പൊലീസില്‍ 146 തസ്തികകള്‍ കായികതാരങ്ങള്‍ക്ക്; ഉത്തരവിറക്കി

കേരളാ പൊലീസില്‍ 146 തസ്തികകള്‍ കായികതാരങ്ങള്‍ക്ക് നീക്കിവച്ച് ഉത്തരവിറങ്ങി
പൊലീസില്‍ 146 തസ്തികകള്‍ കായികതാരങ്ങള്‍ക്ക്; ഉത്തരവിറക്കി

തിരുവനന്തപുരം: കേരളാ പൊലീസില്‍ 146 തസ്തികകള്‍ കായികതാരങ്ങള്‍ക്ക് നീക്കിവച്ച് ഉത്തരവിറങ്ങി. സായുധ ബറ്റാലിയനുകളിലെ ഹവില്‍ദാര്‍ തസ്തികയാണ് വിവിധ കായിക ഇനങ്ങള്‍ക്കായി നീക്കിവച്ചത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

അത്‌ലറ്റിക്‌സില്‍ പുരുഷവിഭാഗത്തിന് 28 ഉം വനിതാവിഭാഗത്തില്‍ 26 ഉം തസ്തികകള്‍ അനുവദിച്ചു. ബാസ്‌ക്കറ്റ്‌ബോള്‍ പുരുഷവനിത ടീമുകള്‍ക്ക് 12 വീതവും വോളിബോള്‍ പുരുഷവനിതാടീമുകള്‍ക്ക് 12 വീതവും തസ്തിക മാറ്റിവെച്ചിട്ടുണ്ട്. 

ഫുട്‌ബോള്‍ പുരുഷ ടീമിലേക്ക് 18 പേര്‍ക്കും ഹാന്‍ഡ്‌ബോള്‍ പുരുഷ ടീമിലേക്ക് 12 പേര്‍ക്കും നിയമനം നല്‍കും. നീന്തലില്‍ പുരുഷവനിതാ വിഭാഗങ്ങളില്‍ യഥാക്രമം ആറും നാലും തസ്തികകളാണ് അനുവദിച്ചത്. രണ്ട് വീതം പുരുഷവനിതാ സൈക്ലിംഗ് താരങ്ങള്‍ക്കും പൊലീസില്‍ നിയമനം ലഭിക്കും.  
 
ഈ മേഖലകളില്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തവര്‍, നാഷണല്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് സര്‍വകലാശാല, സ്‌കൂള്‍ കായികമേളകളില്‍ മെഡല്‍ നേടിയവര്‍ എന്നിവരില്‍ നിന്നും നിയമനം നല്‍കാനാണ് തീരുമാനം. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 58 കായിക താരങ്ങള്‍ക്ക് കേരളാ പോലീസില്‍ നിയമനം നല്‍കിയിട്ടുണ്ട്. വോളിബോള്‍ വനിതാ വിഭാഗത്തില്‍ നാലു കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com