'സിസ്റ്റര്‍ അനുപമയുടെയും കൂട്ടരുടെയും കരളുറപ്പും സത്യസന്ധതയും ഇല്ലായിരുന്നെങ്കില്‍ ഈ വിജയം സാധ്യമാകുമായിരുന്നില്ല'

ചരിത്ര വിജയത്തിന് നിമിത്തമായ ഈ നിശ്ചയദാര്‍ഢ്യത്തിന്, ആത്മവീര്യത്തിന് തുല്യമായി അടുത്തൊന്നും കണ്ടിട്ടില്ല മറ്റൊരു സ്ത്രീശക്തി
'സിസ്റ്റര്‍ അനുപമയുടെയും കൂട്ടരുടെയും കരളുറപ്പും സത്യസന്ധതയും ഇല്ലായിരുന്നെങ്കില്‍ ഈ വിജയം സാധ്യമാകുമായിരുന്നില്ല'

ന്യാസ്ത്രീക്ക് എതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുംവരെ സമരം നടത്തിയ സിസ്റ്റര്‍ അനുപമയ്ക്കും മറ്റ് കന്യാസ്ത്രീകള്‍ക്കും അഭിവാദ്യമര്‍പ്പിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ചരിത്ര വിജയത്തിന് നിമിത്തമായ ഈ നിശ്ചയദാര്‍ഢ്യത്തിന്, ആത്മവീര്യത്തിന് തുല്യമായി അടുത്തൊന്നും കണ്ടിട്ടില്ല മറ്റൊരു സ്ത്രീശക്തി... ഇവര്‍ക്കൊപ്പം ഉണ്ടാവുക എന്നതു തന്നെ എത്ര അഭിമാനകരമാണ്, ആവേശകരമാണ്-ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഈ വിജയം സാധ്യമാകുമായിരുന്നില്ല, സിസ്റ്റര്‍ അനുപമയുടെയും കൂട്ടരുടെയും കരളുറപ്പും സത്യസന്ധതയും സമര്‍പ്പണവും ഇല്ലായിരുന്നുവെങ്കില്‍. ബാക്കിയെല്ലാം അതിന്റെ ബലത്തില്‍ സംഭവിച്ചത് മാത്രം..കൂടെ നില്‍ക്കാതിരിക്കാനാകുമായിരുന്നില്ല പ്രബുദ്ധകേരളീയതക്ക്-അവര്‍ പറഞ്ഞു. 

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ടിനനാണ് സമരം ആരംഭിച്ചത്. പതിനാല് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സമരപന്തലിലേക്ക് രാഷ്ട്രീയ,സാംസ്‌കാരിക പ്രവര്‍ത്തകരുടെ വലിയ ഒഴുക്കുതന്നെയുണ്ടായി. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരിയുള്‍പ്പെടെ നിരാഹര സമരവുമായി സമരപന്തലില്‍ സജീവമായി. ഫ്രാങ്കോയുടെ അറ്‌സറ്റ് രേഖപ്പെടുത്തിയെന്ന ഉറപ്പ് ലഭിച്ചതിന് ശേഷമാണ് സമരമവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com