വസ്ത്രങ്ങളും ലാപ്ടോപ്പും കണ്ടെത്തണം, മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്,  കസ്റ്റഡി അപേക്ഷയിൽ തീരുമാനം ഉടൻ,  ബലംപ്രയോ​ഗിച്ച് രക്തവും ഉമിനീരും എടുത്തെന്ന് ഫ്രാങ്കോ

ബിഷപ്പിനെ മൂന്നു ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു
വസ്ത്രങ്ങളും ലാപ്ടോപ്പും കണ്ടെത്തണം, മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്,  കസ്റ്റഡി അപേക്ഷയിൽ തീരുമാനം ഉടൻ,  ബലംപ്രയോ​ഗിച്ച് രക്തവും ഉമിനീരും എടുത്തെന്ന് ഫ്രാങ്കോ

കോട്ടയം :  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഉച്ചയോടെയാണ് ബിഷപ്പിനെ കോടതിയിൽ ഹാജരാക്കിയത്. ബിഷപ്പിനെ മൂന്നു ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ബിഷപ്പിന്റെ വസ്ത്രങ്ങളും ലാപ്ടോപ്പും അടക്കം തെളിവ് ലഭിക്കേണ്ട വസ്തുക്കൾ കണ്ടെടുക്കേണ്ടതുണ്ട്. കൂടാതെ കന്യാസ്ത്രീ പരാതിപ്പെട്ട ഇടങ്ങളിൽ തെളിവെടുപ്പിനായി ഫ്രാങ്കോയെ കൊണ്ടു പോകേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടി. 

കസ്റ്റഡിയെ അപേക്ഷയെ  എതിർത്ത് മജിസ്ട്രേറ്റ് കോടതിയിൽ ബിഷപ്പ് ജാമ്യാപേക്ഷ നൽകി. രക്തസാംപിളും ഉമിനീർ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. കസ്റ്റഡി അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നാണു വാദം. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും കോടതി ഉച്ചയ്ക്ക് ശേഷം വിധി പറയും.  കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ചികിൽസ രേഖകൾ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.

കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ‌‌‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com