മറിഞ്ഞ ഓട്ടോ താങ്ങിനിര്‍ത്താന്‍ ശ്രമിച്ച യുവാവിന് അതേ ഓട്ടോയ്ക്ക് അടിയില്‍പ്പെട്ട് ദാരുണാന്ത്യം

മറിഞ്ഞ ഗുഡ്‌സ് ഓട്ടോയുടെ അടിയില്‍പെട്ട് യുവാവ് മരിച്ചു. എരുമമുണ്ട കാവുംപാടം വീയനാടന്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ യൂസഫ് (34) ആണു മരിച്ചത്
മറിഞ്ഞ ഓട്ടോ താങ്ങിനിര്‍ത്താന്‍ ശ്രമിച്ച യുവാവിന് അതേ ഓട്ടോയ്ക്ക് അടിയില്‍പ്പെട്ട് ദാരുണാന്ത്യം

നിലമ്പൂര്‍: മറിഞ്ഞ ഗുഡ്‌സ് ഓട്ടോയുടെ അടിയില്‍പെട്ട് യുവാവ് മരിച്ചു. എരുമമുണ്ട കാവുംപാടം വീയനാടന്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ യൂസഫ് (34) ആണു മരിച്ചത്.  യൂസഫിന്റെ സ്ഥാപനത്തിലേക്ക് വെല്‍ഡിങ് സാമഗ്രികളുമായി പോയതാണ് ഓട്ടോ. ബൈക്കില്‍ പിന്തുടരുകയായിരുന്നു യൂസഫ്. 

തറമുറ്റം ഭജനമഠത്തിനു സമീപം കുഴിയില്‍ ചാടി ഓട്ടോ ചെരിഞ്ഞു. താങ്ങിനിര്‍ത്താന്‍ ശ്രമിച്ച യൂസഫിന്റെ ദേഹത്തേക്ക് ഓട്ടോ മറിയുകയായിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു. കബറടക്കം ഇന്ന് കുറുമ്പലങ്ങോട് മണ്ടംമൂല ജുമാ മസ്ജിദില്‍. ഭാര്യ: ജംഷീന. മക്കള്‍: സിനാന്‍, സുഫിയാന്‍, 40 ദിവസം പ്രായമായ ആണ്‍കുഞ്ഞും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com