ആ കുപ്പികള്‍ പ്രളയത്തില്‍ മുങ്ങിയതല്ല, മറിച്ചു വില്‍ക്കാന്‍ മുക്കിയത്; നശിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കിയ പകുതി മദ്യവും വെള്ളം കേറാത്തതെന്ന് കണ്ടെത്തല്‍

ഇതോടെ സംസ്ഥാനത്തെ എല്ലാ വില്‍പ്പന ശാലകളിലും പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
ആ കുപ്പികള്‍ പ്രളയത്തില്‍ മുങ്ങിയതല്ല, മറിച്ചു വില്‍ക്കാന്‍ മുക്കിയത്; നശിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കിയ പകുതി മദ്യവും വെള്ളം കേറാത്തതെന്ന് കണ്ടെത്തല്‍

കൊച്ചി: 1.6 കോടി രൂപയുടെ മദ്യം പ്രളയത്തില്‍ നശിച്ചെന്നായിരുന്നു ബിവറേജ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് തെറ്റാണെന്ന് കണ്ടെത്തി ധനകാര്യ പരിശോധന വിഭാഗം. ഒന്നര കോടി രൂപയുടെ മദ്യത്തില്‍ പകുതിയോളം ഒരു കേടുമില്ലാതെ മാറ്റി സൂക്ഷിച്ചിരുന്നതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എറണാകുളം ജില്ലയില്‍ വടക്കേക്കരയിലെ ഷോപ്പില്‍ ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കുപ്പി പുറത്തേക്ക് കടത്തി വില്‍ക്കാനായിരുന്നു ജീവനക്കാരുടെ പദ്ധതിയെന്നാണ് സംശയം. ഇതോടെ സംസ്ഥാനത്തെ എല്ലാ വില്‍പ്പന ശാലകളിലും പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

പ്രളയത്തില്‍ എറണാകുളം ജില്ലയിലെ അഞ്ച് കടകളില്‍ വെള്ളം കയറിയെന്നായിരുന്നു കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് ലഭിച്ച റിപ്പോര്‍ട്ട്. ഇതില്‍ വടക്കേക്കര ഷോപ്പില്‍ മാത്രം 6.80 ലക്ഷം കുപ്പികള്‍ നശിച്ചെന്നും 1.60 കോടിയുടെ നഷ്ടമുണ്ടായെന്നും അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ച് തുക എഴുതിത്തള്ളുകയാണ് അടുത്ത നടപടി. എന്നാല്‍ സംശയം തോന്നിയ ധനവകുപ്പ് അന്വേഷണസംഘത്തെ അയക്കുകയായിരുന്നു. 

സ്‌റ്റോക് പരിശോധനയിലാണ് നശിച്ചെന്ന് കണക്കെഴുതിയ പകുതിയോളെ കുപ്പികള്‍ കേടൊന്നും കൂടാതെ മാറ്റി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഗോഡൗണിലെ ഓഡിറ്റ് വിഭാഗവും തട്ടിപ്പിന് കൂട്ടുനിന്നോ എന്ന് അന്വേഷിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com