ഇന്ധന വില വര്‍ധന തുടരുന്നു ; സംസ്ഥാനത്ത് ഡീസല്‍ വില 80 കടന്നു

സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് ഒമ്പത് പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്
ഇന്ധന വില വര്‍ധന തുടരുന്നു ; സംസ്ഥാനത്ത് ഡീസല്‍ വില 80 കടന്നു

തിരുവനന്തപുരം : ഇന്ധന വില വര്‍ധന തുടരുന്നു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് ഒമ്പത് പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85.36 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന്റെ വിലയാകട്ടെ 78.51 രൂപയായും കൂടി.

തിരുവനന്തപുരത്ത് പെട്രോള്‍ വില 86.88 രൂപയായി. അതേസമയം ഡീസലിന്റെ വില 80 രൂപ കടന്നു. തലസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് വില 80.03 രൂപയായി വര്‍ധിച്ചിരിക്കുകയാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും വില യഥാക്രമം 85.74, 78.88 രൂപ എന്നിങ്ങനെയാണ്. 

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് ഒന്‍പത് പൈസ വര്‍ധിച്ച് 83.49 രൂപയും ഡീസലിന് 16 പൈസ വര്‍ധിച്ച് 74.79 രൂപയുമായി. വാണിജ്യതലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 91ലേക്ക് അടുക്കുകയാണ്. ഇന്ന് പെട്രോള്‍ ലിറ്ററിന് ഒന്‍പത് പൈസ വര്‍ധിച്ച് 90.84 രൂപയിലെത്തി. ഡീസലിന് 17 പൈസ വര്‍ധിച്ച് 79.40രൂപയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com