യുഎഇയിലേക്ക് വിസിറ്റിങ് വിസയില്‍ ജോലിക്ക് വരേണ്ടെന്ന് മുന്നറിയിപ്പ്

സന്ദര്‍ശക വിസയില്‍ യുഎയിലെത്തി നിരവധി ഇന്ത്യക്കാര്‍ കബളിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യുഎഇയിലേക്ക് വിസിറ്റിങ് വിസയില്‍ ജോലിക്ക് വരേണ്ടെന്ന് മുന്നറിയിപ്പ്

ദുബായ്: .യുഎയിലേക്ക് ജോലിക്കാണ് വരുന്നതെങ്കില്‍ സന്ദര്‍ശക വിസയില്‍ വരേണ്ടന്ന് ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തി നിരവധി ഇന്ത്യക്കാര്‍ കബളിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മലയാളികള്‍ അടക്കമുള്ളവര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. 

ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരെയാണ് ഇവിടെ സന്ദര്‍ശക വിസയിലെത്തിച്ച് പറ്റിക്കുന്നത്. യുഎഇയിലെ നിയമങ്ങള്‍ അനുസരിച്ചുള്ള തൊഴില്‍ കരാറും തൊഴില്‍ വിസയും ലഭിക്കാത്ത രാജ്യത്തേക്ക് വരേണ്ടതില്ലെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അഭിപ്രായം. 

ഇത്തരം ചതികളെപ്പറ്റി ഇന്ത്യന്‍ എംബസിയും സര്‍ക്കാര്‍ ഏജന്‍സികളും സംഘടനകളും നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com