സൗദിയില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ അറസ്റ്റില്‍

ക്രിമിനല്‍ കുറ്റം ചുമത്തി ഇവരെ ജയിലിലടച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.
സൗദിയില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ അറസ്റ്റില്‍

ദമാം: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നഴ്‌സുമാര്‍ സൗദിയിലെ ദമാമില്‍ അറസ്റ്റിലായി. ക്രിമിനല്‍ കുറ്റം ചുമത്തി ഇവരെ ജയിലിലടച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരാണ് സൗദി ആരോഗ്യമന്ത്രാലയ്തിന്റെ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2005ന് ശേഷം ജോലിയില്‍ കയറിയവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ആഗോഗ്യമന്ത്രാലയം കഴിഞ്ഞവര്‍ഷം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടത്. ഇവരില്‍ ചിലരുടേത് ട്രാവല്‍ ഏജന്‍സികള്‍ നല്‍കിയ വ്യാജസര്‍ട്ടിഫിക്കറ്റുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്.  

സൗദിയില്‍ ജോലി നേടാന്‍ നാട്ടില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണമെന്നാണ് നിബന്ധന. ഇത് മറികടക്കാനാണ് ഉദ്യോഗാര്‍ത്ഥികള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് കൃത്രിമത്വം കാണിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com