കളിമണ്ണിന്റെ കാവല്‍മാലാഖ

റാഫ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന റാഫേല്‍ നദാല്‍ പെരേര ചുവന്ന കളിമണ്‍പ്രതലത്തിലെ ടെന്നീസ് പോരിന്റെ ഹൃദയഭൂമിയായ റൊളാങ് ഗാരോസില്‍ ഇതാ വീണ്ടും ഒരു 'ഫ്രെഞ്ച് വിപഌവം' പൂര്‍ത്തിയാക്കിയിരിക്കുന്നു.
റാഫേല്‍ നദാല്‍
റാഫേല്‍ നദാല്‍

റാഫ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന റാഫേല്‍ നദാല്‍ പെരേര ചുവന്ന കളിമണ്‍പ്രതലത്തിലെ ടെന്നീസ് പോരിന്റെ ഹൃദയഭൂമിയായ റൊളാങ് ഗാരോസില്‍ ഇതാ വീണ്ടും ഒരു 'ഫ്രെഞ്ച് വിപഌവം' പൂര്‍ത്തിയാക്കിയിരിക്കുന്നു. അവിടെ ഇത്തവണ ഒന്‍പതു കിരീടങ്ങളുമായി കളിക്കാനിറങ്ങിയ റാഫേല്‍ നദാലായിരുന്നില്ല ചരിത്രം കുറിച്ച പത്താം ഫ്രെഞ്ച് ഓപ്പണ്‍ ട്രോഫിയുമായി തിരിച്ചുകയറിയ റാഫ. വിശ്വ ടെന്നീസിലെ അഭിജാത ചാമ്പ്യന്‍മാരുടെ നിരയില്‍ ഇതിഹാസ സമാനമായ മാനത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു ഈ സ്‌പെയിന്‍കാരന്‍. 
സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയെ 6–2, 6–3, 6–1–ന് അനായാസം മറികടന്ന നദാല്‍ ഫ്രെഞ്ച് ഓപ്പണ്‍ ഫൈനലുകളില്‍ തോല്‍വിയറിയാത്ത താരമെന്ന അന്യൂന ബഹുമതിയോടെയാണ് ഒരു ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടമണിയുന്ന തന്റെ തന്നെ റെക്കോര്‍ഡിന് ഒരു പത്താമുദയത്തിന്റെ മിഴിവേകിയത്. കളിച്ച മൂന്ന് ഗ്രാന്‍സ്‌ലാം ഫൈനലുകളിലും കിരീടത്തോടെ നിന്നിട്ടുള്ള വാവ്‌റിങ്കയ്‌ക്കെതിരെ റൊളാങ് ഗാരോസില്‍ സ്വപ്‌നസമാനമായ നേട്ടത്തിലേക്കാണ് നദാല്‍ റാക്കറ്റ് വീശിയത്. ഇതോടെ ഫ്രെഞ്ച്  ഓപ്പണില്‍ പത്തും വിംബിള്‍ഡണിലും യു.എസ് ഓപ്പണിലും ര് വീതവും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒന്നും കിരീടങ്ങളോടെ 15 വട്ടം വിശ്വ ടെന്നീസിന്റെ പരമപീഠമായ ഗ്രാന്‍സ്‌ലാം കയറിയ റാഫേല്‍ നദാല്‍ 14 കിരീടങ്ങളുമായി ഒപ്പമുായിരുന്ന പീറ്റ്‌സാംപ്രസിനെ പിന്തള്ളി 18 ട്രോഫികളുള്ള റോജര്‍ ഫെഡറര്‍ക്കു പിന്നില്‍ രാം സ്ഥാനത്ത് ഏകാവകാശിയായി. 
കളിമണ്ണ് ഉഴുതുമറിച്ച് സ്പാനിഷ് കാളക്കൂറ്റന്റെ ജൈത്രയാത്രയാണ് ഒരു ദശകത്തിലേറെയായി ഫ്രെഞ്ച് ഓപ്പണില്‍ നാം കണ്ടുപോരുന്നത്. ലോക ടെന്നീസ് ക കളിമണ്‍ കോര്‍ട്ടിലെ എക്കാലത്തേയും മികച്ച താരം ആരെന്ന ചോദ്യത്തിന് ഇതിലും സ്പഷ്ടമായ ഒരു ഉത്തരം വേറെ ഇല്ലല്ലോ. ഫ്രെഞ്ച് ഓപ്പണിലെന്നല്ല, ഏതെങ്കിലുമൊരു ഗ്രാന്‍സ്‌ലാമില്‍ ഒരാള്‍ പത്ത് തവണ കിരീടമണിഞ്ഞ ചരിത്രമില്ല. ഈ ചുവന്ന മണ്ണില്‍ രാമനായി നില്‍ക്കുന്നത് ആറ് തവണ ഫ്രെഞ്ച്  ഓപ്പണ്‍ നേടിയ സാക്ഷാല്‍ ബ്യോണ്‍ ബോര്‍ഗാണ്. ഏഴ് തവണ വീതം വിംബിള്‍ഡണ്‍ ജയിച്ച പീറ്റ്‌സാംപ്രസ്, റോജര്‍ ഫെഡറര്‍, വില്യം റെന്‍ഷ എന്നിവരുടെ റെക്കോര്‍ഡ് 2013–ല്‍ തന്റെ എട്ടാം ഫ്രെഞ്ച് ഓപ്പണ്‍ നേട്ടത്തോടെ തന്നെ നദാല്‍ മറികടന്നിരുന്നു. 
കളിമണ്‍ കോര്‍ട്ടില്‍ അസാധ്യമായ കളിമികവും വിജയചരിത്രവുമുള്ള നദാലിനു കലാശക്കളിയില്‍ ലവലേശം പതര്‍ച്ചയുായില്ല. ആ കളത്തിലെ ഓരോ മണല്‍ത്തരിയും സുപരിചിതമായ റാഫ 2014–ല്‍ ഇവിടെ ഒന്‍പതാം കിരീടം നേടിയതിനുശേഷം പരിക്കിന്റെ പിടിയിലായപ്പോള്‍ കരിയര്‍ അവസാനിച്ചുവെന്നു തോന്നിച്ചതായിരുന്നു. എന്നാല്‍, ഇതാ, രണ്ട്‌ വര്‍ഷത്തിനുശേഷം ചരിത്രം കോറിയിട്ട പത്താം കിരീട നേട്ടത്തിലൂടെ റാഫേല്‍ നദാല്‍ എന്ന കളിമണ്ണിന്റെ കാവല്‍മാലാഖ ഉജ്ജ്വലമായി മടങ്ങിവന്നിരിക്കുന്നു. 
രണ്ട്‌ മണിക്കൂറിനുള്ളില്‍ നദാല്‍ മത്സരം പൂര്‍ത്തിയാക്കി. ഈ കിരീടത്തിലേക്കുള്ള പ്രയാണത്തില്‍ ഏഴ് കളികളില്‍ ആകെ നഷ്ടമായത് 35 ഗെയിമുകള്‍ മാത്രം. 1968–ല്‍ തുടങ്ങുന്ന ഓപ്പണ്‍ യുഗത്തില്‍ എല്ലാ മത്സരങ്ങളും 'ബെസ്റ്റ് ഓഫ് ഫൈവ്' ആയതിനുശേഷം ഏറ്റവും കുറച്ചു ഗെയിമുകള്‍ നഷ്ടപ്പെടുത്തി കിരീടം നേടുന്ന രാമത്തെ താരമാണ് ഈ മുപ്പത്തൊന്നുകാരന്‍. 1978–ല്‍ ബ്യോണ്‍ ബോര്‍ഗ് 32 ഗെയിമുകള്‍ മാത്രം നഷ്ടപ്പെടുത്തി ഫ്രെഞ്ച് ഓപ്പണ്‍ നേടിയതിനുശേഷം കളിയില്‍ പൂര്‍ണാധിപത്യത്തോടെയുള്ള മറ്റൊരു വിജയഗാഥയാണ് നദാലിന്റേത്. ഫ്രെഞ്ച് ഓപ്പണില്‍ മറ്റൊരു ടെന്നീസ് താരവും കടന്നുചെല്ലാത്ത 79–2 എന്ന വിജയത്തിന്റെ റെക്കോര്‍ഡും സ്വന്തമായി. 

കളിമണ്ണില്‍ 
കിരീടങ്ങളുടെ പെരുമഴ

മണ്‍പ്രതലത്തില്‍ റാഫേല്‍ നദാലിന്റെ 53–ാം കിരീടമാണ് ഈ ഫ്രെഞ്ച് ഓപ്പണ്‍. ഏറെക്കാലം ചുവന്ന മണ്ണിന്റെ മാനസപുത്രനായിരുന്ന അര്‍ജന്റീനയുടെ ഗിയറമൊ വിലാസിനേക്കാള്‍ നാലെണ്ണം കൂടുതലാണിത്. ഒരു ഗ്രാന്‍സ്‌ലാം നാല് തവണ തുടര്‍ച്ചയായി ര് വട്ടം നേടിയ ഏക താരമെന്ന ബഹുമതിയും നദാലിന് ഫ്രെഞ്ച് ഓപ്പണിലൂടെ ലഭിച്ചിട്ടു്. 2005 മുതല്‍ 2008 വരെയും 2010 മുതല്‍ 2013 വരെയും ആയിരുന്നു ആ ചതുര്‍ വിജയങ്ങള്‍. 
2010–ല്‍ തന്റെ 24–ാം വയസ്സില്‍ നാല് ഗ്രാന്‍സ്‌ലാമും നേടുന്നവരുടെ നിരയിലെത്തിയ നദാല്‍ കരിയര്‍ ഗ്രാന്‍സ്‌ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. വിശ്വ ടെന്നീസില്‍ കരിയര്‍ ഗ്രാന്‍സ്‌ലാമും കരിയര്‍ ഗോള്‍ഡന്‍ സ്‌ലാമും (ഒളിംപിക്‌സ് സിംഗിള്‍സ് സ്വര്‍ണം) നേടിയ ര് പേരില്‍ ഒരാളാണ് റാഫ. അപരന്‍ ആന്ദ്രെ അഗാസിയാണ്. 
2005–ല്‍ ഫ്രെഞ്ച് ഓപ്പണില്‍ അരങ്ങേറ്റത്തില്‍ത്തന്നെ കിരീടം ചൂടുമ്പോള്‍ നദാലിന്റെ പ്രായം 19 വയസ്‌സായിരുന്നു. 1990–ല്‍ പീറ്റ്‌സാംപ്രസ് യു.എസ് ഓപ്പണ്‍ നേടിയതിനുശേഷം ഒരു കൗമാരക്കാരന് ഗ്രാന്‍സ്‌ലാം ലഭിക്കുന്നത് നദാലിനാണ്. മൂന്ന് വ്യത്യസ്ത പ്രതലങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ഗ്രാന്‍സ്‌ലാം നേടിയ ഒരേയൊരാള്‍ നദാലാണ്. 2010–ലായിരുന്നു ഫ്രെഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യു.എസ് ഓപ്പണ്‍ കിരീടങ്ങളിലൂടെ ആ ട്രിപ്പിള്‍ നേട്ടം. 
അതേസമയം ടെന്നീസില്‍ തര്‍ക്കരഹിതമായ ആധിപത്യം സൃഷ്ടിച്ച മറ്റു ചില പേരുകള്‍ ഇവിടെ കാണാതിരുന്നുകൂടാ. സെറീന വില്യംസിന്റെ 23–ഉം റോജര്‍ ഫെഡററുടെ 18–ഉം ഗ്രാന്‍സ്‌ലാം കിരീടങ്ങളുടെയും ഓപ്പണ്‍ യുഗത്തില്‍ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സ്ഡ് ഡബിള്‍സ് വിഭാഗങ്ങളിലായി മാര്‍ട്ടിന നവരത്തിലോവ നേടിയ 59 മേജര്‍ കിരീടങ്ങളുടേയും റെക്കോര്‍ഡുകള്‍ ചരിത്രത്തില്‍ പതിഞ്ഞുകിടപ്പു്. അവിടേക്ക് നദാലിന്റെ പത്ത് ഫ്രെഞ്ച് ഓപ്പണ്‍ കിരീടങ്ങളും ചേര്‍ത്തുവയ്ക്കാവുന്നതാണ്. 
ഏതെങ്കിലുമൊരു ഗ്രാന്‍സ്‌ലാമില്‍ ഏറ്റവുമധികം കിരീടം നേടിയിട്ടുള്ള റെക്കോര്‍ഡില്‍ ഒന്‍പത് തവണ വിംബിള്‍ഡണ്‍ ജേത്രിയായ മാര്‍ട്ടിനയ്ക്ക് ഒപ്പമായിരുന്ന നദാല്‍ ആ കടമ്പയും ഇതോടെ മുറിച്ചുകടന്നു. നദാലിന്റെ ഈ നേട്ടം സൂപ്പര്‍താരവൈരികളായ റോജര്‍ ഫെഡററും ആന്‍ഡിമറേയും നൊവാക് ദ്യോക്കോവിച്ചും നിറഞ്ഞുനില്‍ക്കുന്ന കാലഘട്ടത്തിലാണെന്നതും പ്രത്യേകം പറയേിയിരിക്കുന്നു. 
ഇത്തവണത്തേതുള്‍പ്പെടെ ഫ്രെഞ്ച് ഓപ്പണിലെ തന്റെ മൂന്ന് ഫൈനലുകളില്‍ നദാല്‍ പ്രതിയോഗികള്‍ക്ക് ഒറ്റ സെറ്റ് പോലും വിട്ടുകൊടുത്തിട്ടില്ല. 2008–ല്‍ റോജര്‍ ഫെഡററേയും(6–1, 6–3, 6–0) 2010–ല്‍ സ്വീഡന്റെ സോഡര്‍ലിങിനേയും (6–4, 6–2, 6–4) നേരിട്ടപ്പോഴായിരുന്നു റാഫയുടെ കലര്‍പ്പില്ലാത്ത മറ്റു ര് വിജയങ്ങള്‍, 1978–ല്‍ ബ്യോണ്‍ ബോര്‍ഗും 1973–ല്‍ ഇലിനസ്താസെയും ഒറ്റസെറ്റും വിട്ടുകൊടുക്കാതെ കിരീടമണിഞ്ഞവരാണ്. 
ഫ്രെഞ്ച് ഓപ്പണില്‍ റാഫേല്‍ നദാലിനെ തോല്‍പ്പിക്കുകയെന്നതാണ് ടെന്നീസിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് സ്റ്റാന്‍ വാവ്‌റിങ്ക ഫൈനലിനു മുന്‍പു പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു. 2015–ല്‍ ഒരിക്കല്‍ റോമില്‍ മാത്രമാണ് ക്‌േളകോര്‍ട്ടില്‍ വാവ്‌റിങ്കയ്ക്ക് റാഫയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളു. മൊത്തം 15–3 എന്നതാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ റെക്കോര്‍ഡ്. 
കേഌകോര്‍ട്ടില്‍ പൂര്‍ണവും ഉദാത്തവുമായ ടെന്നീസ് ഷോയാണ് റാഫേല്‍ നദാലിന്റേത്. 2014–ല്‍ നദാലിനെതിരെ ഓസ്‌ട്രേലിയന്‍ ഓപ്പണുള്‍പ്പെടെ തന്റെ മൂന്ന് ഗ്രാന്‍സ്‌ലാമും ജയിച്ച വാവ്‌റിങ്ക കിട്ടിയ അവസരങ്ങളിലൊക്കെ ഗ്രൗ് സ്‌ട്രോക്കുകള്‍ ശക്തിയോടെ അടിക്കാന്‍ ശ്രമിച്ചെങ്കിലും മിക്കപ്പോഴും പിഴച്ചുപോയി. പ്രതിരോധത്തില്‍നിന്ന് ആക്രമണത്തിലേക്കു കയറിപ്പോകുന്നത് ടെന്നീസ് ചരിത്രത്തില്‍ മറ്റാരെക്കാളും നന്നായി സ്വായത്തമാക്കിയത് നദാലാണെന്ന് ജോണ്‍ മെക്കന്‍ റോ സാക്ഷ്യപ്പെടുത്തുന്നു. മണിക്കൂറില്‍ 90 മൈല്‍ വേഗതയുള്ള ഫോര്‍ഹാന്‍ഡുകളാണ് ആ റാക്കറ്റില്‍നിന്നു പ്രവഹിക്കുന്നത്. ദീര്‍ഘകാലമായി പരിശീലകനായ അമ്മാവന്‍ ടോണിയോടൊപ്പം കഴിഞ്ഞ വര്‍ഷം ചേര്‍ന്ന മയ്യോര്‍ക്കക്കാരന്‍ തന്നെയായ കാര്‍ലോസ് മോയ നദാലിന്റെ ഫോര്‍ഹാന്‍ഡുകള്‍ക്കു മൂര്‍ച്ച കൂട്ടാന്‍ സഹായിച്ചതിനൊപ്പം ബേസ് ലൈനിനോടടുത്തുനിന്നു കളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. മോയയുടെ വിദഗ്ദ്ധ നിരീക്ഷണത്തില്‍ സെര്‍വില്‍ മാറ്റം വരുത്താനും കൂടുതല്‍ ആക്രമണോത്സുകതയോടെ ബാക്ക് ഹാന്‍ഡുകള്‍ പ്രയോഗിക്കാനും തനിക്കു കഴിയുന്നുെന്ന് നദാല്‍ പറയുന്നു. 
മറ്റാരുമായി താരതമ്യമില്ലാത്തതാണ് നദാലിന്റെ ഫോര്‍ഹാന്‍ഡുകള്‍. സ്വന്തം കഴിവിലുള്ള വിശ്വാസവും ഫോര്‍ഹാന്‍ഡില്‍ സാങ്കേതികമായ ചില ചെത്തിമിനുക്കല്‍ നടത്തിയതും നദാലിന്റെ കളിക്കു മുന്‍പില്ലാത്തവിധം കരുത്തും ഓജസ്സും പകര്‍ന്നതായി പാറ്റ്കാഷ് നിരീക്ഷിക്കുന്നു. 

റാഫേല്‍ നദാല്‍
റാഫേല്‍ നദാല്‍

പ്രവാചകരെ 
ഞെട്ടിക്കുന്നു

ഒരു വര്‍ഷം മുന്‍പ് ടെന്നീസ് പണ്ഡിറ്റുകള്‍ പ്രവചിച്ചത് നദാലും ഫെഡററും ഇനിയൊരിക്കലും പ്രമുഖ കിരീടങ്ങള്‍ നേടുകയില്ലെന്നായിരുന്നു. എന്നാല്‍, പ്രായം തളര്‍ത്താത്ത ഈ പടക്കുതിരകള്‍ ഇനിയും കൂടുതല്‍ ലക്ഷ്യങ്ങളിലേക്ക് റാക്കറ്റ് വീശാന്‍ ഒരുങ്ങിക്കഴിഞ്ഞുവെന്നതാണ് വാസ്തവം. ടെന്നീസിന്റെ മെക്കയായ വിംബിള്‍ഡണില്‍ ഫെഡററോ നദാലോ ഇനി കിരീടം നേടില്ലെന്ന് പറയാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ. നദാലിന് ഏറ്റവും വലിയ വെല്ലുവിളിയാകുമെന്നു കരുതിയ, ശക്തിയോടെ പന്തടിച്ചകറ്റുന്ന ഓസ്ട്രിയയുടെ യുവശിങ്കം ഡൊമിനിക് തെയിം ഫ്രെഞ്ച് ഓപ്പണ്‍ സെമിയില്‍ 6–3. 6–4, 6–0–നു കീഴടങ്ങിയപ്പോള്‍ത്തന്നെ ഏതു വെല്ലുവിളിയേയും നേരിടാന്‍ പോന്നവിധം നദാലിന്റെ സ്‌ട്രോക്കുകളും തന്ത്രങ്ങളും സാങ്കേതിക മേന്മയോടെ പ്രയോഗത്തിലാവുന്നുെന്നു കാണാനായി. 
സ്പാനിഷില്‍ LADECIMA (ലാഡെസിമ) എന്നു വിളിക്കപ്പെടുന്ന നദാല്‍ കഴിഞ്ഞ രണ്ട്‌ മാസവും കളിമണ്‍കോര്‍ട്ടുകളെ അടക്കിവാഴുകയായിരുന്നു. വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസം ഫെഡറര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഇന്ത്യന്‍ വെല്‍സ്, മിയാമി കിരീടങ്ങള്‍ ഹാര്‍ഡ്‌കോര്‍ട്ടില്‍ നേടിയ സ്വിസ് താരത്തിന്റേതായിരുന്നു ആദ്യ മൂന്ന് മാസങ്ങള്‍. എന്നാല്‍, ക്‌േള കോര്‍ട്ട് സീസണ്‍ തുടങ്ങിയതോടെ നദാല്‍ കളം തിരിച്ചു പിടിച്ചു. മോ െകാര്‍ലോ, ബാഴ്‌സലോണ, മാഡ്രിഡ് ടൂര്‍ണമെന്റുകളില്‍ ആദ്യ രിലും റെക്കോര്‍ഡായ പത്താമത്തേയും മാഡ്രിഡില്‍ അഞ്ചാമത്തേയും കിരീടനേട്ടവുമായാണ് നദാല്‍ പാരീസിലിറങ്ങിയത്. നിലവിലെ ചാമ്പ്യനായ ദ്യോക്കോവിച്ചും ലോക ഒന്നാം റാങ്ക് ആന്‍ഡിമറേയും ഫോമിലല്ലാത്തത് നദാലിനു മുന്‍തൂക്കം നല്‍കിയ ഘടകങ്ങളായിരുന്നു. ഡൊമിനിക് തെയിം ജര്‍മ്മനിയുടെ അലക്‌സാര്‍ സ്വരേവ് എന്നിവര്‍ അദ്ഭുതം കാട്ടിയേക്കാമെന്നും നിരീക്ഷകര്‍ പറഞ്ഞിരുന്നു. കേഌകോര്‍ട്ടില്‍ നദാലിന്റെ ഈ വര്‍ഷത്തെ 17 മത്സരങ്ങളുടെ വിജയപരമ്പരയ്ക്ക് മേയ് മൂന്നാം വാരം റോം മാസ്‌റ്റേഴ്‌സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തെയിം ആയിരുന്നു അന്ത്യം കുറിച്ചത്. ഈ വര്‍ഷം ഇതുവരെ കളിമണ്ണില്‍ റാഫയുടെ ഏക തോല്‍വിയും റോമിലേതായിരുന്നു. 
മാഡ്രിഡില്‍ കിരീടം നേടിയതിലൂടെ നദാല്‍ ദ്യോക്കോവിച്ചിനെതിരെ ര് വര്‍ഷത്തോളമെത്തിയ ഏഴ് മത്സരങ്ങളുടെ പരമ്പര തോല്‍വിക്കു പകരം വീട്ടുകയും ചെയ്തിരുന്നു. ഫൈനല്‍ ജയിച്ചപ്പോള്‍ സെര്‍ബിയന്‍ താരത്തിന്റെ 30 മാസ്‌റ്റേഴ്‌സ് കിരീടമെന്ന റെക്കോര്‍ഡിനൊപ്പമെത്താനും റാഫക്കായി. ഫ്രെഞ്ച് ഓപ്പണില്‍ 79–2 എന്ന അതിശയിപ്പിക്കുന്ന റെക്കോര്‍ഡുള്ള നദാലിന്റെ ര് തോല്‍വികളില്‍ ഒന്ന് ദ്യോക്കോവിച്ചിനോടായിരുന്നു. മറ്റൊന്ന് പരിക്കിന്റെ പിടിയില്‍നിന്നുകൊ് റോബിന്‍ സോഡര്‍ ലിങിനോടേറ്റതായിരുന്നു. കഴിഞ്ഞ വര്‍ഷം ഫ്രെഞ്ച് ഓപ്പണില്‍ രാം റൗ് കഴിഞ്ഞതോടെ കൈക്കുഴയ്ക്കു പരിക്കേറ്റു പിന്‍മാറിയ നദാല്‍ എട്ട് മാസത്തിനുശേഷം ഉജ്ജ്വലമായി തിരിച്ചെത്തുന്നതാണ് ടെന്നീസ് ലോകം കത്. 

വിജയപഥങ്ങളില്‍ 
മുന്‍നിരക്കാര്‍

ഗ്രാന്‍സ്‌ലാമുകളുടെ വിജയപഥങ്ങളില്‍ കുറെക്കാലമായി മുന്തിയ സീഡുകള്‍ക്ക് ഇളക്കമില്ല. അട്ടിമറികളുടെ തീക്കാറ്റിനെ അതിജീവിച്ച് റൊളാങ് ഗാരോസും അങ്ങനെതന്നെ നീങ്ങുന്നു. ഇറ്റാലിയന്‍ ഓപ്പണില്‍ ദ്യോക്കോവിച്ചിനെ വീഴ്ത്തിയ അലക്‌സാര്‍ സ്വരേവ്, നദാലിനെ വീഴ്ത്തിയ ഡൊമിനിക് തെയിം, ജപ്പാന്റെ കെയ് നിഷിക്കോരി എന്നിവരെല്ലാം എന്തിനും തയ്യാറായി വന്നെങ്കിലും പഴയ പോരാളികളുടെ പടയോട്ടത്തില്‍ അവരെല്ലാം എവിടെയൊക്കെയോ വീണുപോയി. ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഉള്‍പ്പെടെ ഫെഡററോട് രെണ്ണമുള്‍പ്പെടെ മൂന്ന് ഫൈനലുകള്‍ തോറ്റ നദാലിന്റെ ആദ്യ കിരീടമായിരുന്നു മോെകാര്‍ലോയിലേത്. 14 കൊല്ലത്തിനിടയില്‍ മോാെകാര്‍ലോയില്‍ പത്താം കിരീടം. ഇവിടെ നദാല്‍ തോറ്റ ഏക ഫൈനല്‍ 2013–ല്‍ ദ്യോക്കോവിച്ചിനോടായിരുന്നു. തുടര്‍ന്ന് ഡൊമിനിക് തെയിമിനെ കീഴടക്കി നദാല്‍ ബാഴ്‌സലോണ ഓപ്പണിലും പത്താം കിരീടത്തിന്റെ നിറവിലെത്തി. കഴിഞ്ഞ രരവര്‍ഷത്തിനുള്ളില്‍ 10 ഗ്രാന്‍സ്‌ലാമുകളില്‍ ഒന്നില്‍പ്പോലും ഈ സ്പാനിഷുകാരന്‍ സെമി കിരുന്നില്ലെന്നും ഓര്‍ക്കുക. 
മനശക്തിയുടേയും ആത്മവിശ്വാസത്തിന്റേയും കാര്യത്തില്‍ ചുരുക്കം ചിലര്‍ മാത്രമേ നദാലിനൊപ്പം വരുന്നുള്ളു. റൊളാങ് ഗാരോസിലെ ചുവന്ന കോര്‍ട്ടിനോടാകട്ടെ, റാഫക്ക് ഒടുങ്ങാത്ത പ്രണയവുമാണ്. നദാലിന്റെ 15–ല്‍ 10 കിരീടങ്ങളും ഫ്രെഞ്ച് ഓപ്പണില്‍ നിന്നാവുമ്പോഴാണ് ഈ സ്‌പെയിന്‍കാരനും കളിമണ്ണും കരളില്‍ ചേര്‍ത്തുവെച്ച ആഭിമുഖ്യത്തിന്റെ ഇഴമുറുക്കം വ്യക്തമാകുന്നത്. നദാലിന് റൊളാങ് ഗാരോസിനോടുള്ളതുപോലെ തിരിച്ച് ഇവിടത്തെ മണ്‍പ്രതലത്തിനും ഈ സ്‌പെയിന്‍കാരനുമിടയില്‍ പൊട്ടിച്ചെറിയാന്‍ കഴിയാത്തവിധം ഒരു ജന്മാന്തര ബന്ധത്തിന്റെ കണ്ണികള്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്ന് അനുമാനിക്കുന്നതിലും തെറ്റില്ല. 
അധികമാരേയും തന്റെ മണ്ണില്‍ കൊടികുത്തിവാഴാന്‍ പാരീസിലെ ഗ്രാന്‍സ്‌ലാം കോര്‍ട്ട് അനുവദിച്ചിട്ടില്ല. പേരെടുത്ത വമ്പന്‍മാരൊക്കെ ഈ മണ്ണില്‍ കാലിടറി വീണിട്ടു്. 1968–ല്‍ ഫ്രെഞ്ച് ഓപ്പണ്‍ എന്നു നാമകരണം ചെയ്യപ്പെട്ടതിനുശേഷം രിലേറെ തവണ കിരീടം നേടിയിട്ടുള്ളത് സാക്ഷാല്‍ ബ്യോണ്‍ ബോര്‍ഗ് (ആറ് കിരീടം) മാത്രമാണ്. ബോര്‍ഗിന് 1978 മുതല്‍ 81 വരെ തുടര്‍ച്ചയായി വിജയിച്ച റെക്കോര്‍ഡുമു്. ബോര്‍ഗിനുശേഷം ഇവാന്‍ ലെന്‍ഡലും സെര്‍ജി ബ്രൂഗ്വേറയും ജിംകുറിയറും ഗുസ്താവൊ ക്യൂര്‍ട്ടനുമൊക്കെ അടുപ്പിച്ച് ര് വര്‍ഷത്തില്‍ കൂടുതല്‍ ഇവിടെ ചാമ്പ്യനായിട്ടില്ല. എന്തിന് പറയുന്നു,  18 ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ ചൂടിനില്‍ക്കുന്ന റോജര്‍ ഫെഡറര്‍ ഇവിടെ ജേതാവായത് ഒരൊറ്റ തവണ (2009) മാത്രമാണ്. 14 ഗ്രാന്‍സ്‌ലാം കിരീടങ്ങളുള്ള പീറ്റ്‌സാംപ്രസിനാകട്ടെ, തന്റെ ഷോകേസിനെ അലങ്കരിക്കാന്‍ ഒറ്റ ഫ്രെഞ്ച് ഓപ്പണ്‍ പോലുമില്ല. 

വഴിത്തിരിവായ 
ചുവന്ന മണ്ണ്

കൗമാരത്തിന്റെ അവസാന ദിശയില്‍ നാണംകുണുങ്ങിയായി കടന്നുവന്ന് ആദ്യമായി ഫ്രെഞ്ച് ഓപ്പണില്‍ നേടിയ കിരീടത്തിന്റെ തിളക്കം റാഫേല്‍ നദാലിന്റെ ജീവിതത്തില്‍ത്തന്നെ വലിയ വഴിത്തിരിവായി മാറുകയായിരുന്നു. ഈ മണ്ണില്‍നിന്നാണ് ഇപ്പോഴത്തെ ഒന്നേകാല്‍ ഡസന്‍ ഗ്രാന്‍സ്‌ലാം കിരീടങ്ങളിലേക്ക് നദാല്‍ നടന്നുതുടങ്ങിയത്. മറ്റൊരു ചാമ്പ്യനോടും കാട്ടാത്ത പക്ഷപാതിത്വപരമായ റൊളാങ്ങ് ഗാരോസിന്റെ ഈ തീവ്രപ്രണയത്തിന് ഒരു യക്ഷിക്കഥയുടെ നിഗൂഢ സൗന്ദര്യമുെന്നു തോന്നിപ്പോകും. 
2009–ലെ പ്രീ ക്വാര്‍ട്ടറില്‍ റോബിന്‍ സോഡര്‍ ലിങിനോടായിരുന്നു ഫ്രെഞ്ച് ഓപ്പണിലെ നദാലിന്റെ ഏക പരാജയം. സോഡര്‍ ലിങിന്റെ മികവുകൊായിരുന്നില്ല അന്നതു സംഭവിച്ചത്. നദാലിനേറ്റ പരിക്കിന്റെ പ്രഹരമായിരുന്നു അത്. അന്ന് നദാലിനെ കീഴടക്കിയ സോഡര്‍ ലിങിനെ പിന്നീട് അന്താരാഷ്ട്ര ടെന്നീസ് സര്‍ക്യൂട്ടില്‍ കാര്യമായി കതുമില്ല.
ടെന്നീസിനെ പവര്‍ ഗെയിമാക്കി മാറ്റുന്നതില്‍ പ്രധാനിയായി നദാലിനെ വിലയിരുത്തുന്നതില്‍ അപാകതയില്ല. ടെന്നീസിനെ അതിന്റെ സൗന്ദര്യാത്മകയോടെ ഫെഡറര്‍ കാട്ടിത്തന്ന പുതുനൂറ്റാിന്റെ ആദ്യ ദശകത്തിലാണ് നദാലും മുന്‍നിരയിലേക്കു കടന്നുവരുന്നത്. കേഌകോര്‍ട്ടുകളിലൊഴികെ ഫെഡറര്‍ എതിരില്ലാതെ വിലസിയപ്പോള്‍ ചുവന്ന കളിമേടുകളില്‍ തന്റേതായ സാമ്രാജ്യം സൃഷ്ടിച്ച് സിംഹാസനത്തില്‍ സ്ഥിരതാമസമുറപ്പിക്കുകയായിരുന്നു നദാല്‍. പുല്‍ത്തകിടിയേയും ഹാര്‍ഡ് കോര്‍ട്ടുകളേയുംകാള്‍ അത്യദ്ധ്വാനം വേിവരുന്ന കളിമണ്ണില്‍ റാഫേല്‍ നദാലിനെ അജയ്യനാക്കുന്നതു കരുത്തുറ്റ ശരീരപ്രകൃതിയും കായികക്ഷമതയും ഒടുങ്ങാത്ത ഇച്ഛാശക്തിയുമാണ്. കാളപ്പോരിന്റെ നാട്ടുകാരനായ റാഫ കളത്തിലിറങ്ങിയാല്‍ കാളക്കൂറ്റനായി മാറുകയാണെന്നു പ്രതിയോഗികള്‍ എന്നേ അനുഭവച്ചറിയുന്നു. ഫെഡററുടെ ബാക്ക് ഹാന്‍ഡ് ഷോട്ടുകള്‍ പോലെ തന്റേതെന്നു മുദ്രകുത്താവുന്ന ഷോട്ടുകള്‍ അധികമില്ല നദാലിന്റെ ആവനാഴിയില്‍. പക്ഷേ, ആ റാക്കറ്റില്‍നിന്നു പറക്കുന്ന ഓരോ ഷോട്ടിനും അപാരമായ ശക്തിയും പ്രഹരശേഷിയുമു്. 
ഫ്രെഞ്ച് ഓപ്പണില്‍ തുടര്‍ച്ചയായി മൂന്ന് ഫൈനലുകളില്‍ നദാലിനോട് തോറ്റ ശേഷമായിരുന്നു (2006, 2007, 2008) ഫെഡറര്‍ 2009–ല്‍ തന്റെ ഏക കിരീടം നേടിയത്. അന്ന് പ്രീ ക്വാര്‍ട്ടറില്‍ സോഡര്‍ ലിങിനോട് നദാല്‍ തോറ്റില്ലായിരുന്നെങ്കില്‍ ഫെഡറര്‍ ഫ്രെഞ്ച് ഓപ്പണില്‍ മുദ്രപതിപ്പിക്കുമോ എന്നതില്‍ ഇപ്പോഴും സന്ദേഹമുണ്ട്‌

റോജര്‍ ഫെഡററിനൊപ്പം റാഫേല്‍ നദാല്‍ 
റോജര്‍ ഫെഡററിനൊപ്പം റാഫേല്‍ നദാല്‍ 

ഫെഡററോളം 
പോരുന്ന ഉത്തരം

2005 മുതല്‍ 2014 വരെയുള്ള ഒരു ദശകക്കാലം ഏതെങ്കിലുമൊരു ഗ്രാന്‍സ്‌ലാം റാഫേല്‍ നദാലിന്റെ അക്കൗിലുായിരുന്നു. സാംപ്രസിനും ബോര്‍ഗിനും ഫെഡററിനും തുടര്‍ച്ചയായി എട്ട് വര്‍ഷങ്ങളിലെ ഏതെങ്കിലുമൊരു ഗ്രാന്‍സ്‌ലാമില്‍ കിരീടധാരിയാകാന്‍ കഴിഞ്ഞിട്ടുള്ളു. ഇടയ്ക്കിടെ തന്റെ കായികസപര്യയ്ക്ക് പരിക്ക് തടസ്സമാകാതിരുന്നെങ്കില്‍ നദാലിന്റെ വിജയക്കുതിപ്പിന് ഇതിലുമേറെ തിളക്കമുായേനെ. 2012–ല്‍ യു.എസ്. ഓപ്പണും 2013–ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണുമടക്കം നദാലില്‍നിന്ന് എട്ട് മാസമാണ് പരിക്ക് കവര്‍ന്നെടുത്തത്. 2009–ല്‍ ഫ്രെഞ്ച് ഓപ്പണ്‍ കിരീടം ആദ്യമായി കൈവിട്ടുപോയതും പരിക്കുമൂലമായിരുന്നു. പിന്നീട് 2015–ലും 2016–ലും പരിക്കിന്റെ ദീര്‍ഘമായ ഇടവേളകളും നദാലിന്റെ കരിയറില്‍നിന്നു കവര്‍ന്നെടുക്കപ്പെട്ടു. 
നദാലിന്റെ നേട്ടങ്ങള്‍ ഏറെയും കളിമണ്ണില്‍ ഒതുങ്ങുന്നു എന്നതില്‍ വില കുറച്ചുകാണേതില്ല. കാരണം മണ്‍പ്രതലത്തെ കീഴടക്കണമെങ്കില്‍ അസാധാരണ പ്രതിഭതന്നെ വേണം. കരുത്തനായിരിക്കുകയും വേണം. എത്രയോ തവണ കിടിലന്‍ ടെന്നീസിന്റെ സുന്ദരമുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ചിരിക്കുന്നു നദാല്‍. ഫെഡറര്‍ ടെന്നീസ് കോര്‍ട്ടിലെ നര്‍ത്തകനാണെങ്കില്‍ നദാല്‍ പോരാളിയാണ്. പറന്നൂ പറന്ന് ഉയരത്തില്‍ നൃത്തം ചെയ്യുന്ന ഫെഡറര്‍ക്ക് ആകാശം നിഷേധിച്ചുകൊ് ആക്രമിക്കുന്നവനാണ് നദാലെന്ന് ഇരുവരുടേയും കളി വിശകലനം ചെയ്തുകൊ് വിഖ്യാത ടെന്നീസ് നിരൂപകന്‍ പീറ്റര്‍ ബോഡോ പറയുന്നു്. പോയ പത്ത് വര്‍ഷത്തെ ഏറ്റവും മികച്ച ടെന്നീസ് താരമാരെന്ന ചോദ്യത്തിന് ഫെഡററോളം പോരുന്ന ഒരുത്തരമാണ് റാഫേല്‍ നദാല്‍. 
വിശ്വ ടെന്നീസ് ക ഏറ്റവും വലിയ നേരങ്കങ്ങളില്‍ ഒന്നാണ് ഫെഡറര്‍–നദാല്‍ പോരാട്ടങ്ങള്‍. അതിന്റെ തീക്ഷ്ണതയും വശ്യതയും ഇക്കഴിഞ്ഞ ജനുവരിയിലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും നാം കതാണ്. അതുള്‍പ്പെടെ ആറ് തവണ നദാല്‍–ഫെഡറര്‍ ഫൈനലുകള്‍ അഞ്ച് സെറ്റ് നീ ഐതിഹാസിക മാനം നേടിയിട്ടു്. 2005 മിയാമി മാസ്‌റ്റേഴ്‌സ് (ജയം ഫെഡറര്‍), 2006 റോം മാസ്‌റ്റേഴ്‌സ് (നദാല്‍), 2007 വിംബിള്‍ഡണ്‍ (ഫെഡറര്‍), 2008 വിംബിള്‍ഡണ്‍ (നദാല്‍), 2009 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (നദാല്‍), 2017 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (ഫെഡറര്‍) അങ്ങനെ പോരാട്ടത്തിലെന്നപോലെ ജയത്തിലും അവര്‍ തുല്യത നേടുന്നു. 
2004 മാര്‍ച്ച് മാസത്തിലാണ് ആദ്യത്തെ ഫെഡറര്‍–നദാല്‍ മത്സരമുായത്. 22 കാരനായ ഫെഡറര്‍ ആ സമയത്ത് ര് ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ നേടി ലോകത്തിലെ ഒന്നാം നമ്പര്‍ താരമായി വിരാജിക്കുകയായിരുന്നു. നദാലാകട്ടെ, പതിനേഴുകാരന്‍. പക്ഷേ, മിയാമി മാസ്‌റ്റേഴ്‌സ് ടെന്നീസിന്റെ മൂന്നാം റൗില്‍ നദാല്‍ ഫെഡററെ വീഴ്ത്തി. ഫെഡററുടെ ഈ തോല്‍വി ആരും ഗൗരവമായി കില്ല. ഒരു വര്‍ഷത്തിനുശേഷം മിയാമിയില്‍ ഇവര്‍ വീും കുമുട്ടി. ആദ്യ ര് സെറ്റും നേടിയ നദാലിനെതിരെ അടുത്ത മൂന്ന് സെറ്റും നേടിക്കൊ് ഫെഡറര്‍ ആധിപത്യമുറപ്പിച്ചു. ഫെഡററാണ് ജയിച്ചതെങ്കിലും അവിടെ ടെന്നീസ് ലോകം കാത്തിരുന്ന ഒരു കളിക്കാരന്റെ ഉദയമായിരുന്നു കത്. 
2005 ആകട്ടെ, കളിമികവിലും മത്സരഫലത്തിലും നദാല്‍ ഫെഡററര്‍ക്കു തുല്യമായ വര്‍ഷമായിരുന്നു. 2006–ന്റെ തുടക്കത്തില്‍ നദാല്‍ തൂത്തുവാരി. ആ വര്‍ഷം ഇരുവരും എട്ട് കിരീടങ്ങള്‍ നേടിയപ്പോള്‍ ഫ്രെഞ്ച് ഓപ്പണില്‍ നദാല്‍ ഫെഡററേയും വിംബിള്‍ഡണില്‍ തിരിച്ചും കീഴടക്കപ്പെട്ടു. ഏതു കളിയിലായാലും മഹത്തായ പാരമ്പര്യ വൈരങ്ങളുടെ പ്രത്യേകതകളില്‍ ഒന്ന് എതിരാളികള്‍ പരസ്പരം സഹായിക്കുന്നുവെന്നതാണ്. ഫെഡററുടെ കളി ഇത്രമേല്‍ ഗംഭീരമാകാനുള്ള മുഖ്യകാരണം നദാലിന്റെ സാന്നിധ്യം തന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കമുാവുക.
ഒരു സമയത്ത് ടെന്നീസ് ലോകം റോജര്‍ ഫെഡററിലേക്കു ചുരുങ്ങുന്ന കാഴ്ചയ്ക്കായിരുന്നു സ്പാനിഷ് താരം വഴിത്തിരിവുാക്കിയത്. 2008 വിംബിള്‍ഡണ്‍ ഫൈനല്‍, നാല് മണിക്കൂര്‍ 48 മിനിറ്റ് ദീര്‍ഘിപ്പിച്ച മാരത്തോണ്‍ പോരാട്ടത്തില്‍ നദാല്‍ രിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഫെഡററെ കീഴടക്കിയതാണ് ആ നിര്‍ണായക മുഹൂര്‍ത്തം. ഈ മത്സരം നിങ്ങള്‍ കിട്ടില്ലെങ്കില്‍ ലോക ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരം നിങ്ങള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു എന്നായിരുന്നു അന്ന് ഇതിഹാസ താരം ബ്യോണ്‍ ബോര്‍ഗ് പറഞ്ഞത്. അത്യധികം വാശിയും പ്രകടന മികവും ആത്മസമര്‍പ്പണവും കളത്തില്‍ ഒളിചിതറിയതും അത് ആവോളം ആസ്വദിക്കാന്‍ ടെന്നീസ് പ്രേമികള്‍ക്കു കഴിഞ്ഞതും  ആ ഫൈനലിനെ ഉന്നത മാനത്തിലേക്കുയര്‍ത്തുന്നുവെന്ന് ആരും തലകുലുക്കി സമ്മതിക്കും. 
അതുവരെ നിറവേറ്റാനാകാത്ത ലക്ഷ്യത്തിലേക്ക് റാക്കറ്റ് വീശിക്കൊ് നിതാന്തവൈരിയെ നദാല്‍ കീഴടക്കിയപ്പോള്‍ ടെന്നീസ് ലോകത്തിന്റെ കണക്കുകൂട്ടലുകളായിരുന്നു തിരുത്തിയെഴുതപ്പെട്ടത്. 1880–കളില്‍ വില്യം റെന്‍ഷ നേടിയ ആറ് തുടര്‍വിജയങ്ങളുടെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള ഫെഡററുടെ മോഹമായിരുന്നു അവിടെ പൊലിഞ്ഞത്. മറുവശത്ത് നദാല്‍ കീഴടക്കിയത് ബോര്‍ഗിനു ശേഷം ഒരേ വര്‍ഷം വിംബിള്‍ഡണിലും ഫ്രെഞ്ച് ഓപ്പണിലും കിരീടം ചൂടുകയെന്ന അപൂര്‍വ്വനേട്ടവും. 1966–ല്‍ മാനുവല്‍ സന്താനയ്ക്കുശേഷം വിംബിള്‍ഡണില്‍ കിരീടമുയര്‍ത്തുന്ന ആദ്യ സ്‌പെയിന്‍കാരന്‍ എന്ന ബഹുമതിയും അന്ന് നദാലിനൊപ്പമായി. 
എണ്‍പതുകളുടെ തുടക്കത്തില്‍ ബോര്‍ഗ്–മെക്കന്‍ റോമാരുടെ പോരിന്റെ തിളക്കം നദാല്‍–ഫെഡറര്‍മാരിലൂടെ തെളിഞ്ഞുകുവെന്നതുമാത്രമല്ല, ചരിത്രം ആവര്‍ത്തിക്കാനുള്ളതാണെന്ന നിഗമനങ്ങളെ ഊട്ടിയുറപ്പിക്കുന്ന  സമാനതകളും 28 വര്‍ഷത്തിന്റെ അകലത്തില്‍ നടന്ന ആ കഌസ്‌സിക്ക് പോരാട്ടങ്ങളിലു്. 1980–ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ ബോര്‍ഗിനോട് ഏറ്റുമുട്ടി പരാജയത്തെ വരിച്ച അമേരിക്കയുടെ ക്ഷുഭിത യൗവ്വനം ജോണ്‍ മെക്കന്റോ, 81–ല്‍ വീും അതേ വേദിയില്‍ കണക്കുതീര്‍ത്ത് ബോര്‍ഗിന്റെ തുടര്‍ച്ചയായ ആറാം കിരീടമെന്ന സ്വപ്‌നമായിരുന്നു തല്ലിക്കൊഴിച്ചത്. അതേ പോലെ 2008–ല്‍ ഫെഡററുടെ തുടര്‍ച്ചയായ ആറാം കിരീടമെന്ന ലക്ഷ്യം തകര്‍ത്ത് നദാല്‍ അന്ന് മെക്കന്റോയെപ്പോലെ ലോക ടെന്നീസില്‍ പുതുയുഗത്തിന്റെ സ്രഷ്ടാവാകുകയായിരുന്നു. 
ഫെഡറര്‍–നദാല്‍ മുഖാമുഖങ്ങളുടെ ഏറ്റവും അന്തസ്‌സുറ്റ കാര്യം അവര്‍ തമ്മിലുള്ള പരസ്പര സൗഹൃദവും ബഹുമാനവുമാണ്. തന്നെ പരാജയപ്പെടുത്തി ഒന്നാം നമ്പര്‍ പദവി നദാല്‍ പിടിച്ചെടുത്തപ്പോള്‍ ഫെഡറര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ആ നേട്ടത്തിലൂടെ അദ്ദേഹം എന്താണ് സാധിച്ചതെന്നു നോക്കൂ. അങ്ങനെ വേണം; എനിക്കത് ഇഷ്ടപ്പെട്ടു. നദാലിനാണെങ്കില്‍ ഫെഡറര്‍ റോള്‍ മോഡലും ആരാധനാപാത്രവുമൊക്കെയാണ്. ജിമ്മി കോണേഴ്‌സും ബ്യോണ്‍ ബോര്‍ഗും തമ്മില്‍ അനാവശ്യ വര്‍ത്തമാനങ്ങള്‍ നടന്നതും ലെന്‍ഡലും മെക്കന്റോയും പരസ്പരം ചെളിവാരിയെറിഞ്ഞു വിമര്‍ശനങ്ങള്‍ നടന്നതും ആലോചിച്ചാല്‍ റാഫേല്‍ നദാലും റോജര്‍ ഫെഡററും തമ്മിലുള്ള ടെന്നീസ് വൈരത്തില്‍ പരസ്പര വിരോധമോ വിദ്വേഷമോ ഇല്ലെന്നതു മാത്രമല്ല, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയുള്ള അനുകരണീയമായ ബന്ധവും സൗഹൃദവുമാണുള്ളതെന്നും കാണാം. ബോര്‍ഗ്–മെക്കന്റോ, കോണേഴ്‌സ്–മെക്കന്റോ, കോണേഴ്‌സ്–ലെന്‍ഡല്‍ തുടങ്ങിയ നേരങ്കങ്ങളൊന്നും ഫെഡറര്‍–നദാല്‍ ഏറ്റുമുട്ടലുകള്‍ പോലെ നീുനിന്നിട്ടുമില്ല.
1986 ജൂണ്‍ മൂന്നിന് സ്‌പെയിനിലെ മയ്യോര്‍ക്കയില്‍ ജനിച്ച റാഫേല്‍ നദാല്‍ ടെന്നീസിലെത്തിയത് യാദൃച്ഛികമായിട്ടാണ്. ആദ്യം ഫുട്‌ബോളിലായിരുന്നു ചെറുക്കനു കമ്പം. ടെന്നീസിലേക്കു വഴിതിരിച്ചുവിട്ടത് ഇപ്പോഴും പരിശീലകനായ അമ്മാവന്‍ ടോണിയാണ്. മറ്റൊരു അമ്മാവന്‍ മിഗ്വേല്‍ ഏയ്ഞ്ചല്‍ നദാല്‍ സ്പാനിഷ് ഫുട്‌ബോള്‍ ടീമിലും ബാഴ്‌സലോണ ടീമിലും അംഗമായിരുന്നു. 2008–ല്‍ വിംബിള്‍ഡണ്‍ ജയിച്ചതോടെയാണ് നദാല്‍ സമ്പൂര്‍ണ്ണ ടെന്നീസ് താരം എന്ന പദവിയിലേക്കുയര്‍ന്നത്. ഒരുപക്ഷേ, ബോര്‍ഗിനുശേഷം ലോകം ക ലക്ഷണമൊത്ത ടെന്നീസ് കളിക്കാരനെന്നും വിശേഷിപ്പിക്കാം. 
അതേ, ടെന്നീസ് ചരിത്രത്തെ പിടിച്ചുലയ്ക്കുകയാണ് റാഫേല്‍ നദാല്‍. എയ്‌സുകളും വിന്നറുകളും ഫോര്‍ഹാന്‍ഡുകളുമൊക്കെയായി അമ്പൊഴിയാത്ത ആവനാഴിയുമായി പുതിയ ലക്ഷ്യങ്ങളിലേക്കു കാലൂന്നി നില്‍ക്കുകയാണ് റാഫ. കിടയറ്റ സെര്‍വുകളുടേയും ടോപ്‌സ്പിന്‍ ഫോര്‍ഹാന്‍ഡുകളുടേയും സമൃദ്ധിയോടെ, ശക്തിയോടെ ഇതാ നദാല്‍ പുനര്‍ജനി കെത്തിയിരിക്കുന്നു. വിശ്വ ടെന്നീസിലെ ഈ വീരയോദ്ധാവിന് ഇനിയും തെളിയിക്കാനു്; കീഴടക്കാനുമു് ഉയരങ്ങള്‍.

റാഫേല്‍ നദാലിന്റെ ഫ്രെഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍
വര്‍ഷം    എതിരാളി
2005    മരിയാനോ പ്യൂള്‍ട്ടോ (ബ്രസീല്‍)
2006    റോജര്‍ ഫെഡറര്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്)
2007    റോജര്‍ ഫെഡറര്‍    ,,
2008    റോജര്‍ ഫെഡറര്‍    ,,
2010    റോബിന്‍ സോഡര്‍ലിങ് (സ്വീഡന്‍)
2011 റോജര്‍ ഫെഡറര്‍    (സ്വിറ്റ്‌സര്‍ലന്‍ഡ്)
2012    നൊവാക് ദ്യോക്കോവിച്ച് (സെര്‍ബിയ)
2013    ഡേവിഡ് ഫെറര്‍    (സ്‌പെയിന്‍)
2014    നൊവാക് ദ്യോക്കോവിച്ച്     (സെര്‍ബിയ)
2017    സ്റ്റാന്‍ വാവ്‌റിങ്ക    (സ്വിറ്റ്‌സര്‍ലന്‍ഡ്)
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (1) 2009
വിംബിള്‍ഡണ്‍ (2) 2008, 2010
യു.എസ്. ഓപ്പണ്‍ (2) 2010, 2013

ഗ്രാന്‍സ്‌ലാം സിംഗിള്‍സ് റെക്കോര്‍ഡ്
താരം    രാജ്യം    ഫൈനല്‍    കിരീടം
റോജര്‍ ഫെഡറര്‍    സ്വിറ്റ്‌സര്‍ലന്‍ഡ്    28    18
റാഫേല്‍ നദാല്‍    സ്‌പെയിന്‍    22    15
പീറ്റ്‌സാംപ്രസ്    അമേരിക്ക    18    14
നൊവാക് ദ്യോക്കോവിച്ച്    സെര്‍ബിയ    21    12
ബ്യോണ്‍ ബോര്‍ഗ്    സ്വീഡന്‍    16    11

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com