സഭയില്‍ പോംവഴി സമാധാനം മാത്രം, തടസം നില്‍ക്കുന്നത് പാത്രിയാര്‍ക്കീസ് വിഭാഗം

സുപ്രിംകോടതി വിധി പ്രകാരം മലങ്കരസഭയില്‍ ഇനി യാക്കോബായ സഭ എന്നൊരു സമാന്തര സഭയില്ല. 1995–ല്‍ ആരംഭിച്ച് 2017–ല്‍ അവസാനിച്ചിരിക്കുന്ന മൂന്നാം സമുദായക്കേസിന്റെ ഒരു പ്രധാന കാര്യമാണിത്. 
സഭയില്‍ പോംവഴി സമാധാനം മാത്രം, തടസം നില്‍ക്കുന്നത് പാത്രിയാര്‍ക്കീസ് വിഭാഗം

സുപ്രിംകോടതി വിധി പ്രകാരം മലങ്കരസഭയില്‍ ഇനി യാക്കോബായ സഭ എന്നൊരു സമാന്തര സഭയില്ല. 1995–ല്‍ ആരംഭിച്ച് 2017–ല്‍ അവസാനിച്ചിരിക്കുന്ന മൂന്നാം സമുദായക്കേസിന്റെ ഒരു പ്രധാന കാര്യമാണിത്. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ 1934–ലെ ഭരണഘടന അനുസരിക്കുന്നവര്‍ക്കു മാത്രമാണ മലങ്കരസഭയില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുള്ളത്. 

ലങ്കരസഭയുടെ കീഴിലുള്ള പള്ളികളെല്ലാം 1934–ലെ സഭാ ഭരണഘടന അനുസരിച്ചുവേണം ഭരണം നടത്തേണ്ടതെന്നു വ്യക്തമാക്കി 2017 ജൂലൈ മൂന്നിനു സുപ്രീംകോടതി ഒരു വിധി പ്രസ്താവിക്കുകയുണ്ടായി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളി, വരിക്കോലി സെന്റ് മേരീസ് പള്ളി, മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളി, നെച്ചൂര്‍ പള്ളി എന്നിവിടങ്ങളില്‍ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു പാത്രിയാര്‍ക്കീസ് പക്ഷം  നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഈ സുപ്രധാന വിധി നടത്തിയത്.


വ്യവഹാരങ്ങളും പ്രതിസന്ധികളുമായി നൂറ്റാണ്ടുകളായി കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് ഇനി ആശ്വസിക്കാം. സഭയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ അനുയായികള്‍ക്കു ഇനി രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രം–ഒന്നുകില്‍ സഭയുടെ ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ സ്വതന്ത്രമായ വേറെ മാര്‍ഗ്ഗം സ്വീകരിക്കുക.


ഇപ്പോഴത്തെ സുപ്രീംകോടതി വിധി പ്രകാരം മലങ്കരസഭയില്‍ ഇനി യാക്കോബായ സഭ എന്നൊരു സമാന്തര സഭയില്ല. 1995–ല്‍ ആരംഭിച്ച് 2017–ല്‍ അവസാനിച്ചിരിക്കുന്ന മൂന്നാം സമുദായക്കേസിന്റെ ഒരു പ്രധാന കാര്യമാണിത്. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ 1934–ലെ ഭരണഘടന അനുസരിക്കുന്നവര്‍ക്കു മാത്രമാണ്–അതു സാധാരണ വിശ്വാസി ആയാലും വൈദികനായാലും മെത്രാനായാലും–മലങ്കരസഭയില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുള്ളത്. ഇടവക പള്ളികള്‍ സ്വതന്ത്രമല്ലെന്നും അതും 1934–ലെ ഭരണഘടന പ്രകാരമാണ് ഭരിക്കേണ്ടതെന്നും വിധി വ്യക്തമാക്കുന്നു. ഏതെങ്കിലും പള്ളിയില്‍ വിഘടിതര്‍ക്കു ഭൂരിപക്ഷം അംഗങ്ങള്‍ ഉണ്ടെങ്കിലും പള്ളിയുടെ സ്വത്തോ ഭരണമോ അവര്‍ക്ക് അവകാശപ്പെട്ടതല്ല. അതിന്റെ അടിസ്ഥാനവും 1934–ലെ ഭരണഘടന തന്നെ.

കോലഞ്ചേരി പള്ളി (ഫയല്‍)
 


മൂന്നാം സമുദായക്കേസില്‍ ഉള്‍പ്പെട്ടവര്‍ക്കു മാത്രമല്ല, മുന്‍പു സമുദായക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും പള്ളികള്‍ക്കും എല്ലാം ഇപ്പോഴത്തെ സുപ്രീംകോടതി വിധി ബാധകമാണ്. 1934–ലെ ഭരണഘടന പ്രകാരം കോട്ടയം ദേവലോകം അരമന കേന്ദ്രമാക്കി ഭരണം നടത്തുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പൊലീത്തായും ആയ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയാണ് ഓര്‍ത്തഡോക്‌സ്  സുറിയാനി സഭയുടെ പരമാധികാരി, മലങ്കരസഭയുടെ ആത്മീയവും ലൗകികവുമായ എല്ലാ കാര്യങ്ങളുടേയും പരമാധികാരിയായ അദ്ദേഹത്തെ ധിക്കരിച്ച് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു മലങ്കരയില്‍ ഒരു അവകാശവുമില്ല.


മലങ്കരസഭയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് 2002–ല്‍ വിഘടിതര്‍ സ്വന്തമായി ഭരണഘടന ഉണ്ടാക്കി യാക്കോബായ സഭ എന്ന പേരില്‍ സമാന്തര ഭരണം നടത്തിയത്. സുപ്രീംകോടതിയുടെ വിധി പ്രകാരം മലങ്കരസഭയിലെ ഒരു ഇടവക പള്ളിയില്‍ ഉള്ള അംഗങ്ങള്‍ക്കു ഭൂരിപക്ഷം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വതന്ത്രമായി സ്വത്തുമായി വിട്ടുപോകാന്‍ പറ്റില്ല. സമാന്തര ഭരണം നടത്തുന്ന തരത്തില്‍ ഏതെങ്കിലും പുതിയ ട്രസ്റ്റ് ഉണ്ടാക്കുന്നതും സ്വത്തു സമ്പാദിക്കുന്നതും മലങ്കരസഭയില്‍ തുടരുന്ന കാലത്തു ആര്‍ക്കും അനുവദനീയമല്ല. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു മലങ്കരസഭയില്‍ പരമാധികാരം നല്‍കുന്ന തരത്തില്‍ പുതിയ ഭരണഘടന ഉണ്ടാക്കിയ ബുദ്ധിയേയും സുപ്രീംകോടതി വിധിയില്‍ നിരാകരിക്കുന്നു. 1934–ലെ ഭരണഘടന ലംഘിച്ച് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു മലങ്കരയില്‍ സമാന്തരഭരണം നടത്താന്‍ ഇനി പറ്റില്ല. 1934–ലെ ഭരണഘടനയ്ക്കു വിരുദ്ധമായി ഇടവക പള്ളികള്‍ക്കും വ്യക്തികള്‍ക്കും ട്രസ്റ്റ്‌പോലെ പുതിയ നിയമം ഉണ്ടാക്കി സഭയുടെ പേരില്‍ സ്വത്തു സമ്പാദിക്കാനും അതു സ്വതന്ത്രമായി നടത്താനും സുപ്രീം കോടിയുടെ പുതിയ വിധി വിലക്കുന്നു. ഇപ്പോള്‍ വിഘടിതരുടെ ആസ്ഥാനമായ പുത്തന്‍കുരിശിലെ സ്വത്ത് ഇപ്രകാരം പുതിയ ട്രസ്റ്റ് ഉണ്ടാക്കി സ്വരൂപിച്ചതാണ്. ഇത്തരത്തിലുള്ള സ്വത്തിന്റേയും മറ്റും അവസ്ഥ ഭാവിയില്‍ പാത്രീയാര്‍ക്കീസ് വിഭാഗത്തിനു മാത്രമല്ല മാത്രമല്ല, സഭയിലെ മറ്റുള്ള, ചോദ്യം ചെയ്യേണ്ടവര്‍ക്കും. പാത്രീയാര്‍ക്കീസ് വിഭാഗത്തിലെ ചില മെത്രാന്മാര്‍ക്കും ഇപ്രകാരം ട്രസ്റ്റുകള്‍ ഉള്ളതുപോലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസിനും സ്വകാര്യ ട്രസ്റ്റുണ്ട്. ഇതെല്ലാം സഭയ്ക്കു നല്‍കേണ്ടിവരും.

'സഭാതര്‍ക്കം: പരാജയപ്പെട്ട
അന്യായങ്ങള്‍' ലേഖനത്തിന്റെ പൂര്‍ണരൂപം ഈ ലക്കം സമകാലിക മലയാളം വാരികയില്‍

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com