മിനിമം ചാർജ്ജ് പത്ത് രൂപയാക്കണം; സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക് 

മിനിമം ചാർജ്ജ് ദൂരപരിധി അഞ്ച്  കിലോമീറ്ററിൽ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം
മിനിമം ചാർജ്ജ് പത്ത് രൂപയാക്കണം; സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക് 

കൊച്ചി: ഇന്ധന വില കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ മിനിമം ചാർജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകൾ. ഈ മാസം 30നകം തീരുമാനമായില്ലെങ്കിൽ സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ്.

മിനിമം ചാർജ്ജ് ദൂരപരിധി അഞ്ച്  കിലോമീറ്ററിൽ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഡീസൽ വിലയിൽ സബ്സിഡി അനുവദിക്കണമെന്ന ആവശ്യവും ബസ്സുടമകൾ ഉന്നയിക്കുന്നു.

മിനിമം ചാർജ്ജ് എട്ട് രൂപയായി വർധിപ്പിച്ചപ്പോൾ 62 രൂപയായിരുന്ന ഡീസൽ വില ഇപ്പോൾ 80 രൂപയിലെക്കടുക്കുകയാണ്. നികുതി ബഹിഷ്ക്കരണമടക്കമുള്ള കാര്യങ്ങൾ ബസ് ഉടമകൾ ആലോചിക്കുന്നു. പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് നികുതിയടക്കാൻ രണ്ട് തവണ സർക്കാർ നീട്ടി നൽകിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കുന്ന പശ്ചാതലത്തിലാണ് ചാർജ്ജ് വർധന ആവശ്യപ്പെട്ട് ബസ് ഉടമകൾ സർക്കാരിനെ സമീപിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com