ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

ഖത്തറിനെതിരെയുള്ള നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് രാജ്യങ്ങള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

ദോഹ: ഗള്‍ഫ് പ്രതിസനധി പരിഹരിക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റക്‌സ് ടില്ലേഴ്‌സണ്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ടില്ലേഴ്‌സണ്‍ വീണ്ടും ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തും.

സൗദി,യുഎഇ,ബഹ്‌റൈന്‍,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി റിയാദില്‍ നടത്തിയ ചര്‍ച്ചയില്‍ ഖത്തറിനെതിരെയുള്ള നിലപാടില്‍ ഒരുമാറ്റവുമില്ലെന്ന് രാജ്യങ്ങള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തങ്ങള്‍ മുന്നോട്ടുവെച്ച 13 ഉപാധികളും ഖത്തര്‍ അംഗീകരിച്ചാല്‍ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളുവെന്നാണ് ഇവരുടെ നിലപാട്. 

തുടക്കംമുതല്‍ ഖത്തറുമായി മൃതുസമീപനം വെച്ചുപുലര്‍ത്തുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി ചര്‍ച്ചകളില്‍ സഹകരിക്കേണ്ടെന്ന മുന്‍ധാരണ പ്രകാരമാണ് ഉപരോധ രാഷ്ട്രങ്ങള്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. 

ചര്‍ച്ചയ്ക്ക് പുറപ്പെടും മുമ്പ് ഖത്തറുമായി ടില്ലേഴ്‌സണ്‍ സാമ്പത്തിക തീവ്രവാദത്തെ നേരിടാനുള്ള കരാറുകളില്‍ ഒപ്പിട്ടിരുന്നു. ഇതാണ് ഉപരോധ രാഷ്ട്രങ്ങളുടെ അമര്‍ഷത്തിന് കാരണം എന്ന് രാജ്യന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. കരാര്‍ കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് ഉപരോധ രാഷ്ടങ്ങള്‍ ഇന്നലെ സംയുക്ത പ്രസ്ഥാവനയിറക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com