യുഎഇയിലെ ആദ്യ ഭക്ഷ്യ ബാങ്കിന് ദുബൈയില്‍ തുടക്കം

യുഎഇയിലെ ആദ്യ ഭക്ഷ്യ ബാങ്കിന് ദുബൈയില്‍ തുടക്കം

ഒരു ഓഫീസും ശേഖരിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ശീതീകരിച്ച രണ്ട് കൂറ്റന്‍ കണ്ടെയ്‌നറുകളുമാണ് ഇവിടെയുള്ളത്

ദുബൈ: യുഎഇയിലെ ആദ്യ ഭക്ഷ്യ ബാങ്ക് ദുബൈയില്‍ തുടക്കമായി. യുഎഇ ഫുഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഭക്ഷ്യ ബാങ്ക് ദുബൈ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസര്‍ ലൂത്ത ഉദ്ഘാടനം ചെയ്തു. ഒരു ഓഫീസും ശേഖരിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ശീതീകരിച്ച രണ്ട് കൂറ്റന്‍ കണ്ടെയ്‌നറുകളുമാണ് ഇവിടെയുള്ളത്. ഭക്ഷ്യോത്പന്നങ്ങളുടെയും വിഭവങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. 

ഭക്ഷണം പാഴാകുന്നത് പരമാവധി കുറയ്ക്കുകയും ആവശ്യക്കാരായ ആളുകള്‍ക്ക് എത്തിക്കുകയും ചെയ്യുന്നതിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പദ്ധതി പ്രഖ്യാപിച്ചത്.റെസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും വിരുന്നുകളിലുമൊക്കെ അധികം വരുന്ന ഭക്ഷണങ്ങള്‍ ശേഖരിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി സന്നദ്ധ സംഘടനകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സൊമാലിയ അടക്കംുള്ള രാജ്യങ്ങളിലേക്ക് ഭക്ഷണം എത്തിക്കാനും പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഉദ്ദേശ്യമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com