ക​ന്യാ​സ്ത്രീ​ക്കെ​തി​രെ മോശം പരാമർശം: വനിതാ കമ്മീഷൻ നോട്ടീസിനെതിരെയുള്ള ഹർജി പിസി ജോർജ് പിൻവലിച്ചു

ക​മ്മീ​ഷ​ൻ മു​ൻപാ​കെ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ശേ​ഷം ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് ഹൈ​ക്കോ​ട​തി ഹ​ർ​ജി​യി​ൽ സ്വീ​ക​രി​ച്ച​ത്.
ക​ന്യാ​സ്ത്രീ​ക്കെ​തി​രെ മോശം പരാമർശം: വനിതാ കമ്മീഷൻ നോട്ടീസിനെതിരെയുള്ള ഹർജി പിസി ജോർജ് പിൻവലിച്ചു

കൊ​ച്ചി: ക​ന്യാ​സ്ത്രീ​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യതിന്റെ പേ​രി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ ന​ൽ​കി​യ നോ​ട്ടീ​സി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പിസി ജോ​ർ​ജ് എം​എ​ൽ​എ പി​ൻ​വ​ലി​ച്ചു. ക​മ്മീ​ഷ​ൻ മു​ൻപാ​കെ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ശേ​ഷം ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് ഹൈ​ക്കോ​ട​തി ഹ​ർ​ജി​യി​ൽ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഹ​ർ​ജി പി​ൻ​വ​ലി​ച്ച​ത്.

ജ​ല​ന്ധ​ർ ബി​ഷ​പ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച  ക​ന്യാ​സ്ത്രീ​ക്കും ഇ​വ​ർ​ക്കൊ​പ്പ​മു​ള്ള മ​റ്റു ക​ന്യാ​സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ ജോ​ർ​ജി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഈ ​മാ​സം 20 നാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്. ത​നി​ക്ക് 17 നാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച​തെ​ന്നും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും പിസി ജോ​ർ​ജ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com