ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ ജീവിച്ചിരിപ്പുണ്ടെയെന്നുപോലും അറിയില്ലെന്ന് ഇറാഖ്

കാണാതായ ഇന്ത്യക്കാര്‍ ജീവിച്ചിരുപ്പോണ്ടോയെന്ന ഞങ്ങള്‍ക്കറിയില്ല,ഈ വിഷയത്തില്‍ ഇന്ത്യയെപ്പോലെ ഞങ്ങളും ദുഃഖിതരാണ്
ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ ജീവിച്ചിരിപ്പുണ്ടെയെന്നുപോലും അറിയില്ലെന്ന് ഇറാഖ്

ന്യുഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ് ബന്ധികളാക്കിയ 39 ഇന്ത്യക്കാരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ഇറാഖ്. ഇവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോയെന്നുപോലും തങ്ങള്‍ക്കറിയില്ലെന്ന് ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ഇഷെയ്ക്കര്‍ അല്‍ ജഫ്‌രി വ്യക്തമാക്കി.കേന്ദ്രമന്ത്രി സുരഷാ സ്വരാജുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാണാതായ ഇന്ത്യക്കാര്‍ ജീവിച്ചിരുപ്പോണ്ടോയെന്ന ഞങ്ങള്‍ക്കറിയില്ല,ഈ വിഷയത്തില്‍ ഇന്ത്യയെപ്പോലെ ഞങ്ങളും ദുഃഖിതരാണ്. കഴിവിന്റെ പരാമാവധി ഉപയോഗിച്ച ഞങ്ങള്‍ ഓഅവരെ കതണ്ടെത്താന്‍ ശ്രമിക്കുകയാണ്. കാണാതായവരെപ്പറ്റി അവരുടെ കുടുംബാംഗങ്ങളുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും ആശങ്കകള്‍ ഇറാഖ് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അവരെ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കാണാതായ ഇന്ത്യക്കാര്‍ ഇറാഖിലെ ഗ്രാമമായ ബാദുഷിയിലെ ജയിലില്‍ ഉണ്ടാകാമെന്നു കഴിഞ്ഞ ദിവസം സുഷമാ സ്വരാജ് പറഞ്ഞിരുന്നു.ഇറാഖില്‍ സന്ദര്‍ശനം നടത്തുന്ന വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന് ഇക്കാര്യത്തെക്കുറിച്ച് സൂചന ലഭിച്ചതായും സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.2014 ജൂണ്‍ 17നാണ് 39 ഇന്ത്യക്കാരെ ഇറാഖില്‍ കാണാതായെന്ന് വിവരം ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com