പുതിയ കാറുകൾ വേണ്ട ; അഞ്ചു വർഷത്തേക്ക് വാഹനങ്ങൾ വാടകക്കെടുത്താൽ മതിയെന്ന് ധനവകുപ്പ്, ഉത്തരവ് പുറത്തിറങ്ങി

സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ പു​തി​യ കാ​റു​ക​ൾ വാ​ങ്ങു​ന്ന​തി​ന്​ നിയന്ത്രണം ഏർപ്പെടുത്തി ധനവകുപ്പ്
പുതിയ കാറുകൾ വേണ്ട ; അഞ്ചു വർഷത്തേക്ക് വാഹനങ്ങൾ വാടകക്കെടുത്താൽ മതിയെന്ന് ധനവകുപ്പ്, ഉത്തരവ് പുറത്തിറങ്ങി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ പു​തി​യ കാ​റു​ക​ൾ വാ​ങ്ങു​ന്ന​തി​ന്​ നിയന്ത്രണം ഏർപ്പെടുത്തി ധനവകുപ്പ്. പ​ക​രം അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്ക്​ 
വാഹനം വാ​ട​കയ്ക്ക് എടുക്കാനാണ് ധനവകുപ്പിന്റെ നിർദേശം. ഇ​ത്​ സം​ബ​ന്ധി​ച്ച ഉ​ത്ത​രവ് ​ക​ഴി​ഞ്ഞ​ദി​വ​സം ധ​ന​വ​കു​പ്പ്​ ഇ​റ​ക്കി. ചെ​ല​വു​കു​റ​യ്​​ക്ക​ൽ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച​ ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ത്തി​ന്റെ തു​ട​ർ​ച്ച​യായാണ് ധനവകുപ്പിന്റെ ഉത്തരവ്. 

വ​കു​പ്പു​ത​ല​വ​ന്മാ​ർ, ക​ല​ക്​​ട​ർ, എ​സ്.​പി, ജി​ല്ല ജ​ഡ്​​ജി എ​ന്നി​വ​രോ അ​തി​ന്​ മു​ക​ളി​ലു​ള്ള ത​സ്​​തി​ക​യി​ലോ ഉ​ള്ള ഒാ​ഫി​സ​ർ​മാ​ർ​ക്ക്​ മാ​രു​തി സി​യാ​സ്, ഹോ​ണ്ട സി​റ്റി, ടാ​റ്റ നെ​ക്​​സ​ൺ പോ​ലെ പ്രീ​മി​യം കാ​റു​ക​ൾ വാ​ട​കക്കെ​ടു​ക്കാം. മ​റ്റെ​ല്ലാ ഒാ​ഫീ​സു​ക​ൾ​ക്കും ഒാ​ഫീസ​ർ​മാ​ർ​ക്കും മ​ഹീ​ന്ദ്ര ബൊ​ലേ​റോ, മാ​രു​തി സു​സു​ക്കി സ്വി​ഫ്​​റ്റ്​ ഡി​സ​യ​ർ, ഹോ​ണ്ട അ​മേ​സ്, ടാ​റ്റ ഇ​ൻ​ഡി​ഗോ പോ​ലെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വാ​ട​കക്കെടു​ക്കാ​നാ​ണ്​ അ​നു​മ​തി.

ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ത്തി​ന്​ ശേ​ഷ​വും സ​ർ​ക്കാ​ർ വകുപ്പുകൾ വി​ല​കൂ​ടി​യ കാ​റു​ക​ൾ വ്യാ​പ​ക​മാ​യി വാ​ങ്ങി​യി​രു​​ന്നു. മ​ന്ത്രി​മാ​ർ​ക്കും ചി​ല കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ​യും ക​മീ​ഷ​ന്റെ​യും മേ​ധാ​വി​ക​ൾ​ക്ക്​ വേ​ണ്ടി​യും കാ​റു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി​. ചി​ല ഉ​ദ്യോ​ഗ​സ്​​ഥ​ർ കാ​റു​ക​ൾ മോ​ടി​പി​ടി​പ്പി​ക്കാ​ൻ ടെ​ൻ​ഡ​ർ വി​ളി​ക്കു​ന്ന സ്​​ഥി​തി​പോ​ലും ഉ​ണ്ടാ​യി. ഈ സാഹചര്യത്തിൽ വാ​ഹ​ന​ചെ​ല​വ്​ കു​ത്ത​നെ കു​റ​ക്കു​ക​യാ​ണ്​ ഉത്തരവിലൂടെ സ​ർ​ക്കാ​ർ ല​ക്ഷ്യമിടുന്നത്. പ്ര​ള​യക്കെടുതിയുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് ധനവകുപ്പിന്റെ ഉത്തരവ്. 

വ​കു​പ്പു​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും വാ​ഹ​നം വാ​ട​ക​ക്കെ​ടു​ക്കാ​ൻ ധ​ന​വ​കു​പ്പി​ന്റെ അ​നു​മ​തി വേ​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഡ്രൈ​വ​റു​ടെ ത​സ്​​തി​ക അ​നു​വ​ദി​ക്കാ​ത്ത ഒാ​ഫി​സു​ക​ളി​ലേ​ക്ക്​ പു​തി​യ വാ​ഹ​നം വാ​ങ്ങാ​ൻ പാ​ടി​ല്ല. വാ​ഹ​നം വേ​ണ​മെ​ങ്കി​ൽ ധ​ന​വ​കു​പ്പിന്റെ​ അ​നു​മ​തി തേ​ട​ണം. ഡ്രൈ​വ​റു​ടെ ത​സ്​​തി​ക​യു​ള്ള വ​കു​പ്പു​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും പ​ഴ​യ വാ​ഹ​നം ഒ​ഴി​വാ​ക്കു​ക​യോ മാ​റ്റു​ക​യോ ചെയ്യണമെങ്കിലും ധ​ന​വ​കു​പ്പി​നെ അ​റി​യി​ക്ക​ണം. പ​ഴ​യ വാ​ഹ​നം ക​ണ്ടം ചെ​യ്​​താ​ൽ മാ​ത്ര​മേ പു​തി​യ​ത്​ വാ​ങ്ങാ​ൻ പാ​ടു​ള്ളൂ. 

അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്ക്​ വാ​ട​ക​ക്ക്​ എ​ടു​ക്കു​ന്ന വാ​ഹ​നം വേ​റെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത​തും മാ​സ​വാ​ട​ക അ​ടി​സ്​​ഥാ​ന​ത്തി​ലു​മാ​ക​ണം. കി​ലോ​മീ​റ്റ​ർ നി​ര​ക്കി​ലും മ​ണി​ക്കൂ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലും വേ​ണം വാ​ട​ക ക​ണ​ക്കാ​ക്കാ​ൻ. വാ​ഹ​നം വാ​ട​ക​ക്ക്​ എ​ടു​ക്കു​ന്ന​ത്​ സു​താ​ര്യ​മാ​യി​രി​ക്ക​ണം. പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളി​ല​ട​ക്കം ര​ണ്ടാ​ഴ്​​ച​ക്ക്​ മു​മ്പ്​ അ​റി​യി​പ്പ്​ ന​ൽ​ക​ണം. വാ​ഹ​നം ല​ഭ്യ​മാ​ക്കു​ന്ന​വ​ർ ഡ്രൈ​വ​റെ ന​ൽ​കു​ക​യും ഇ​ന്ധ​നം, അ​റ്റ​കു​റ്റ​പ്പ​ണി എ​ന്നി​വ വ​ഹി​ക്കു​ക​യും വേ​ണം. വാ​ഹ​ന​ത്തി​ന്​ ത​ക​രാ​ർ വ​ന്നാ​ൽ അ​തേ നി​ല​വാ​ര​ത്തി​ലു​ള്ള വാ​ഹ​നം പ​ക​രം ന​ൽ​ക​ണ​മെ​ന്നും ധനവകുപ്പ് പുറത്തിറക്കിയ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com