'നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ'; മകളെ കുറിച്ച് ബാലഭാസ്‌കര്‍ അവസാനമായി പറഞ്ഞത്; ഹൃദയവേദനയോടെ സുഹൃത്തിന്റെ കുറിപ്പ് 

ജസ്വിനിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് കൊണ്ട് സുഹൃത്ത് ഫിറോസ് പങ്കുവച്ച കുറിപ്പ് ഏവരുടെയും കണ്ണീരണിയിക്കുന്നതാണ്.
'നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ'; മകളെ കുറിച്ച് ബാലഭാസ്‌കര്‍ അവസാനമായി പറഞ്ഞത്; ഹൃദയവേദനയോടെ സുഹൃത്തിന്റെ കുറിപ്പ് 

യലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട വാര്‍ത്തയുടെ ഞെട്ടലിലാണ് ഇന്ന് കേരളം ഉണര്‍ന്നത്. 
ബാല ഭാസ്‌കര്‍ ലക്ഷ്മി ദമ്പതികളുടെ രണ്ടു വയസ് മാത്രം പ്രായമുളള കുഞ്ഞോമന തേജസ്വനിയുടെ വിയോഗം കേരളത്തെ കണ്ണീരിലാഴ്ത്തി.
 ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും അതീവ ഗുരുതരവസ്ഥയില്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദൈവം സമ്മാനിച്ച പൊന്നു മോള്‍ നഷ്ടപ്പെട്ടത് അവര്‍ ഇതുവരെ അറിഞ്ഞിട്ടില്ല. അതിനിടെ തേജസ്വിനിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് കൊണ്ട് സുഹൃത്ത് ഫിറോസ് പങ്കുവച്ച കുറിപ്പ് ഏവരുടെയും കണ്ണീരണിയിക്കുന്നതാണ്.

ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്‍ .കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള്‍ യുവജനോത്സവവേദികളില്‍ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു !റേഡിയോയില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചവരില്‍ ഒരാള്‍ .ആ സ്‌നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,18 വര്‍ഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയില്‍ സര്‍ജറി മുറിയില്‍ ഉള്ളത് !വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകള്‍ ഞാനും കേട്ടു .ചേച്ചി അപകട നിലതരണംചെയ്തു .ബാലുച്ചേട്ടന്‍ സ്‌പൈനല്‍ കോഡ് ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ് .ബിപി ഒരുപാട് താഴെയും ,എല്ലുകള്‍ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ !സര്ജറിക്ക് കയറ്റിയിട്ടുണ്ട് .മലയാളക്കരയുടെ മുഴുവന്‍ പ്രാര്‍ത്ഥനകളുണ്ട് .ബാലുച്ചേട്ടന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ .പ്രളയ സമയത്തു ചേട്ടന്‍ വിളിച്ചിരുന്നു .ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട് .ഞാനും കൂടാം എന്റെ വയലിനുമായി .ക്യാമ്പുകളില്‍ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോര്‍ക്കുന്നു .നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി .മനസ്സിലെ നോവായി കുഞ്ഞാവ പോയി .ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
ആകെ സങ്കടം ,ആധി .
എത്രയും വേഗം ഭേദമാകട്ടെ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com