ഫ്രാങ്കോയുടെ അറസ്റ്റ് ദുഃഖകരം; ബിഷപ്പിനും കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു: സി.ബി.സി.ഐ

ബിഷപ്പിനും കന്യാസ്ത്രീക്കും ജലന്ധര്‍ രൂപതയ്ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്
ഫ്രാങ്കോയുടെ അറസ്റ്റ് ദുഃഖകരം; ബിഷപ്പിനും കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു: സി.ബി.സി.ഐ

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ദുഃഖകരമെന്ന് സി.ബി.സി.ഐ. ബിഷപ്പിനും കന്യാസ്ത്രീക്കും ജലന്ധര്‍ രൂപതയ്ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും സി.ബി.സി.ഐ അറിയിച്ചു. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം നടത്തിയെന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പീഡനക്കുറ്റം ചുമത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. 

ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് സമരം അവസാനിപ്പിച്ചുകൊണ്ട് കന്യാസ്ത്രീകള് പറഞ്ഞു. കേസില്‍ സഭാനേതൃത്വം കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നതെന്ന് സിസ്റ്റര്‍ അനുപമ കുറ്റപ്പെടുത്തി. ഇനിയെങ്കിലും സഭ മൗനം വെടിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com