യുവാവിന്റെ കൊലപാതകം: ഭാര്യയും കാമുകനും കുറ്റക്കാര്‍, ശിക്ഷ ഇന്ന്

ജോലിക്ക് പോകുകയായിരുന്ന മോഹന്‍ദാസിന്റെ പിന്നില്‍ തന്ത്രപൂര്‍വം കയറിയ ഗിരീഷ് ക്ലോറോഫോം മണപ്പിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഴുത്ത് അറുത്ത് കൊന്നതായാണ് കേസ്
യുവാവിന്റെ കൊലപാതകം: ഭാര്യയും കാമുകനും കുറ്റക്കാര്‍, ശിക്ഷ ഇന്ന്

കൊച്ചി: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും അവരുടെ കാമുകനും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശിയും ദേശാഭിമാനി ജീവനക്കാരനുമായ മോഹന്‍ദാസ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ സീമ, കാമുകന്‍ ഗിരീഷ്  എന്നിവരെ അഡീഷണല്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇന്ന് ശിക്ഷ വിധിക്കും.

2012 ഡിസംബര്‍ 2നാണ് സംഭവം. ഗുരുവായൂരിലെ ലോഡ്ജില്‍ കൊലപ്പെടുത്താനായിരുന്നു പദ്ധതി. ബൈക്കില്‍ വിജനമായ കണ്ടെയ്‌നര്‍ റോഡിലൂടെ ജോലിക്ക് പോകുകയായിരുന്ന മോഹന്‍ദാസിന്റെ പിന്നില്‍ തന്ത്രപൂര്‍വം കയറിയ ഗിരീഷ് ക്ലോറോഫോം മണപ്പിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഴുത്ത് അറുത്ത് കൊന്നതായാണ് കേസ്.

അപകടം പറ്റിയതാണെന്ന് വരുത്തിതീര്‍ക്കാന്‍ ഗിരീഷ് ശ്രമിച്ചിരുന്നു. എന്നാല്‍ മൃതദേഹവും ബൈക്കും കിടന്നിരുന്ന അകലം അന്വേഷണസംഘത്തിന് സംശയമുണ്ടാക്കി. മുറിവുകള്‍ പരിശോധിച്ചപ്പോള്‍ കൊലപാതകമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. കൊലപാതകത്തിന് പിന്നാലെ ഗിരീഷും സീമയും തമ്മില്‍ അന്‍പതോളം തവണ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഗൂഡാലോചന വ്യക്തമായി. പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com