ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ കെട്ടിടം തുറന്നുകൊടുത്തു; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ സാമഗ്രികള്‍ സൂക്ഷിക്കാന്‍ പണിതീരാത്ത സര്‍ക്കാര്‍ കെട്ടിടം തുറന്നുകൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ കെട്ടിടം തുറന്നുകൊടുത്തു; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അങ്കമാലി: പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ സാമഗ്രികള്‍ സൂക്ഷിക്കാന്‍ പണിതീരാത്ത സര്‍ക്കാര്‍ കെട്ടിടം തുറന്നുകൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അങ്കമാലി മരാമത്ത് റസ്റ്റ് ഹൗസിലെ പണിതീരാത്ത പുതിയ കെട്ടിടം തുറന്നുകൊടുത്ത അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും അസി.എഞ്ചിനിയര്‍ക്കുമാണ് സസ്‌പെന്‍ഷന്‍. 

റസ്റ്റ് ഹൗസിന്റെ ചുമതലക്കാരനായ ആലുവ കെട്ടിട വിഭാഗം അസി.എക്‌സക്യൂട്ടീവ് എഞ്ചിനിയര്‍ പി.പി ഉല്ലാസ്,വടക്കന്‍ പറവൂര്‍ അസി.എഞ്ചിനിയര്‍ എസ്.സൗമ്യ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ അനുവാദമില്ലാതെ കെട്ടിടം തുറന്നുകൊടുത്തുവെന്നും ഇത് പിന്നീട് റസ്റ്റ് ഹൗസിന് മുന്നില്‍ സമരത്തിനും ക്രമസമാധാന പ്രശ്‌നത്തിനും ഇടയാക്കിയെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം രാഷ്ട്രീയ കാരണങ്ങളാലാണ് സസ്‌പെന്‍ഷന്‍ എന്ന് റോജി എം ജോണ്‍ എംഎല്‍എ കുറ്റപ്പെടുത്തി. 

പ്രളയബാധിത മേഖലയിലെ കുട്ടികള്‍ക്ക് ബാഗും പുസ്‌കങ്ങളും വിതരണം ചെയ്യുന്നതിന് തന്റെ നേതൃത്വത്തില്‍ നടത്തിയ അതിജീവനം പദ്ധതിയുടെ ഭാഗമായുള്ള സാധനങ്ങളാണ് കലക്ടറുടെ വാക്കാലുള്ള അനുവാദത്തോടെ അവിടെ സൂക്ഷിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു. 

മന്ത്രി എ.സി മോയ്ദീന്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ സാധനങ്ങള്‍ വിതരണം ചെയ്തത്. ആറായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളും ബാഗുകളും നല്‍കി കഴിഞ്ഞു. 

എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ദുരിതാശ്വാസ സാമഗ്രികള്‍ കെട്ടിക്കിടക്കുന്നത് വാര്‍ത്തായായിരുന്നു. ഇതേത്തുടര്‍ന്നുള്ള പകരം വീട്ടനായി റസ്റ്റ് ഹൗസില്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുന്നതായി ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സമരം നടത്തുകയായിരുന്നു.സാധനങ്ങള്‍ പിന്നീട് പൂര്‍ണമായും വിതരണം ചെയ്തുവെന്നും അതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com