തൊട്ടാവാടി മുള്ള്- അസീം താന്നിമൂട് എഴുതിയ കവിത

തിരമാലകള്‍ തീര്‍ക്കണമെന്നില്ല.ജീവന്റെ പിടച്ചിലുകള്‍ കടഞ്ഞ്കുതിക്കണമെന്നില്ല.
തൊട്ടാവാടി മുള്ള്- അസീം താന്നിമൂട് എഴുതിയ കവിത

ത്രമേല്‍ ചവിട്ടിമെതിച്ചാലും
വേരോടെ പിഴുത്
കശക്കിയെറിയാന്‍ ശ്രമിച്ചാലും

ആരെയും അധികം
വേദനിപ്പിക്കണമെന്നില്ല.
ആഴത്തില്‍ തുളഞ്ഞുകയറി
നോവിന്റെ
തിരമാലകള്‍ തീര്‍ക്കണമെന്നില്ല.
ജീവന്റെ പിടച്ചിലുകള്‍ കടഞ്ഞ്
കുതിക്കണമെന്നില്ല.

ചോരചീന്തി
ആവേശം കൊള്ളണമെന്നോ,
നിലവിളികളില്‍
ആനന്ദിക്കണമെന്നോ ഇല്ല.

ഒന്നു പോറിയോര്‍മ്മിപ്പിച്ച്,
കുഞ്ഞായൊന്നു കുത്തിനീറിച്ച്,
അടര്‍ന്നുപോകാനായി മാത്രം
എളുതായൊന്ന് ആഴന്നിരുന്ന്,
നേരിയൊരസ്വാസ്ഥ്യത്തിന്റെ
ഓര്‍മ്മകളോ ഓളങ്ങളോ ആയി
വേഗത്തില്‍ മറന്നുപോകുന്നൊരു
മുറിവാകണമെന്നേയുള്ളു.
അടയാളം പോലും അവശേഷിപ്പിക്കാത്ത
പ്രതിരോധമാകണമെന്നേയുള്ളു...

എന്തെന്നാല്‍
തൊട്ടാല്‍ കൂമ്പിപ്പോകുന്ന
ഹൃദയങ്ങള്‍ക്കിടയിലാണ് പാര്‍പ്പ്;
ആ വിങ്ങലുകളാണ് ഈ കൂര്‍പ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com