തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പ്രതിയായ പീഡനക്കേസിലെ അനുബന്ധ കേസുകള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസും പരാതിക്കാരിയുടെ ചിത്രം പ്രസിദ്ധീകരിച്ച കേസുമാണ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുക.
നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷില്‍ നിന്ന് ചുമതല മാറ്റിയത് പ്രധാന കേസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് എന്നാണ് ഔദ്യോഗിക വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ