ഉപരോധം അവസാനപ്പിക്കാനുള്ള അറബ് രാജ്യങ്ങളുടെ നിബന്ധനകള്‍ തള്ളി ഖത്തര്‍

നിബന്ധനകള്‍ ഖത്തറിന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് എന്ന് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ്
ഉപരോധം അവസാനപ്പിക്കാനുള്ള അറബ് രാജ്യങ്ങളുടെ നിബന്ധനകള്‍ തള്ളി ഖത്തര്‍

ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം നീക്കാന്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ തള്ളി ഖത്തര്‍. ഉപരോധംം അവസാനിപ്പിക്കാനുള്ള പതിമൂന്ന് നിര്‍ദ്ദേശങ്ങള്‍ കുവൈറ്റ് വഴി അറബ് രാജ്യങ്ങള്‍ ഖത്തറിന് നല്‍കിയിരുന്നു. അല്‍ ജസീറ ടിവി ചാനല്‍ അടച്ചുപൂട്ടുക,ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക,ഹമാസ് അടക്കമുള്ള സംഘടനകള്‍ക്ക് സഹായം നല്‍കാതിരിക്കുക എന്നിവയായിരുന്നു പ്രധാനപ്പെട്ട നിബന്ധനകള്‍. എന്നാല്‍ അതൊന്നും അംഗീകരിക്കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയ ഖത്തര്‍ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുകയായിരുന്നു. 

നിബന്ധനകള്‍ ഖത്തറിന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് എന്ന് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് പ്രതികരിച്ചു. തങ്ങള്‍ നിബന്ധനകള്‍ അംഗീകരിക്കുകയില്ലയെന്ന് ഖത്തര്‍ ഈ രാജ്യങ്ങളെ ഔദ്യോഗികമായി അറിയിക്കും.

സൗദി അറേബ്യ,യുഎഇ,ഈജിപ്ത്,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഖത്തറിന് ഉപരോധിച്ചത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള വാണിജ്യ,ഗതാഗത,നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചത്. 

അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലുംം വിജയം കണ്ടിരുന്നില്ല. സൗദിയും മറ്റു രാജ്യങ്ങളും ആദ്യം ഉപരോധം പിന്‍വലിക്കട്ടെ,അതിനുശേഷം ചര്‍ച്ചയാകാം എന്നായിരുന്നു ഖത്തറിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com