പുതിയ കെപിസിസി ഭാരവാഹികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കും: അംഗങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനം

പുതിയ കെപിസിസി ഭാരവാഹികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കും: അംഗങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനം

തിരുവനന്തപുരം: പുതിയ കെപിസിസി ഭാരവാഹികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കും. അംഗങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായി. ഇതുസംബന്ധിച്ച് വ്യാഴാഴ്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയകാര്യ സമിതിയോഗം ചേരും. 

പത്ത് വര്‍ഷത്തിലേറെയായി സ്ഥാനം വഹിക്കുന്നവരെ ഒഴിവാക്കണമെന്നാണു ഹൈക്കമാന്‍ഡ് നിര്‍ദേശം. എന്നാല്‍ ആറുപേര്‍ മാത്രമേ ഈ മാനദണ്ഡത്തിന്റെ പരിധിയിലുള്ളൂ. കെപിസിസിയില്‍ ഇനി വൈസ് പ്രസിഡന്റ് സ്ഥാനം ഉണ്ടാകില്ല. ഇതോടെ നിലവിലുള്ള നാല് വൈസ് പ്രസിഡന്റുമാര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്നത് വെല്ലുവിളിയാണ്. 

വിഡി സതീശന് ആണ് ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ക്രീനിങ് കമ്മിറ്റിയുടെ ചുമതലയുള്ളത്. മറ്റു വൈസ് പ്രസിഡന്റുമാരായ ലാലി വിന്‍സെന്റ്, എകെ മണി, ഭാരതിപുരം ശശി എന്നിവര്‍ 10 വര്‍ഷം തികച്ചവരല്ല. 19 ജനറല്‍ സെക്രട്ടറിമാരും ആറുവര്‍ഷം കഴിഞ്ഞതേയുള്ളു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവച്ചിട്ടുള്ള പട്ടികയില്‍ 11 പേര്‍ ഐ വിഭാഗവും ഏഴുപേര്‍ എ വിഭാഗക്കാരുമാണ്.

36 സെക്രട്ടറിമാരില്‍ 10 വര്‍ഷം തികച്ചവര്‍ ആറു പേരെയുള്ളു. പിടി അജയമോഹന്‍, കെപി അബ്ദുല്‍ മജീദ്, ജെയ്‌സണ്‍ ജോസഫ്, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഗഫൂര്‍ ഹാജി, കെകെ വിജയലക്ഷ്മി എന്നിവരാണത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com