പഞ്ച് മോദി ചലഞ്ചില്‍ സംഘര്‍ഷം; പുനലൂരില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍. പഞ്ച് മോദി ചലഞ്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍
പഞ്ച് മോദി ചലഞ്ചില്‍ സംഘര്‍ഷം; പുനലൂരില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

പുനലൂര്‍: പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍. പഞ്ച് മോദി ചലഞ്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപത്തില്‍ ഇടിക്കുന്ന സമരമാര്‍ഗം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം തടയാനെത്തിയ പൊലീസുകാര്‍ക്കും ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു.

സംഘര്‍ഷത്തിന് പിന്നാലെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ അഞ്ചലില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ പൊലീസുകാര്‍ക്ക് നേരെ കല്ലേറും കൈയ്യേറ്റവുമുണ്ടായി. സംഭവത്തില്‍ പുനലൂര്‍ സി.ഐ ബിനു വര്‍ഗീസ് അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അഞ്ചലില്‍ കൂടുതല്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com