കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടത് 25000 കോടി രൂപ

കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് ലോകബാങ്ക്-എഡിബി സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.  
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടത് 25000 കോടി രൂപ

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്നു പോയ കേരളത്തെ പുനര്‍വാര്‍ക്കാന്‍ 25000 കോടി വേണ്ടി വരുമെന്ന് ലോകബാങ്ക്- എഡിബി റിപ്പോര്‍ട്ട്. കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് ലോകബാങ്ക്-എഡിബി സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.  

പ്രളയമേഖലകളിലെ പന്ത്രണ്ട് ദിവസത്തെ പഠനത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വൈകീട്ട് സംസ്ഥാന സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷമാകും റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള പുനര്‍നിര്‍മാണത്തിനുളള വായ്പ നിശ്ചയിക്കുക.  

ആദ്യം പ്രളയ മേഖലകളില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ലോകബാങ്ക്-എഡിബി സംഘം നാശനഷ്ടം തിട്ടപ്പെടുത്തി. ശേഷം ജില്ലാ കളക്ടര്‍മാരും വിവിധ വകുപ്പുകളും നല്‍കിയ കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. അതേസമയം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയാല്‍ മാത്രമെ കേരളത്തിന് ലോകബാങ്ക് അടക്കമുളള സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കാനാകൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com