ഓണം-ബക്രീദ് അവധി പ്രമാണിച്ച് ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 18 വിമാനങ്ങള്‍

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു
ഓണം-ബക്രീദ് അവധി പ്രമാണിച്ച് ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 18 വിമാനങ്ങള്‍

ഓണം-ബക്രീദ് അവധി പ്രമാണിച്ച് ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 18 വിമാനങ്ങള്‍ക്ക് അനുമതി. ഷാര്‍ജാ അധികൃതര്‍ ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു.ഇതിനു പകരമായി എയര്‍ അറേബ്യയ്ക്ക് വിമാന സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ എയര്‍ അറേബ്യയുടെ സര്‍വ്വീസ് കാര്യത്തില്‍ ഇതുവരേയും തീരുമാനമായിട്ടില്ല. നിലവിലെ ഇന്ത്യന്‍ വ്യോമ നയം എയര്‍ അറേബ്യയ്ക്ക് തടസ്സമായി നില്‍ക്കുന്നതിനാലാണ് അനുമതിയുടെ കാര്യത്തില്‍ ഇതുവരേയും തീരുമാനമെടുക്കാന്‍ കഴിയാതിരിക്കുന്നത്. 

തടസ്സം മാറ്റണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന സെക്രട്ടറി ഇക്കാര്യം വാഗ്ദാനം ചെയ്‌തെങ്കിലും നടപടി സ്വീകരിക്കാത്തതു കാരണം ഓണവും പെരുന്നാളും അടുത്തതിനാല്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് വീണ്ടും വ്യോമയാന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com