സൗദിയില്‍ ബലിപെരുന്നാളിന് നാല് ദിവസം അവധി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പത്ത് ദിവസം

ഈ മാസം 31 മുതലുള്ള നാലു ദിവസമാണ് സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുള്ളത്.
സൗദിയില്‍ ബലിപെരുന്നാളിന് നാല് ദിവസം അവധി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പത്ത് ദിവസം

റിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബലിപെരുന്നാളിന് നാല് ദിവസം അവധി നല്‍കുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം. ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്നവരാണെങ്കില്‍ ചുരുങ്ങിയത് പത്ത് ദിവസം അവധി ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഈ മാസം 31 മുതലുള്ള നാലു ദിവസമാണ് സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുള്ളത്. മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് അറഫ ദിനം കണക്കാക്കുന്നത്. അറഫ ദിനം ആഗസ്ത് 31 ആകാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്. 

അതേ സമയം, ദിവസ വേതനത്തിന് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന അജീര്‍ സംവിധാനം വഴി ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികള്‍ക്ക് ഹജ്ജ് നിര്‍വഹിക്കണമെങ്കില്‍ അനുമതി പത്രം കരസ്ഥമാക്കണമെന്ന് അധികൃതര്‍ പറഞ്ഞു. പരമാവധി 90 ദിവസമാണ് അജീര്‍ വഴി ഹജ്ജ് സേവനത്തിന് അനുമതി നല്‍കുന്നതെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

കൂടാതെ തൊഴിലിടത്തില്‍ നിന്നും ഒളിച്ചോടിയതായി തൊഴിലുടമ റിപ്പോര്‍ട്ട് ചെയ്ത തൊഴിലാളികളെ വാണ്ടഡ് വിഭാഗത്തില്‍ നിന്ന് ഒഴിവാക്കാനും ഇ ഘട്ടത്തില്‍ കഴിയും. ഇരുപത് ദിവസത്തിനകം ഓണ്‍ലൈന്‍ വഴി ഒളിച്ചോടിയതായി സമര്‍പ്പിച്ച പരാതി റദ്ദാക്കണമെന്നും തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com