'അധ്യാപികമാര്‍ ****, കോളേജില്‍ നടക്കുന്നത് അനാശാസ്യവും ആഭാസവും' , അധിക്ഷേപം ചൊരിഞ്ഞ് ബിജെപി നേതാവ് ( വീഡിയോ )

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് അധ്യാപികമാരെ അധിക്ഷേപിച്ചത്
'അധ്യാപികമാര്‍ ****, കോളേജില്‍ നടക്കുന്നത് അനാശാസ്യവും ആഭാസവും' , അധിക്ഷേപം ചൊരിഞ്ഞ് ബിജെപി നേതാവ് ( വീഡിയോ )


തിരുവനന്തപുരം : കോളേജ് അധ്യാപികമാര്‍ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് ബിജെപി നേതാവ്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ സുരേഷാണ് അധ്യാപികമാരെ അധിക്ഷേപിച്ചത്. ധനുവച്ചപുരം എന്‍എസ്എസ് കോളേജിലെ സംഘര്‍ഷത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കോളേജിന് പുറത്തു സംഘടിപ്പിച്ച പൊതുയോഗത്തില്‍ വെച്ചായിരുന്നു ബിജെപി നേതാവിന്റെ അധിക്ഷേപ വര്‍ഷം. 

കോളേജ് പ്രിന്‍സിപ്പലും ചില ടീച്ചര്‍മാരും സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നാണ് ബിജെപിയുടെ ആക്ഷേപം. അങ്ങനെയുള്ള അധ്യാപകരും അവരുടെ .....കളായ ചില ടീച്ചര്‍മാരും ഈ എന്‍എസ്എസ് കോളേജിലുണ്ട്. അങ്ങനെയുള്ള ഒന്നുരണ്ട് ടീച്ചര്‍മാരും ചേര്‍ന്ന് അവിടെ നടക്കുന്ന അനാശാസ്യവും ആഭാസവും തോന്ന്യാസവും എബിവിപിയുടെ ദീപശിഖാന്തിത കാവി പതാക കോളേജില്‍ പാറിപ്പറന്നാല്‍ നടത്താന്‍ സാധ്യമല്ല എന്ന ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബിജെപി നേതാവ് ആരോപിച്ചു. 

കോളേജില്‍ തിങ്കളാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ കോളേജ് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതികളായ എബിവിപി പ്രവര്‍ത്തകരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.  ഇതില്‍ പ്രതിഷേധിച്ചാണ് എബിവിപി പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. സുരേഷിന്റെ അധിക്ഷേപ പ്രസംഗത്തിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ കോളേജ് മാനേജ്‌മെന്റ് തീരുമാനിച്ചു. 

കടപ്പാട് : മനോരമ ന്യൂസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com