ടോര്‍ച്ച് ടവറില്‍ വീണ്ടും തീപിടുത്തം; ആളപായമില്ല(വീഡിയോ)

ഇത് രണ്ടാം തവണയാണ് 86 നിലകളുള്ള ടോര്‍ച്ച് ടവറില്‍ അഗ്നിബാധയുണ്ടാകുന്നത്
ടോര്‍ച്ച് ടവറില്‍ വീണ്ടും തീപിടുത്തം; ആളപായമില്ല(വീഡിയോ)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പാര്‍പ്പിട സമുച്ചയമായ ദുബൈയിലെ ടോര്‍ച്ച് ടവറില്‍ വീണ്ടും തീപിടുത്തം. 2015 ഫെബ്രുവരിയില്‍ തീപിടുത്തത്തിന് ഇരയായതിന് പുറമെ ഇത് രണ്ടാം തവണയാണ് 86 നിലകളുള്ള ടോര്‍ച്ച് ടവറില്‍ അഗ്നിബാധയുണ്ടാകുന്നത്. 

കെട്ടിടത്തിന്റെ പകുതി നിലകളിലേക്കും തീ പടര്‍ന്നിരുന്നു. തീ നിയന്ത്രണവിധേയമാക്കിയതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു തീപിടുത്തം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 

ടോര്‍ച്ച് ടവറില്‍ താമസിച്ചിരുന്നവര്‍ക്ക് തൊട്ടടുത്തുള്ള പ്രിന്‍സസ് ടവറില്‍ അധികൃതര്‍ താത്കാലിക താമസ സൗകര്യം ഒരുക്കി. 2015ല്‍ ഇവിടെ തീപിടുത്തം ഉണ്ടായപ്പോള്‍ ആയിരത്തിലധികം പേരെയായിരുന്നു കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com