പക്ഷിക്ക് അടയിരിക്കാന്‍ 1800കോടിയുടെ വന്‍കിട പദ്ധതി മാറ്റിവെച്ചു! 

പക്ഷിക്ക് അടയിരുന്ന് മുട്ട വിരിയിക്കാന്‍ വേണ്ടി രാജ്യ പുരോഗതിക്ക് ഏറെ ഗുണകരമാകുന്നപദ്ധതി മാറ്റിയിരിക്കുകയാണ് യുഎഇ ഭരണകൂടം
പക്ഷിക്ക് അടയിരിക്കാന്‍ 1800കോടിയുടെ വന്‍കിട പദ്ധതി മാറ്റിവെച്ചു! 

ദുബായ്: ഒരു പക്ഷിക്ക് അടയിരിക്കാന്‍ വേണ്ടി വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമോ? ഇല്ലാ എന്നാകും ഉത്തരം.എന്നാല്‍ പക്ഷിക്ക് അടയിരുന്ന് മുട്ട വിരിയിക്കാന്‍ വേണ്ടി രാജ്യ പുരോഗതിക്ക് ഏറെ ഗുണകരാമുന്ന പദ്ധതി മാറ്റിയിരിക്കുകയാണ് യുഎഇ ഭരണകൂടം. 

1800കോടിയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തെ അടയിരിക്കുന്ന പക്ഷിയുടെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വരുന്നതു വരെ പദ്ധതി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. 

പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പദ്ധതിയുടെ സൈറ്റ് സന്ദര്‍ശിക്കാന്‍ നടത്തിയ യാത്രക്കിടെയാണ് അദ്ദേഹം മരുക്കാട്ടില്‍ മുട്ടയിട്ടു നില്‍ക്കുന്ന ഹ്യൂബാര പക്ഷിയെ കാണുന്നത്. പക്ഷിക്ക് അടയിരുന്നു മുട്ടവിരിയിക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസമാകുമെന്നതിനാല്‍ ഉടനടി  പ്രദേശത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും പദ്ധതി മറ്റൊരിടത്തേക്ക് മാറ്റാനും ശൈഖ് മുഹമ്മദ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 

ശെയ്ഖ് മുഹമ്മദിന്റെ തീരുമാനം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വികസനത്തിന്റെ പേരില്‍ ഭരണാധികരികള്‍ കാടും മലയും ഇടിച്ചു നിരത്തി മറ്റു ജീവികളുടെ നിലനില്‍പ്പു തന്നെ ഭീഷണിയിലാക്കി ഒരു കൂസലുമില്ലാതെ മുന്നോട്ടുപോകുമ്പോഴാണ് ദുബായ് ഭരണാധികാരിയുടെ മാതൃകാപരമായ പ്രവര്‍ത്തനം ഉണ്ടായിരിരക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com