ഭിന്നശേഷിയുള്ള കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്

ഭിന്നശേഷിയുള്ള കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവര്‍ക്കും മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു
ഭിന്നശേഷിയുള്ള കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്

വള്ളികുന്നം: ഭിന്നശേഷിയുള്ള കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവര്‍ക്കും മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇലിപ്പക്കുളം എം.ഇ.എസ് സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 22 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 3.30ന് ചൂനാട്കാഞ്ഞിരത്തുമുട് റോഡില്‍ വള്ളികുന്നം പരിയാരത്ത് കുളങ്ങരയ്ക്കുസമീപമായിരുന്നുഅപകടം.

നിയന്ത്രണം വിട്ട ബസ് റോഡിന്റെ വശത്ത് വീണ് കിടന്ന മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ സിയാദ് ,വിദ്യാര്‍ത്ഥികളായ അമല്‍, നിയാസ്, രഞ്ജിത്ത് എന്നിവരെ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു കുട്ടികളെ സ്‌കൂള്‍ അധികൃതരും പൊലീസും  ചേര്‍ന്ന് വീടുകളില്‍ എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com