ കനത്ത മഴ ഒരു ദിവസം കൂടി പെയ്തിരുന്നെങ്കില്‍ ആ ഉരുള്‍ പൊട്ടല്‍ പൂര്‍ണമാകുമായിരുന്നു
തുലാവര്‍ഷത്തിലും ഉരുള്‍പൊട്ടലിന് സാധ്യത; തുലാമഴ സംഭരിച്ചില്ലെങ്കില്‍ വലിയ വരള്‍ച്ചയെന്നും മുന്നറിയിപ്പ്‌

കൊച്ചി: കേരളത്തെ വീണ്ടും ആശങ്കയിലാഴ്ത്തി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷം തുടങ്ങിയാല്‍ സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

കനത്ത മഴ അവസാനിച്ചപ്പോള്‍ നിശ്ചലമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വീണ്ടും ഉണ്ടായേക്കാം. ഉരുള്‍ പൊട്ടല്‍ പകുതി വഴിയില്‍ നില്‍ക്കുകയാണ്. ഓഗസ്റ്റിലെ കനത്ത മഴ ഒരു ദിവസം കൂടി പെയ്തിരുന്നെങ്കില്‍ ആ ഉരുള്‍ പൊട്ടല്‍ പൂര്‍ണമാകുമായിരുന്നു. നിലവില്‍ ഭൂമി വിണ്ടു കീറി നില്‍ക്കുന്നത് ഉരുള്‍പൊട്ടല്‍ പാതി എത്തി നില്‍ക്കുന്ന സ്ഥലങ്ങളാണ്. ഇതിന് മുന്‍പായി ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍ കണ്ടെത്തി മുന്‍കരുതലുകള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ വലിയ ദുരന്തം ക്ഷണിച്ചു വരുത്തും. 

തുലാമഴ ഭൂമിയില്‍ സംഭരിച്ചില്ലെങ്കില്‍ വന്‍ വരള്‍ച്ചയാവും സംസ്ഥാനത്തിന് നേരിടേണ്ടി വരികയെന്നും ഭൂവിനിയോഗ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനം വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ തുലാവര്‍ഷത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഘട്ടത്തിലാണ് മുന്നറിയിപ്പ് വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com