ബിഷപ് ഹൗസില്‍ സംഘര്‍ഷാവസ്ഥ: കേരള പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെയാണ് പ്രതിഷേധം

ബിഷപിനെ അറസ്റ്റ് ചെയ്യുന്നതിനും ബിഷപിനെതിരെ വാര്‍ത്തകള്‍ കൊടുത്തതിനുമാണ് വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. 
ബിഷപ് ഹൗസില്‍ സംഘര്‍ഷാവസ്ഥ: കേരള പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെയാണ് പ്രതിഷേധം

ജലന്ധര്‍: ജലന്ധര്‍ ബിഷപ് ഹൗസില്‍ പ്രതിഷേധം. ബിഷപ്പിനെ അനുകൂലിക്കുന്ന ഒരുകൂട്ടം വിശ്വാസികളാണ് പ്രതിഷേധിക്കുന്നത്. ബിഷപിനെ അറസ്റ്റ് ചെയ്യുന്നതിനും ബിഷപിനെതിരെ വാര്‍ത്തകള്‍ കൊടുത്തതിനുമാണ് വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. 

കേരള പോലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികള്‍ ബിഷപ്പ് ഹൗസില്‍ പ്രതിഷേധിക്കുന്നത്. പ്രദേശവാസികളായ വിശ്വാസികളാണ് ഇവരില്‍ കൂടുതലും. ബിഷപ്പിനെ അറസ്റ്റ് ചെയ്തത് കേരള പോലീസും മാധ്യമങ്ങളും ചേര്‍ന്നുള്ള ഗൂഡാലോചനയാണെന്നാണ് ഇവരുടെ ആരോപണം.

ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്താല്‍ താത്കാലികമായി സമരം അവസാനിപ്പിക്കുമെന്ന് സിസ്റ്റര്‍ അനുപമ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തുന്നത് വരെ സമരം തുടരും. മാധ്യമങ്ങളും നല്ലവരായ ജനങ്ങളുമടക്കം പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീമാരുടെ കണ്ണീരിന്റെ വിജയമാണിതെന്നും അറസ്റ്റ് ചെയ്യുമെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com