പ്രളയക്കെടുതി ധനസഹായ വിതരണം ഈ മാസം പൂര്‍ത്തീകരിക്കും;  അഞ്ചര ലക്ഷം പേര്‍ക്ക് പണം കൈമാറിയെന്നും സര്‍ക്കാര്‍

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
പ്രളയക്കെടുതി ധനസഹായ വിതരണം ഈ മാസം പൂര്‍ത്തീകരിക്കും;  അഞ്ചര ലക്ഷം പേര്‍ക്ക് പണം കൈമാറിയെന്നും സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയബാധിതര്‍ക്കുള്ള 10,000 രൂപ വിതരണം ഈ മാസം തന്നെ പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 29 നകം സാധന സാമഗ്രികളും ധനസഹായവും വിതരണം ചെയ്ത് തീര്‍ക്കണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.  5.52 ലക്ഷം ആളുകള്‍ക്കാണ് ഇതുവരെ ധനസഹായം നല്‍കിയത്. പുതുതായി ലഭിച്ച അപേക്ഷകളില്‍ ഇനി സഹായം അനുവദിക്കേണ്ടതുണ്ട്.

കുടുംബശ്രീ മുഖേന വീട്ടമ്മമാര്‍ക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുന്നതിന്റെ ഭാഗമായി 1,00,770 അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ട് ലക്ഷത്തോളം അപേക്ഷകളില്‍ ഒരാഴ്ചക്കകം നടപടി പൂര്‍ത്തിയാക്കും. ഒരോ വീട്ടിലെയും അടിയന്തര ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരമാവധി കടബാധ്യത കുറച്ചുകൊണ്ടാണ് ഒരു ലക്ഷം വരെയുള്ള വായ്പ നല്‍കാന്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com