പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ന്നര വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍ : തൃശൂര്‍ കല്ലേറ്റുംകര മേല്‍പാലത്തിന് സമീപം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഒന്നര വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇടതുകാല്‍ ഒടിഞ്ഞ നിലയിലാണ്. 

ബനിയന്‍ ധരിച്ച നിലയിലാണ് മൃതദേഹം. രണ്ടുദിവസം പഴക്കമുള്ള മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com