ഒന്നിച്ച് താമസിക്കണമെന്ന് യുവതികള്‍ ;  സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി

തിരുവനന്തപുരത്തുള്ള യുവതിയുമായി അടുപ്പമാണെന്നും വേര്‍പിരിയാനാവില്ലെന്നുമായിരുന്നു ഹര്‍ജി നല്‍കിയ കൊല്ലം സ്വദേശിനിയുടെ വാദം. രണ്ട് സ്ത്രീകള്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിന് നിയമതടസ്സമില്ലെന്നും 
ഒന്നിച്ച് താമസിക്കണമെന്ന് യുവതികള്‍ ;  സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: ഒന്നിച്ച് താമസിക്കുന്നതില്‍ നിന്നും വീട്ടുകാര്‍ തടഞ്ഞ പെണ്‍കുട്ടികള്‍ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി. തിരുവനന്തപുരത്തുള്ള യുവതിയുമായി അടുപ്പമാണെന്നും വേര്‍പിരിയാനാവില്ലെന്നുമായിരുന്നു ഹര്‍ജി നല്‍കിയ കൊല്ലം സ്വദേശിനിയുടെ വാദം. രണ്ട് സ്ത്രീകള്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിന് നിയമതടസ്സമില്ലെന്നും ഹര്‍ജിക്കാരി കോടതിയില്‍ ബോധിപ്പിച്ചു.

ഇതേത്തുടര്‍ന്നാണ് രണ്ടുപേരുമായി സംസാരിച്ച കോടതി സ്വന്തം ഇഷ്ടമനുസരിച്ച് തീരുമാനം കൈക്കള്ളാന്‍ ഇരുവര്‍ക്കും അനുമതി നല്‍കിയത്.
ഒന്നിച്ച് താമസിക്കാനുള്ള ഇരുവരുടെയും തീരുമാനത്തിനെതിരെ യുവതികളില്‍ ഒരാളുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് യുവതിയെ മജിസ്‌ട്രേറ്റ് കോടതിയിലും നേരത്തേ ഹാജരാക്കിയിരുന്നു.

കോടതിയും ഇവരെ ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ തിരുവനന്തപുരം സ്വദേശിനിയെ വീട്ടുകാര്‍ കൊണ്ടു പോയെന്നും മനോരോഗ ചികിത്സയ്ക്ക് ആശുപത്രിയിലാക്കിയെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com