അയ്യപ്പഭക്തര്‍ പ്രത്യേക വിഭാഗം: മതവിശ്വാസങ്ങളില്‍ കോടതി ഇടപെടരുത്; എതിര്‍ത്ത് വനിതാ ജഡ്ജി

ബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്നുള്ള സുപ്രീംകോടതി ഭൂരിപക്ഷ വിധിയില്‍ എതിര്‍ത്തത് വനിത ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മാത്രം
അയ്യപ്പഭക്തര്‍ പ്രത്യേക വിഭാഗം: മതവിശ്വാസങ്ങളില്‍ കോടതി ഇടപെടരുത്; എതിര്‍ത്ത് വനിതാ ജഡ്ജി

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്നുള്ള സുപ്രീംകോടതി ഭൂരിപക്ഷ വിധിയില്‍ എതിര്‍ത്തത് വനിത ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മാത്രം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഖന്‍വില്‍കര്‍,ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ ഒരേ അഭിപ്രായത്തിലെത്തിയപ്പോള്‍,ആഴത്തിലുള്ള മതവിശ്വാസങ്ങളെ വേര്‍തിരിച്ച് കാണേണ്ടതുണ്ട് എന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്. 

മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ശബരിമല ക്ഷേത്രത്തിനും ആരാധനാ മൂര്‍ത്തിക്കും ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം സംരക്ഷണമുണ്ട്. വേര്‍തിരിച്ചുള്ള രീതികള്‍ പിന്തുടരുന്ന വിഭാഗങ്ങളെ ഒരു മതത്തിലെ പ്രത്യേക വിഭാഗമായി കാണേണ്ടതുണ്ട്. ഇത്തരത്തില്‍ നോക്കിയാല്‍ അയ്യപ്പന്മാരെ ഒരു പ്രത്യേക മതവിഭാഗമായി വീക്ഷിക്കേണ്ടതുണ്ടെന്ന് അവര്‍ നിരീക്ഷിച്ചു. 

ആഴത്തില്‍ വേരൂന്നിയ മതവിശ്വാസങ്ങളെ, രാജ്യത്തിന്റെ  മതനിരപേക്ഷതയ്ക്കായി മാറ്റിയെഴുതരുതെന്ന് അവര്‍ തന്റെ വിധിന്യാത്തില്‍ വ്യക്തമാക്കി. ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്. വ്യക്തിവിശ്വാസത്തിന്റെ വിഷയമാണിത്. വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെ മണ്ണാണ് ഇന്ത്യ. ബഹുസ്വരതയാര്‍ന്ന സമൂഹത്തില്‍ വിവേകമുള്‍ക്കൊള്ളാത്ത വിശ്വാസങ്ങള്‍ പോലും പിന്തുടരാനുള്ള സ്വാതന്ത്ര്യമാണ് നീതിയുക്തമായി ഭരണഘടന നല്‍കേണ്ടതെന്നും അവര്‍ വിധിന്യായത്തില്‍ കുറിച്ചു.
 

Related Article

ശബരിമല വിധി:  ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയാല്‍ ആരും തടയാന്‍ വരരുതെന്ന് രാഹുല്‍ ഈശ്വര്‍

'സ്ത്രീകളുടെ വിജയം' ; ഉടന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി

മതം സ്ത്രീകളെ മാറ്റിനിര്‍ത്താനുള്ള മറയാകരുത് ; സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തലിന് തുല്യമെന്ന് സുപ്രിംകോടതി

വിധി നടപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡ്, അവര്‍ തീരുമാനിക്കട്ടേ; അതു കഴിഞ്ഞ് ആലോചിക്കാമെന്ന് ദേവസ്വം മന്ത്രി

എല്ലാം ദൈവനിശ്ചയം; എല്ലാവരെയും ഭഗവാന്‍ രക്ഷിക്കട്ടെ; ശബരിമല വിധിയില്‍  പ്രതികരണം

വിധി അഭിമാനകരം; ശബരിമല സമത്വത്തിന്റെ പൂങ്കാവനം, അവിടെ സ്ത്രീകളെ കയറ്റില്ലെന്ന് പറയുന്നത് അനീതി: ജി.സുധാകരന്‍

ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാം ; ചരിത്ര വിധിയുമായി സുപ്രിംകോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com