വംശീയശുദ്ധിയില്‍നിന്ന് കൊലമുറികളിലേയ്ക്ക്

ഇന്ത്യയില്‍ മുസ്‌ലിങ്ങളേയും ദളിതരേയും ക്രിസ്ത്യാനികളേയും കൊല്ലുന്ന 'വിശുദ്ധ ജനക്കൂട്ടങ്ങള്‍'ക്കു നിയമത്തെ പേടിക്കേണ്ടതേയില്ല.
വംശീയശുദ്ധിയില്‍നിന്ന് കൊലമുറികളിലേയ്ക്ക്

ഇന്ത്യയില്‍ മുസ്‌ലിങ്ങളേയും ദളിതരേയും ക്രിസ്ത്യാനികളേയും കൊല്ലുന്ന 'വിശുദ്ധ ജനക്കൂട്ടങ്ങള്‍'ക്കു നിയമത്തെ പേടിക്കേണ്ടതേയില്ല. ഈ കൊലകള്‍ നടക്കുന്നത് ഒരു അറവുശാലയിലാണെന്നു തോന്നിപ്പോകും. മനുഷ്യമാംസത്തെക്കാള്‍ വിശുദ്ധമാണ് മാട്ടിറച്ചി എന്ന വിശ്വാസം ഈ അറവുശാലയുടെ മതമായിരിക്കുന്നു. ഇന്ത്യയില്‍ കൊല്ലുക എന്നതിന്റെ അര്‍ത്ഥമെന്താണ്? 'മുസ്‌ലിങ്ങളും ദളിതരും കൊല്ലപ്പെടാന്‍ വിസമ്മതിക്കണം' എന്ന ശീര്‍ഷകത്തില്‍ സമീപകാലത്ത് അപൂര്‍വ്വാനന്ദ എഴുതിയ ഒരു ലേഖനമാണ് ഇങ്ങനെയൊരു 'അശ്ലീല ചോദ്യ'മുന്നയിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

1984–ല്‍ ഡല്‍ഹിയില്‍ നടന്ന സിഖു വിരുദ്ധ കൂട്ടക്കൊലയെ 'വംശഹത്യ'യായി നിര്‍വ്വചിക്കാനുള്ള കാനഡയിലെ ഒണ്ടാറിയോ പ്രവിശ്യാ ഗവണ്‍മെന്റിന്റെ തീരുമാനത്തോടുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ എതിര്‍പ്പ് ഈ ചോദ്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഈ കൂട്ടക്കൊലയെക്കുറിച്ചു നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്; 1989, 1992, 2002 വര്‍ഷങ്ങളിലെ മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലകളേയും ഒഡീസ (2007–08) യിലെ ക്രിസ്ത്യന്‍ വിശുദ്ധ കൂട്ടക്കശാപ്പിനേയും ആ ശബ്ദത്തിന്റെ ഒച്ചയില്‍ മുക്കുന്നതിനുവേണ്ടിയാണ്. സിഖുകൂട്ടക്കൊലയെ 'വംശഹത്യ'യായി അംഗീകരിച്ചാല്‍, ഹിന്ദുത്വ സംഘടനകള്‍ക്കും അതിന്റെ നേതാക്കള്‍ക്കും പ്രസ്തുത സംഭവത്തിലുള്ള പങ്കിലേക്കു കൂടി അതു വിരല്‍ചൂണ്ടും. '2002 ഗുജറാത്ത്' എന്നുമാത്രം പറയപ്പെടുന്ന സംഭവങ്ങളെ 'വംശഹത്യ'യായി ചിത്രീകരിക്കാനുള്ള കീഴ്‌വഴക്കമായി അതു മാറുകയും ചെയ്യും.

വംശീയശുദ്ധി (Lebensraum) യില്‍ നിന്നു കൊലമുറി (Todesraum) കളിലേക്ക്

കൂട്ടക്കൊലകള്‍ 'വികസന'ത്തെ ഗ്രഹണം ചെയ്യുന്നുവെന്ന ഹിന്ദുത്വക്കാരുടെ 'നിഷ്‌കളങ്കവാദം' തികച്ചും പരിഹാസ്യമാണ്. മോദിയുടെ വികസനത്തെ തടയാതെ, എങ്ങനെ കൊലകള്‍ നടത്താമെന്നു മാത്രമാണ് ഹിന്ദുത്വവാദികളുടെ ആലോചന. ദേശീയ പതാക, ബീഫ്, ലൗ ജിഹാദ്, ശ്മശാനം, പശു, രാമന്‍ എന്നിവയുടെ പേരില്‍ നടത്തുന്ന കൂട്ടക്കൊലകളും കൊള്ളകളും ചാനലുകള്‍ക്കു വാര്‍ത്തയല്ലാതായിരിക്കുന്നു. 'ശ്മശാനമോ കബറിസ്ഥാനമോ' എന്ന തെരഞ്ഞെടുപ്പു ചോദ്യം നമ്മെ അലോസരപ്പെടുത്തുന്നില്ല, മാതൃകാ ഹിന്ദു രാഷ്ട്രത്തില്‍ ശ്മശാനം പണിതുയര്‍ത്തുന്നത് കബറിസ്ഥാനുമേലായിരിക്കുമന്നു നമുക്കറിയാമെങ്കിലും. തങ്ങളുടെ ആത്മീയ പിതാക്കളായ നാസികളില്‍നിന്നു ഹിന്ദുത്വവാദികള്‍ക്കുള്ള വ്യത്യാസം, നാസികള്‍ വംശീയ ശുദ്ധിക്കുവേണ്ടി വാദിച്ചപ്പോള്‍, ഹിന്ദുരാഷ്ട്രവാദികള്‍ ആവശ്യപ്പെടുന്നതു കൊലമുറികള്‍ ആണ് എന്നതുമാത്രമാണ്.

മതവിദ്വേഷ പ്രസംഗങ്ങളെ, ''അതു വെറും തെരഞ്ഞെടുപ്പു പ്രചരണം മാത്രമാണ്, ഗൗരവമായി കാണേണ്ടതില്ല' എന്നു മാധ്യമങ്ങള്‍ ലഘൂകരിക്കുന്നു. എന്നാല്‍, ബീഫിന്റെ പേരില്‍  മനുഷ്യര്‍ കൊല്ലപ്പെടുകയും റഫ്രിജറേറ്ററിലെ ബീഫ് ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ മക്കള്‍ – മുസ്‌ലിങ്ങള്‍, ദളിതര്‍, ദക്ഷിണേന്ത്യക്കാര്‍, വടക്കു–കിഴക്കന്‍ ഇന്ത്യക്കാര്‍ – വിചാരണ നേരിടുന്നു. ടെലിവിഷന്‍ വാര്‍ത്താവതാരകര്‍ ഹിന്ദുരാഷ്ട്രവാദത്തിന്റെ മികച്ച വക്താക്കളാകുന്നു. ഇന്ത്യയിലെ ജീവിതസ്ഥലികളെ കൊലമുറികളാക്കുന്നതിനുവേണ്ടി, വിശുദ്ധ ജനക്കൂട്ടങ്ങള്‍ മുസ്‌ലിങ്ങളേയും ദളിതരേയും ക്രിസ്ത്യാനികളേയും കൊന്നുകൊണ്ടിരിക്കുന്നു.

ജീവനും ജീവിതവും: വംശഹത്യയും സംസ്‌കാരഹത്യയും 
'ആര്‍ക്ക് ആരെയാണ് കൊല്ലാനവകാശം' എന്ന ചോദ്യം ഇന്ത്യയില്‍ ഭരണകൂടത്തിന്റെ അര്‍ത്ഥമെന്ത് എന്നന്വേഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന ജീവിതരീതികളേയും നവജീവിതരീതികളുടെ ആവിഷ്‌കാരങ്ങളേയും സാധ്യമാക്കുന്ന അടിസ്ഥാന മുന്നുപാധിയാണ് ആധുനികാര്‍ത്ഥത്തില്‍ ഭരണകൂടം. ഒരു രാജ്യത്തിലെ പൗരജനങ്ങളും ഭരണകൂടവും തമ്മിലുണ്ടാക്കുന്ന 'ഉടമ്പടി'യനുസരിച്ചു ബലപ്രയോഗം നടത്താനുള്ള അധികാരം ഭരണകൂടത്തിനു നല്‍കുകയും ഓരോ ബലപ്രയോഗവും സാധൂകരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഭരണകൂടത്തിന്റെ കഌസ്സിക്കല്‍ നിര്‍വ്വചനം. ഈ ഉടമ്പടി ജീവന്റേയും ജീവിതരീതികളുടേയും സുരക്ഷ ഉറപ്പുവരുത്തുന്നു. ഭരണകൂടത്തില്‍ നിക്ഷിപ്തമായ ബലപ്രയോഗാധികാരം ജീവന്റെ സുരക്ഷയെയാണ് വിവക്ഷിക്കുന്നത്.

ഭരണകൂടത്തെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, അതിനെ കൊല്ലാനധികാരമുള്ള സ്ഥാപനമായി കാണുകയെന്നതാണ്. വ്യക്തികള്‍ക്കു കൊല്ലാനധികാരമില്ല. വ്യക്തികളില്‍ നിന്ന് എടുത്തുമാറ്റപ്പെടുന്ന ഈ അധികാരമാണ് ഭരണകൂടം നിര്‍വ്വഹിക്കുന്നത്. വധശിക്ഷ വിധിക്കാനും നടപ്പാക്കാനും ഭരണകൂടത്തിനു മാത്രമെ അധികാരമുള്ളൂ. 'ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്റ്റ്' (എ.എഫ്.എസ്.പി.എ.) അനുസരിച്ച് ഇന്ത്യയിലെ ചില 'പ്രദേശങ്ങ'ളില്‍ നടത്തുന്ന കൊലപാതകങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഈ അധികാരം ഭരണകൂടത്തെ കുറ്റവിമുക്തമാക്കുന്നു. എന്നാല്‍, കൂട്ടക്കൊലകളില്‍ ഇരകളേയും ദുര്‍ബലരേയും സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ ഭരണകൂടം ആ ചുമതല നിര്‍വ്വഹിക്കുന്നില്ല എന്നതാണ് വസ്തുത.

നരവംശ ശാസ്ത്രജ്ഞനായ പിയറെക്‌ളാത്രെ കുറ്റകൃത്യങ്ങളെ 'വംശഹത്യ' (genocide)യെന്നും 'സംസ്‌കാരഹത്യ' (ethnocide)യെന്നും രണ്ടായി വിഭജിക്കുന്നു. ആദ്യത്തേതില്‍ മനുഷ്യര്‍ കൊലചെയ്യപ്പെടുന്നു. രണ്ടാമത്തേതില്‍, മനുഷ്യരുടെ ജീവിതരീതികളുടെ – സ്‌നേഹിക്കാനും ആഹാരവും വസ്ര്തവും പാര്‍പ്പിടവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം – നശീകരണമാണ്. നഗ്നമായ കൂട്ടക്കൊലകള്‍, നിയമനിര്‍മ്മാണങ്ങള്‍, ഭീഷണികള്‍, കുടിയിറക്കുകള്‍ എന്നിവയിലൂടെ ദളിതരേയും മുസ്‌ലിങ്ങളേയും ഒരേ സമയം വംശഹത്യയ്ക്കും സംസ്‌കാരഹത്യയ്ക്കും വിധേയമാക്കാനാണ് ഹിന്ദുത്വക്കൂട്ടങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഭരണകൂടം അതില്‍ നിക്ഷിപ്തമായ 'കൊല്ലാനുള്ള അധികാരം' ഹിന്ദുത്വക്കൂട്ടങ്ങള്‍ക്കു കൈമാറിയിരിക്കുന്നു. ദാദ്രിയിലേയും അല്‍വാറിലേയും മുസ്‌ലിങ്ങളുടെ കൊലയും ഊനയിലെ ദളിത് മര്‍ദ്ദനവും വ്യക്തമാക്കുന്നതു ഹിന്ദുത്വക്കൂട്ടങ്ങള്‍ക്ക് ഏതു സമയത്തും കൂട്ടക്കൊലകള്‍ ആസൂത്രണം ചെയ്യാമെന്നതാണ്. 1960–കള്‍ക്കു ശേഷമുള്ള ഓരോ ദശകവും ഇത്തരം കൂട്ടക്കൊലകള്‍ക്കു സാക്ഷിയാണ്.

1984–ലെ സിഖുവിരുദ്ധ കൂട്ടക്കൊലയില്‍ 3000–ലധികം പേരുടെ ജീവനെടുത്തു. 1987–ല്‍ മാല്ലിയാനയിലും ഹാഷിംപുരയിലും കൂട്ടക്കൊലകളുണ്ടായി. കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിനു കീഴില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ പങ്കാളിത്തത്തില്‍ നടന്ന സിഖുകൂട്ടക്കൊല ഹിന്ദുത്വകൂട്ടങ്ങള്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കു ന്യായീകരണമായി മാറി. 1984-ലെ സിഖുകൂട്ടക്കൊലയ്ക്കു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരേയും നേതാക്കളേയും വിചാരണ ചെയ്തു ശിക്ഷിക്കാനുള്ള ഉത്തരവാദിത്വം യു.പി.എ. ഗവണ്‍മെന്റ് നിര്‍വ്വഹിച്ചില്ല എന്നതു ദൗര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തില്‍ മറ്റു പാര്‍ട്ടികളും കാര്യമായ താല്‍പ്പര്യം കാണിച്ചിട്ടില്ല.

1989–ല്‍ ബീഹാറിലെ ഭഹല്‍പൂരില്‍ നടന്ന കൂട്ടക്കൊല നമ്മളെല്ലാം മറന്നിരിക്കുകയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുവേണ്ടി ബി.ജെ.പിയും വിശ്വഹിന്ദു പരിഷത്തും ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂട്ടക്കൊല നടന്നത്. 1992 ഡിസംബര്‍ 6–ന് ബി.ജെ.പിയും വിശ്വഹിന്ദു പരിഷത്തും നേതൃത്വം നല്‍കിയ വിശുദ്ധ ജനക്കൂട്ടം ബാബ്‌റിമസ്ജിദ് തകര്‍ത്തു. തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ ബോംബെയില്‍ മാത്രം ആയിരത്തിലേറെ മനുഷ്യരാണ് കൊല്ലപ്പെട്ടത്.  ഏറ്റവും കുപ്രസിദ്ധമായ കൂട്ടക്കൊലയാണ് 2002–ല്‍ ഗുജറാത്തില്‍ നടന്നത്. 2013–ല്‍ യു.പിയിലെ മുസഫര്‍നഗറില്‍ ആസൂത്രണം ചെയ്ത കൂട്ടക്കൊലയില്‍ ഡസന്‍കണക്കിനു മൂസ്‌ലിങ്ങള്‍ കശാപ്പുചെയ്യപ്പെടുകയും ആയിരത്തോളം പേരുടെ വീടുകളും ഉപജീവനമാര്‍ഗ്ഗങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തു. മുസഫര്‍ നഗറിലെ കൂട്ടക്കശാപ്പ് തടയാന്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റോ സംസ്ഥാനത്തെ സമാജ്‌വാദി സര്‍ക്കാരോ യാതൊരു നടപടിയും സ്വീകരിച്ചില്ല. 2014–ലെ ലോകസഭാ തെരഞ്ഞെടുപ്പിലും 2017–ലെ യു.പി. സംസ്ഥാന തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ വിജയിപ്പിച്ച ഘടകങ്ങളിലൊന്ന് മുസഫര്‍ നഗര്‍ കൂട്ടക്കൊലയാണ്.

ഭരണകൂടവും 'ജീവന്റെ അധിഷ്ഠാന നിയമ'വും
കൂട്ടക്കൊലകളെ 'ലഹള'കളെന്നു വിളിക്കുന്ന ഭരണകൂടം സ്വയം 'പരാജയപ്പെട്ട ഭരണകൂട'മാണെന്നു പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. വ്യക്തികളില്‍നിന്നു നിയമാനുസൃതം കൈമാറിക്കിട്ടിയ ബലപ്രയോഗാധികാരം, മതപരമോ അല്ലാത്തതോ ആയ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും രക്ഷിക്കാന്‍ വിനിയോഗിക്കാത്ത ഭരണകൂടത്തിനു യാതൊരു സാധൂകരണവുമില്ല. നിസ്‌സഹായനായ ഒരു മനുഷ്യനു സ്വന്തം കുടുംബം വിശുദ്ധ കൂട്ടങ്ങളാല്‍ കൊല്ലപ്പെടുന്നതു നോക്കിനില്‍ക്കേണ്ടിവരുന്ന അവസ്ഥയില്‍ ഭരണകൂടത്തിന്റെ ഈ പരാജയം ഒട്ടും നിര്‍ദോഷമല്ല.  മറിച്ച്, 'ശക്തമായ' ഇന്ത്യന്‍ ഭരണകൂടം ഹിന്ദുത്വക്കൂട്ടങ്ങളുടെ കയ്യിലെ ഉപകരണമാകാന്‍ സ്വയം അനുവദിച്ചിരിക്കുകയാണ്. ഹിന്ദുരാഷ്ട്രത്തിന്റെ വരവറിയിച്ചുകൊണ്ട്, ഭരണകൂടം സ്വയം ഒരു വിശുദ്ധ ജനക്കൂട്ടമായി മാറിയിരിക്കുന്നു. ശക്തനായ ഒരാള്‍ നയിക്കുന്ന ശക്തമായ ഭരണകൂടമാണിതെന്നു നമ്മോടു പറയുന്നു. എന്നാല്‍, ഭരണകൂടം എത്രത്തോളം ശക്തമാകുന്നുവോ, അത്രത്തോളം അതിന്റെ സാധൂകരണം നഷ്ടപ്പെടുന്നുവെന്നാണ് രാഷ്ട്രീയ സിദ്ധാന്തം പറയുന്നത്.

വ്യക്തികളെ സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടാകുന്ന പരാജയത്തിനു നിയമവും നീതിന്യായ സ്ഥാപനങ്ങളും കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. വ്യക്തമായ തെളിവുകളുണ്ടായിട്ടും കുറ്റവാളികളെ വെറുതെ വിടുകയും വിചാരണ നീട്ടിക്കൊണ്ടുപോവുകയും പലപ്പോഴും വിധി നിരസിക്കുകയും ചെയ്യുന്ന കോടതികള്‍, സ്വന്തം കണ്ണിലെ നിഷ്പക്ഷതയുടെ കറുത്ത കെട്ട് അഴിച്ചുമാറ്റുന്നു. ബാബ്‌റി മസ്ജിദ് കേസ് കോടതിക്കു പുറത്തു പറഞ്ഞു തീര്‍ക്കാമെന്നാണ് സമീപകാലത്ത് സുപ്രീം കോടതി പറഞ്ഞത് 'ബിഫോര്‍ ദ ലോ' എന്ന കഥയില്‍, ആര്‍ക്കും എപ്പോഴും കയറിവരാനും നീതിക്കുവേണ്ടി അഭ്യര്‍ത്ഥിക്കാനും കഴിയില്ലെന്നു സൂചിപ്പിക്കുന്നതിനുവേണ്ടി വാതിലുകളെപ്പോഴും തുറന്നിട്ടിരിക്കുന്ന കോടതിക്കു നേരെ കാഫ്ക നടത്തുന്ന പരിഹാസത്തെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇനിമേലില്‍ നിയമത്തിന്റെ പരിരക്ഷയുണ്ടാകില്ലേ?

വിശുദ്ധ കൂട്ടങ്ങള്‍ക്ക് എവിടെയും കയറിച്ചെല്ലാവുന്ന സ്ഥിതിയാണിന്നുള്ളത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയും ജെ.എന്‍.യുവും അവര്‍ കയ്യേറിയതു ദേശീയതയുടേയും ബീഫിന്റേയും പേരിലായിരുന്നു. കേരളത്തിലാകട്ടെ, അവര്‍ സ്‌നേഹിക്കാനുള്ള അവകാശത്തിനുമേല്‍ കയ്യേറ്റം നടത്തി. ഈ കയ്യേറ്റത്തെ കേരളത്തിലെ യുവാക്കള്‍ നേരിട്ടത് 'ചുംബനസമര'ത്തിലൂടെയാണ്. മുസഫര്‍ നഗറില്‍ മുസ്‌ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയിലെ സ്‌നേഹത്തെ അവര്‍ തടഞ്ഞത് 'ലൗ ജിഹാദ്' എന്നു വിളിച്ചുകൊണ്ടായിരുന്നു. നമ്മുടെ ഓരോരുത്തരുടേയും വീടുകളില്‍ അവര്‍ കയറിവരുന്നതു വിദൂരമായിരിക്കില്ല. 

നിയമവും നിയമസ്ഥാപനങ്ങളും പരാജയപ്പെടുമ്പോള്‍, നിയമ സ്ഥാപനങ്ങളെ ആത്യന്തികമായി സാധൂകരിക്കുന്ന 'ജീവന്റെ അടിസ്ഥാന നിയമം' (grounding law of life) മുന്നോട്ടു വരും. നിങ്ങള്‍ നിങ്ങളുടേയും നിങ്ങളുടെ പ്രിയപ്പെട്ടവരുടേയും ജീവന്‍ സ്വയം സംരക്ഷിക്കണം എന്ന ആഹ്വാനവുമായി. സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ഓരോ മനുഷ്യനുമുള്ള അവകാശം നാം ഭരണകൂടത്തില്‍ നിക്ഷിപ്തമാക്കുന്ന ഉടമ്പടിയിലൂടെയാണ് ഭരണകൂടം രൂപംകൊള്ളുന്നത്. നമ്മുടെ പേരില്‍, നമുക്കുവേണ്ടി ഈ അധികാരം വീഴ്ചയില്ലാതെ വിനിയോഗിക്കാന്‍ ഭരണകൂടം ബാദ്ധ്യസ്ഥമാണ്. വ്യക്തിക്കു സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന നിയമം നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഈ അവകാശം അലംഘനീയവുമാണ്. 'പരാജയപ്പെട്ട ഭരണകൂടം' രാഷ്ട്രീയ ചിന്തകരെ സംബന്ധിച്ചിടത്തോളം ഒരു സമസ്യയാണ്, ഭരണകൂടം പരാജയപ്പെടുമ്പോഴാണ് കൊല്ലപ്പെടാതിരിക്കാന്‍ നാം കൊല്ലണമെന്ന് 'ജീവന്റെ അടിസ്ഥാന നിയമം' കല്‍പ്പിക്കുന്നത്. എന്നാല്‍ നിയമാനുസരണം പ്രവര്‍ത്തിക്കുന്ന ഭരണവ്യവസ്ഥയില്‍ ഈ നിയമം ഒരു അശ്‌ളീലതയായി മാറുകയും ചെയ്യും. 

നാസികളാല്‍ കൊല്ലപ്പെടാന്‍ സ്വയം അനുവദിക്കണമെന്ന് ജൂതര്‍ക്ക് ഗാന്ധിജി നല്‍കിയ ഉപദേശം പോലെ, 'നിയമം കൈയിലെടുക്കരുതെ'ന്ന കല്‍പ്പന ഭീതിദമാണ്. ഭരണകൂടം നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമെ ഈ കല്‍പ്പനയ്ക്ക് അര്‍ത്ഥമുള്ളു. ഭരണകൂടം പരാജയപ്പെടുമ്പോള്‍, വിശുദ്ധ ജനക്കൂട്ടങ്ങള്‍ നിങ്ങളുടെ ജീവനെടുക്കാന്‍ വരുമ്പോള്‍ ഈ കല്‍പ്പന, സ്വയം കൊല്ലപ്പെടാന്‍ നിങ്ങള്‍ അനുവദിക്കണമെന്ന 'ഉപദേശ'മായി മാറുന്നു. എന്നാല്‍ 'മുസ്‌ലിങ്ങളും ദളിതരും കൊല്ലപ്പെടാന്‍ അനുവദിക്കരുതെ'ന്നാണ് ജീവന്റെ അടിസ്ഥാന നിയമം ആവശ്യപ്പെടുന്നത്.

ഇന്ത്യയില്‍ കേരളമൊഴികെ മറ്റെല്ലായിടത്തും ഹിന്ദുത്വ കൂട്ടങ്ങള്‍ പൊലീസിനേയോ നിയമത്തേയോ പേടിക്കാതെ അക്രമവും കൊലയും നടത്തികൊണ്ടിരിക്കയാണ്. മറ്റെല്ലായിടത്തുമെന്നതുപോലെ കേരളത്തിലും ആര്‍.എസ്.എസ് അതിന്റെ വംശീയ ഹിംസ ആരംഭിച്ചത് മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളിലൂടേയും പ്രചരണങ്ങളിലൂടേയുമാണ്. 1971–ലെ 'തലശേ്ശരി വര്‍ഗ്ഗീയ ലഹള' ഈ വംശീയ ഹിംസയുടെ ആരംഭമായിരുന്നു. ഈ 'ലഹള'യെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മിഷന്റെ വാക്കുകള്‍ നോക്കുക: 'തലശേ്ശരിയിലെ ഹിന്ദുക്കളും മുസ്‌ലിങ്ങളും നൂറ്റാണ്ടുകളായി ജീവിച്ചുവന്നത് സഹോദരങ്ങളെപ്പോലെയായിരുന്നു. 'മാപ്പിളലഹള'യ്ക്കുപോലും ഈ സ്‌നേഹബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 

എന്നാല്‍, ആര്‍.എസ്.എസും ജനസംഘവും തലശേ്ശരിയില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ ഈ സാഹോദര്യത്തിനു ഭംഗം സംഭവിച്ചു. കേരളത്തില്‍ അന്നു മുതല്‍ സി.പി.എം എന്ന രാഷ്ട്രീപ്പാര്‍ട്ടിയാണ് ആര്‍.എസ്.എസിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത്. മതപരമായ രക്തച്ചൊരിച്ചിലില്‍നിന്ന് കേരളത്തെ രക്ഷിക്കുന്നത്, ആര്‍.എസ്.എസിനെതിരെ സി.പി.എം നടത്തുന്ന കായികമായ പ്രതിരോധം തന്നെയാണ്. മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തില്‍ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ദളിതരും കൊല്ലപ്പെടാതിരിക്കുന്നതിനുവേണ്ടി സി.പി.എം നടത്തുന്ന കായിക പ്രതിരോധത്തിന്റെ അന്തര്‍ധാര, 'ജീവന്റെ അടിസ്ഥാന നിയമമാണ്.' ന്യൂനപക്ഷങ്ങളേയും ദളിതരേയും കൊല്ലാന്‍ വരുന്നവരെ കൊല്ലാനവകാശമുണ്ടെന്ന ജീവന്റെ നിയമമാണ്, സി.പി.എം പ്രതിരോധത്തിലൂടെ പ്രകാശിതമാകുന്നത്. ജീവന്റെ അടിസ്ഥാന നിയമത്തിന്റെ ഭൗതിക പ്രകാശനത്തെ 'അക്രമ'മെന്നും കൊലപാതക രാഷ്ട്രീയമെന്നും മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയില്‍ മറ്റെല്ലായിടത്തും ഒരു തടസ്‌സവുമില്ലാതെ മനുഷ്യകശാപ്പുശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹിന്ദുത്വ ജനക്കൂട്ടങ്ങള്‍ക്ക് അവകാശമുണ്ടെന്ന നിയമം കേരളത്തില്‍ ചോദ്യം ചെയ്യപ്പടുന്നു എന്നതാണ് ഇതിനു കാരണം.

വംശഹ്യതയ്ക്കും ആഭ്യന്തരയുദ്ധത്തിനുമിടയില്‍ ഒരു ജനതയ്ക്കു ജീവിക്കേണ്ടിവരുന്ന അവസ്ഥ ദാരുണമാണ്. ഒരു തലമുറയുടെ ജീവനും ജീവിതരീതികളുമാണ് അതു നിഷേധിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, മറ്റൊരു നാള്‍ കൊല്ലപ്പെടാനിരിക്കുന്നതിനുവേണ്ടി, ഇന്നു ജീവനോടെയിരിക്കാനും അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാനും മനുഷ്യര്‍ നിര്‍ബന്ധിതമാകുന്നു. രാഷ്ട്രപതിഭവന്റെ കവാടങ്ങള്‍ തകര്‍ക്കുകയും പലതവണ പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ ജനതയുടെ 'ധീരത' വീണ്ടും ആവര്‍ത്തിക്കപ്പെടുകതന്നെ വേണം. 'പൗരസമൂഹ പ്രസ്ഥാനങ്ങ'ളെ സാധ്യമാക്കിയ ഈ  ധീരതയെ വീണ്ടെടുത്തുകൊണ്ടുമാത്രമേ, വംശഹ്യതയില്‍നിന്നും സംസ്‌കാരഹത്യയില്‍നിന്നും ഇന്ത്യയെ രക്ഷിക്കാനാവൂ.

ആര്‍ക്ക് ആരെയാണ് കൊല്ലാനവകാശം
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളേയും ദളിതരേയും ക്രിസ്ത്യാനികളേയും കൊല്ലുന്ന വിശുദ്ധ ജനക്കൂട്ടങ്ങള്‍ക്കു നിയമത്തെ പേടിക്കേണ്ടതേയില്ല. ഈ കൊലകള്‍ നടക്കുന്നത് ഒരു അറവുശാലയിലാണെന്നു തോന്നിപ്പോകും, മനുഷ്യമാംസത്തെക്കാള്‍ വിശുദ്ധമാണ് ബീഫ് എന്ന വിശ്വാസം അറവുശാലയുടെ മതമായിരിക്കുന്നു. ഇന്ത്യയില്‍ കൊല്ലുക എന്നതിന്റെ അര്‍ത്ഥമെന്താണ്? മുസ്‌ലിങ്ങളും ദളിതരും കൊല്ലപ്പെടാന്‍ വിസമ്മതിക്കണം എന്ന ശീര്‍ഷകത്തില്‍ സമീപകാലത്ത് അപൂര്‍വ്വാനന്ദ എഴുതിയ ഒരു ലേഖനമാണ് ഇങ്ങനെയൊരു 'അശ്‌ളീല ചോദ്യം' നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. 

1984–ല്‍ ഡല്‍ഹിയില്‍ നടന്ന സിഖുവിരുദ്ധ കൂട്ടക്കൊലയെ 'വംശഹത്യ'യായി നിര്‍വ്വചിക്കാനുള്ള കാനഡയിലെ ഒണ്ടോറിയോ പ്രവിശ്യ ഗവണ്‍മെന്റിന്റെ തീരുമാനത്തോടുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ എതിര്‍പ്പ്  ഈ ചോദ്യം കൂടുതല്‍ പ്രസക്തമാക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ. പി ഈ കൂട്ടക്കൊലയെക്കുറിച്ചു നിരന്തരം സംസാരിച്ചുകൊണ്ടിരുന്നത്, 1989, 1992, 2002 വര്‍ഷങ്ങളിലെ മുസ്‌ലിം വിരുദ്ധകൂട്ടക്കൊലകളേയും ഒഡീസയിലെ 2007–2008-ലെ ക്രിസ്ത്യന്‍ വിശുദ്ധ കൂട്ടക്കൊലയേയും ആ ശബ്ദത്തിന്റെ ഒച്ചകൊണ്ടു കൂട്ടുന്നതിനുവേണ്ടിയായിരുന്നു. 1984 സിഖ് കൂട്ടക്കൊലയെ വംശമാതൃകയായി അംഗീകരിച്ചാല്‍, ഹിന്ദുത്വ ദേശീയ സംഘടനകള്‍ക്കും അതിന്റെ നേതാക്കന്മാര്‍ക്കും പ്രസ്തുത സംഭവത്തിലുള്ള പങ്കിലേക്കു വെളിച്ചം വീശുന്നു. അത് '2002' എന്നുമാത്രം പറയപ്പെടുന്ന സംഭവങ്ങളെ 'വംശഹത്യയായി' ചിത്രീകരിക്കാനുള്ള കീഴ്‌വഴക്കമായി മാറുകയും ചെയ്യും.

From Lebensraum to desraum വംശീയവാദത്തില്‍നിന്നു വംശഹത്യയിലേക്ക്
'വികസന'ത്തെ കൂട്ടക്കൊലകള്‍ ഗ്രഹണം ചെയ്യുന്നുവെന്ന ഹിന്ദുത്വക്കാരുടെ 'നിഷ്‌കളങ്കവാദം' തികച്ചും പരിഹാസ്യമാണ്. മോദിയുടെ വികസനത്തെ തടയാതെ എങ്ങനെ കൊലകള്‍ നടത്താമെന്നു മാത്രമാണ് ഹിന്ദുത്വവാദിയുടെ ആലോചന ദേശീയ പതാക, ബീഫ്, ലൗവ് ജിഹാദ്, ശ്മശാനം, ശവസംസ്‌കാരം, പശു, രാമന്‍ എന്നിവയുടെ പേരില്‍ വിശുദ്ധ ജനങ്ങള്‍ നടത്തുന്ന കൂട്ടക്കൊലകളും കൊള്ളകളും ചാനലുകള്‍ക്ക് വാര്‍ത്തപോലുമല്ലാതായിരിക്കുന്നു. 'ശ്മശാനമോ, കബറിസ്ഥാനോ' എന്ന തെരഞ്ഞെടുപ്പ് ചോദ്യം നമ്മെ അലോസരപ്പെടുത്തുന്നില്ല. ഹിന്ദുരാഷ്ട്രത്തില്‍ കബറിസ്ഥാനം പോലായിരിക്കും... പണിതുയര്‍ത്താനെന്നു നമുക്കറിയാമെങ്കിലും തങ്ങളുടെ ആത്മീയ പിതാക്കളായ നാസികളില്‍നിന്നു ഹിന്ദുവാദികള്‍ക്കുള്ള വ്യത്യാസം, നാസികള്‍ ലൈബന്‍ വംശീയ വിശുദ്ധിക്കു വാദിച്ചപ്പോള്‍, ഹിന്ദുരാഷ്ട്രവാദികള്‍ ആവശ്യപ്പെടുന്നതു ടോഡെശ്രാം (കൊലമുറിയര്‍) ആണ് എന്നതു മാത്രമാണ്. മതവിദ്വേഷ പ്രസംഗങ്ങളെ അന്നു വെറും തെരഞ്ഞെടുപ്പ് പ്രചരണമായി മാധ്യമങ്ങള്‍ ലഘൂകരിക്കുന്നു എന്നാണ് ബീഫിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുകയും റഫ്രിജറേറ്ററിലെ ബീഫ് ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന കൊല്ലപ്പെട്ടവരുടെ മക്കള്‍ മുസ്‌ലിങ്ങളും ദളിത്, ദക്ഷിണേന്ത്യക്കാര്‍, വടക്കു–കിഴക്കന്‍ ഇന്ത്യക്കാര്‍, വിചാരണ നേരിടുന്ന ടെലിവിഷന്‍ വാര്‍ത്താവതാരകര്‍ ഹിന്ദുരാഷ്ട്ര വാദത്തിന്റെ മികച്ച വക്താക്കളാകുന്നു. ഇന്ത്യയിലെ ജീവിത സ്ഥലങ്ങളെ കൊലമുറികളാക്കി മാറ്റുന്നതിനുവേണ്ടി വിശുദ്ധ ജനക്കൂട്ടങ്ങള്‍ മുസ്‌ലിങ്ങളേയും ദളിതരേയും ക്രിസ്ത്യാനികളേയും കൊന്നുകൊണ്ടിരുന്നു.

ജീവനും ജീവിതവും വംശഹത്യയും സംസ്‌കാര ഹത്യയും
ആര്‍ക്ക് ആരെയാണ് കൊല്ലാനവകാശം എന്ന ചോദ്യം ഇന്ത്യയില്‍ ഭരണകൂടത്തിന്റെ അര്‍ത്ഥമെന്ത് എന്നന്വേഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന ജീവിതരീതികളേയും നവജീവിതരീതികളുടെ കണ്ടെത്തലുകളേയും സാധ്യമാക്കുന്ന അടിസ്ഥാന പൂര്‍വ്വോപാധിയാണ് ആധുനികാര്‍ത്ഥത്തില്‍ ഭരണകൂടം. ഒരു രാജ്യത്തിലെ എല്ലാ പൗരജനങ്ങളുമായും ഭരണകൂടമുണ്ടാക്കുന്ന ഉടമ്പടിയനുസരിച്ച് ബലപ്രയോഗം നടത്താനുള്ള അവകാശം ഭരണകൂടത്തിനു നല്‍കുകയും ഓരോ ബലപ്രയോഗവും ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു എന്നാണ് ഭരണകൂടത്തിന്റെ ക്‌ളാസ്‌സിക്കല്‍ നിര്‍വ്വചനം. ഈ ഉടമ്പടി ജീവന്റേയും ജീവിതരീതികളുടേയും സുരക്ഷ ഉറപ്പുവരുത്തുന്നു. ഭരണകൂടത്തില്‍ നിക്ഷിപ്തമായ ബലപ്രയോഗാവകാശം ജീവന്റെ സുരക്ഷയെയാണ് വിവക്ഷിക്കുന്നത്.

ഭരണകൂടത്തെ നിര്‍ദ്ധാരണം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അതിനെ കൊല്ലാന്‍ അധികാരമുള്ള സ്ഥാപനമായി കാണുകയെന്നതാണ്. വ്യക്തികള്‍ക്കു കൊല്ലാന്‍ അധികാരമില്ല. വ്യക്തികളില്‍നിന്ന് എടുത്തുമാറ്റപ്പെടുന്ന ഈ അധികാരമാണ് ഭരണകൂടം കൊടുക്കുന്നത്. വധശിക്ഷ വിധിക്കാനും നടപ്പാക്കാനും ഭരണകൂടത്തിനു മാത്രമെ അധികാരമുള്ളു. 'ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്' (എ.എഫ്.എസ്.പി.എ) അനുസരിച്ച് ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ നടത്തുന്ന കൊലപാതകങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഈ അധികാരം ഭരണകൂടത്തെ വിമുക്തമാക്കുന്നു. എന്നാല്‍, കൂട്ടക്കൊലകളില്‍ ഇരകളേയും ദുര്‍ബലരേയും സംരക്ഷിക്കാന്‍ ബാഹ്യസ്ഥമായ ഭരണകൂടം ആ ചുമതല നിര്‍വ്വഹിക്കുന്നില്ല എന്നതാണ് വസ്തുത.

നരവംശ ശാസ്ത്രജ്ഞനായ പിയറെക്‌ളാത്രെ ക്രൂരകൃത്യങ്ങളെ വംശഹത്യയെന്നും 'സംസ്‌കാരഹത്യ'യെന്നും രണ്ടായി വിഭജിക്കുന്നു. ആദ്യത്തേതിനു മനുഷ്യര്‍ കൊലചെയ്യപ്പെടുന്നു. രണ്ടാമത്തേതില്‍ മനുഷ്യരുടെ ജീവിതരീതികളുടെ- സ്‌നേഹിക്കാനും ആഹാരവും വസ്ത്രവും പാര്‍പ്പിടവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം– നശീകരണമാണ്. നഗ്നമായ കൂട്ടക്കൊലകള്‍, നിയമനിര്‍മ്മാണങ്ങള്‍, ഭീഷണികള്‍, കുടിയിറക്കലുകള്‍ എന്നിവയിലൂടെ ദളിതരേയും മുസ്‌ലിങ്ങളേയും ഒരേ സമയം വംശഹത്യയ്ക്കും സംസ്‌കാരഹത്യയ്ക്കും വിധേയമാക്കാനാണ് ഹിന്ദുത്വക്കൂട്ടങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഭരണകൂടം അതില്‍ നിക്ഷിപ്തമായ 'കൊല്ലാനുള്ള അധികാരം' ഹിന്ദുത്വകൂട്ടങ്ങള്‍ക്കു കൈമാറിയിരിക്കുന്നു. ദാദ്രിയിലേയും ആല്‍വാറിലേയും മുസ്‌ലിങ്ങളുടെ കൊലയും ഊനയിലെ ദളിന് മര്‍ദ്ദനവും വ്യക്തമാക്കുന്നത് ഹിന്ദുത്വക്കൂട്ടങ്ങള്‍ക്കു ഏതു സമയത്തും കൂട്ടക്കൊലകള്‍ ആസൂത്രണം ചെയ്യാമെന്നതാണ്. 1960-കള്‍ക്കു ശേഷമുള്ള ഓരോ ദശകവും ഇത്തരം കൂട്ടക്കൊലകള്‍ക്കു സാക്ഷിയാണ്. 1984-ലെ സിഖുവിരുദ്ധ കൂട്ടക്കൊലയില്‍ മൂവായിരത്തിലധികം പേരുടെ ജീവനെടുത്തു. കൊലപാതകങ്ങള്‍ ഏതു സമയത്തും സംഭവിക്കാമെന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com