ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാല സഹായമെത്രാന്‍ ജയിലിലെത്തി 

വക്താവ് ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേലും സഹായമെത്രാനൊപ്പം ഉണ്ടായിരുന്നു
ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാല സഹായമെത്രാന്‍ ജയിലിലെത്തി 

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാല  സഹായ മെത്രാന്‍ ജേക്കബ് മുരിക്കന്‍ സബ് ജയിലിലെത്തി കണ്ടു. കൂടിക്കാഴ്ച 15 മിനുട്ടോളം നീണ്ടു നിന്നു. രൂപത വക്താവ് ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേലും സഹായമെത്രാനൊപ്പം ഉണ്ടായിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവെച്ചതിനെ തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാല സബ് ജയിലിലെ മൂന്നാം സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക പരിശോധന റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പരിശോധന ഫലം പോസിറ്റീവ് ആണെന്നും, ഫ്രാങ്കോയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നുമാണ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതെന്നാണ് സൂചന. 

ബിഷപ്പിനെതിരെയുള്ള പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണസംഘം ജലന്ധറിലേയ്ക്ക് തിരിച്ചു. ഫ്രാങ്കോ അറസ്റ്റിലായ സാഹചര്യത്തില്‍ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും ബിഷപ്പിനെതിരെ മൊഴി നല്‍കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്ലാണ് വീണ്ടും ജലന്ധറില്‍ പോയി മൊഴിയെടുക്കാന്‍ സംഘം തീരുമാനിച്ചത്. 
  
അതിനിടെ, .ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമലയ്ക്ക് പൊലീസ് നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com