കെഎസ്ആർടിസി യൂണിയനുകളുടെ പണിമുടക്കിന് സ്റ്റേ; മതിയായ നടപടിക്രമം പാലിച്ചില്ലെന്ന് ഹൈക്കോടതി 

കെഎസ്ആർടിസി യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതി സ്റ്റേ
കെഎസ്ആർടിസി യൂണിയനുകളുടെ പണിമുടക്കിന് സ്റ്റേ; മതിയായ നടപടിക്രമം പാലിച്ചില്ലെന്ന് ഹൈക്കോടതി 

കൊച്ചി:  കെഎസ്ആർടിസി യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതി സ്റ്റേ. എംഡി ടോമിൻ തച്ചങ്കരിയുടെ പരിഷ്കാരങ്ങൾ തൊഴിലാളി വിരുദ്ധമാണ് എന്ന് ആരോപിച്ചാണ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചതെന്നാണ് വിവരം. ഒക്ടോബർ രണ്ടു അർധരാത്രി മുതൽ നടത്താൻ നിശ്ചയിച്ച പണിമുടക്കാണ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തത്.  അവശ്യ സർവീസ് എന്നതും  മതിയായ നടപടിക്രമം പാലിച്ചില്ല എന്നതും പരിഗണിച്ചാണ് ഹൈക്കോടതി നടപടിയുണ്ടായത്.

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സർവീസ് റദ്ദാക്കൽ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ സമരത്തിന് നോട്ടീസ് നൽകിയത്. എന്നാൽ എംഡിയുടെ പരിഷ്കാരങ്ങളിലുള്ള ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ അതൃപ്തിയാണ് പണിമുടക്കിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് പറയപ്പെടുന്നു.

പണിമുടക്ക് ഒഴിവാക്കാൻ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ വിഷയത്തിലുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com