വിധി നടപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡ്, അവര്‍ തീരുമാനിക്കട്ടേ; അതു കഴിഞ്ഞ് ആലോചിക്കാമെന്ന് ദേവസ്വം മന്ത്രി

ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
വിധി നടപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡ്, അവര്‍ തീരുമാനിക്കട്ടേ; അതു കഴിഞ്ഞ് ആലോചിക്കാമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ വിധി നടപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡാണ് എന്നും സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞ മന്ത്രി, വിധി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. 

വ്യത്യസങ്ങളായ അഭിപ്രായം ഈ വിഷയത്തിലുണ്ട്. അതുകൊണ്ട് സ്വാഭാവികമായും വിധി നടപ്പാക്കുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടാകാം. സമവായമുണ്ടാക്കാന്‍ സാധിക്കും എന്നാണ് ഗവണ്‍മെന്റ് കരുതുന്നത്. നിയമവാഴ്ച നിലനില്‍ക്കുന്ന രാദജ്യമാണ്. അവിടെ നിയമവാഴ്ചയ്ക്കാണ് പ്രാധാന്യം. ജനങ്ങളാകെ വിധിപ്രഖ്യാപനത്തോട് സമരസപ്പെടും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരുമുന്‍കരുതലുകളും എടുത്തിട്ടില്ല. വിധി നടപ്പാക്കേണ്ടതിനെപ്പറ്റി തീരുമാനിക്കേണ്ടത് ദേവസ്വംബോര്‍ഡാണ്. അവര്‍ തീരുമാനമെടുത്തതിന് ശേഷം സര്‍ക്കാര്‍ ആലോചിച്ചാകമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com